IPL 2020: കെകെആറിന്റെ ഈ മൂന്ന് ദൗര്‍ബല്യങ്ങള്‍ ഹൈദരാബാദ് മുതലെടുത്തേക്കും
അബുദാബി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഇന്ന് മുന്‍ചാമ്പ്യന്മാര്‍ നേര്‍ക്കുനേര്‍. രണ്ട് തവണ ഐപിഎല്‍ ജേതാക്കളായ കെകെആറും ഒരു തവണ കിരീടം നേടിയ സണ്‍റൈസേഴ്‌സ് ഹൈദരാബാദും തമ്മില്‍ പോരടിക്കുമ്പോള്‍ ജയം ഇരുകൂട്ടര്‍ക്കും ഒരുപോലെ അനിവാര്യം. സീസണിലെ ആദ്യ മത്സരം തോറ്റതിനാല്‍ ആരാധകര്‍ക്കായി ഇന്ന് രണ്ടു ടീമിനും ജയിച്ചേ മതിയാകൂ. കണക്കുകളില്‍ കെകെആറിനാണ് ആധിപത്യമെങ്കിലും ഹൈദരാബാദ് നിസാരരല്ല. ഇത്തവണ മികച്ച ടീമായെത്തിയ കെകെആര്‍ ടീമില്‍ പ്രധാനമായും മൂന്ന് ദൗര്‍ബല്യങ്ങളുണ്ട്. ഇന്ന് ഹൈദരാബാദ് മുതലെടുക്കാന്‍ സാധ്യതയുള്ള മൂന്ന് ദൗര്‍ബല്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.

സ്പിന്‍നിര പ്രശ്‌നം
കുല്‍ദീപ് യാദവ്, സുനില്‍ നരെയ്ന്‍ എന്നീ സ്പിന്നര്‍മാരാണ് കെകെആര്‍ നിരയിലുള്ളത്. അവസാന സീസണോടെ പീയൂഷ് ചൗളയെ അവര്‍ ഒഴിവാക്കിയിരുന്നു. യുഎഇയില്‍ സ്പിന്നര്‍മാര്‍ക്ക് നിര്‍ണ്ണായക റോളുണ്ടെന്നിരിക്കെ കെകെആര്‍ സ്പിന്നര്‍മാരുടെ പ്രകടനം ആശങ്ക സൃഷ്ടിക്കുന്നു. സുനില്‍ നരെയ്ന്‍ 2014ല്‍ മികച്ച പ്രകടനം പന്തുകൊണ്ട് പുറത്തെടുത്തിട്ടുണ്ടെങ്കിലും ഇത്തവണ അത് ആവര്‍ത്തിക്കുമോയെന്ന് കണ്ടറിയണം.
ബൗളിങ് ആക്ഷനില്‍ മാറ്റം വരുത്തിയത് നരെയ്‌ന്റെ ബൗളിങ് പ്രകടനത്തെ ബാധിച്ചിട്ടുണ്ട്. കുല്‍ദീപ് യാദവ് സമീപകാലത്തൊന്നും മികച്ച പ്രകടനം പുറത്തെടുത്തിട്ടില്ല. അവസാന സീസണിലെ ഐപിഎല്ലില്‍ 8.66 എക്കോണമി റേറ്റില്‍ 4 വിക്കറ്റാണ് കുല്‍ദീപ് വീഴ്ത്തിയത്. മുംബൈ ഇന്ത്യന്‍സിനെതിരേ 39 റണ്‍സ് വഴങ്ങിയ കുല്‍ദീപ് ഒരു വിക്കറ്റ് പോലും നേടിയില്ല. കെകെആറിന്റെ സ്പിന്‍ നിരയുടെ മോശം ഫോം ഹൈദരാബാദ് മുതലാക്കാന്‍ സാധ്യത കൂടുതലാണ്.

ഷോര്‍ട്ട് ബോളില്‍ നരെയ്ന്‍ ബുദ്ധിമുട്ടുന്നു
സുനില്‍ നരെയ്‌നെ ഓപ്പണറെന്ന നിലയില്‍ കെകെആര്‍ ആശ്രയിക്കുന്നത് അവര്‍ക്ക് തന്നെ തിരിച്ചടിയാണ്. ഇന്ത്യയിലെ സാഹചര്യമല്ല യുഎഇയിലേത്. ബൗണ്‍സും സ്വിങ്ങും ഒരുപോലെ പേസര്‍മാര്‍ക്ക് യുഎഇയില്‍ ലഭ്യമാകുമ്പോള്‍ നരെയ്‌നെപ്പോലൊരു ഓള്‍റൗണ്ടര്‍ ബുദ്ധിമുട്ടുമെന്നുറപ്പ്. ഷോര്‍ട്ട് ബോളുകളില്‍ പുള്‍ ഷോട്ട് കളിക്കാനുള്ള ശ്രമം പലപ്പോഴും ഫീല്‍ഡറുടെ കൈയില്‍ അവസാനിക്കും. ഓപ്പണറായി ശുബ്മാന്‍ ഗില്ലും ആദ്യ മത്സരത്തില്‍ ബുദ്ധിമുട്ടി.അതിനാല്‍ത്തന്നെ ഓപ്പണറെന്ന നിലയില്‍ നരെയ്‌നില്‍ നിന്ന് കൂടുതല്‍ പ്രതീക്ഷിക്കുന്നത് കെകെആറിന് തിരിച്ചടിയായേക്കും.

റസലിനെ കൂടുതല്‍ ആശ്രയിക്കുന്നു
ആന്‍ഡ്രേ റസലിനെ അമിതമായി ആശ്രയിക്കുന്ന സമീപനം അടുത്തിടെയായി കെകെആറിനുണ്ട്. റസല്‍ പുറത്തായാല്‍ ടീം തോറ്റെന്ന് മാനസികമായി ടീമും ആരാധകരും വിശ്വസിക്കുന്ന ഒരുവസ്ഥ നിലവില്‍ കെകെആറിലുണ്ട്. മുംബൈക്കെതിരായ മത്സരത്തില്‍ റസലിനെ ബൂംറ പുറത്താക്കിയതോടെ കെകആര്‍ ക്യാംപില്‍ കണ്ട മുഖങ്ങള്‍ റസലിനെ എത്രമാത്രം ടീം ആശ്രയിക്കുന്നുവെന്ന് വ്യക്തമാക്കുന്നു. അവസാന സീസണില്‍ തിളങ്ങിയ റസല്‍ എല്ലാ മത്സരങ്ങളിലും മാച്ച് വിന്നിങ് ഇന്നിങ്‌സ് കാഴ്ചവെക്കുമെന്ന അമിത പ്രതീക്ഷ ടീമിനെ പ്രതികൂലമായി ബാധിച്ചേക്കും.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications