Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2020: ടീമിന്റെ 'തലവര' മാറ്റാന്‍ സാധ്യതയുള്ള മൂന്ന് കൈമാറ്റങ്ങള്‍

ദുബായ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 13ാം സീസണ് ആരവം ഉയരാന്‍ ഇനി ദിവസങ്ങള്‍ മാത്രം. കോവിഡിന്റെ പശ്ചാത്തലത്തില്‍ കനത്ത സുരക്ഷയോടെ നടക്കാനൊരുങ്ങുന്ന ഐപിഎല്ലിനായി ടീമുകളെല്ലാം ഇതിനോടകം തയ്യാറെടുത്ത് കഴിഞ്ഞു. അവസാന ഘട്ട പരിശീലനത്തിലാണ് ടീമുകളുള്ളത്. നിലവിലെ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യന്‍സും എം എസ് ധോണി നായകനായുള്ള ചെന്നൈ സൂപ്പര്‍ കിങ്‌സുമാണ് ഉദ്ഘാടന മത്സരത്തില്‍ ഏറ്റുമുട്ടുക. ഇത്തവണത്തെ ഐപിഎല്ലില്‍ ടീമിന്റെ തലവരതന്നെ മാറ്റുന്ന മൂന്ന് കൈമാറ്റങ്ങള്‍ നടന്നിട്ടുണ്ട്. അത് ഏതൊക്കെയാണെന്ന് നോക്കാം.

ട്രന്റ് ബോള്‍ട്ട് മുംബൈ ഇന്ത്യന്‍സില്‍

ട്രന്റ് ബോള്‍ട്ട് മുംബൈ ഇന്ത്യന്‍സില്‍

നിലവിലെ ഏകദിനത്തിലെ ഒന്നാം നമ്പര്‍ ബൗളറായ ന്യൂസീലാന്‍ഡ് പേസറെ ഡല്‍ഹി ക്യാപിറ്റല്‍സ് കൈവിട്ടതും മുംബൈ ഇന്ത്യന്‍സ് താരത്തെ സ്വന്തമാക്കിയതും ഇത്തവണത്തെ ഐപിഎല്ലില്‍ ഇരു ടീമിന്റെയും തലവര മാറ്റുന്ന നീക്കമാവുമെന്നുറപ്പ്. ടി20യില്‍ സമീപകാലത്തായി മികച്ച ഫോമിലല്ലെങ്കിലും ഇടം കൈ പേസില്‍ ബാറ്റ്‌സ്മാനെ വിറപ്പിക്കാനുള്ള കഴിവ് ബോള്‍ട്ടിനുണ്ട്. അനായാസം സ്ലോ ബൗളെറിഞ്ഞ് ബാറ്റ്‌സ്മാനെ കബളിപ്പിക്കാന്‍ കഴിവുള്ള ബോള്‍ട്ടിന് സ്വിങ് നന്നായി വഴങ്ങും.

യുഎഇയിലെ സ്പിന്നിനെ കൂടുതല്‍ തുണയ്ക്കുന്ന മൈതാനത്ത് ബോള്‍ട്ടിന്റെ തന്ത്രങ്ങള്‍ മുംബൈയ്ക്ക് നിര്‍ണ്ണായകമാവും. മലിംഗയുടെ അഭാവത്തില്‍ മുംബൈ നിരയില്‍ ബോള്‍ട്ട് സ്ഥിര സാന്നിധ്യമായേക്കും. ബോള്‍ട്ടിനെ ഒഴിവാക്കിയത് അബദ്ധമായെന്ന് ഡല്‍ഹിക്ക് തോന്നാന്‍ സാധ്യതയേറെയാണ്. കഗിസോ റബാദയ്‌ക്കൊപ്പം ഇഷാന്ത് ശര്‍മയില്‍ ഡല്‍ഹി പ്രതീക്ഷ വെക്കുന്നു. എന്നാല്‍ ടി20 ഫോര്‍മാറ്റിലെ സ്ഥിരം തല്ലുകൊള്ളിയായ ഇഷാന്ത് പ്രതീക്ഷ കാക്കുമോയെന്ന് കണ്ടറിയണം. 33 ഐപിഎല്ലില്‍ നിന്ന് 38 വിക്കറ്റ് വീഴ്ത്തിയിട്ടുള്ള ബോള്‍ട്ടിന്റെ മികച്ച പ്രകടനം 19 റണ്‍സ് വിട്ടുകൊടുത്ത് മൂന്ന് വിക്കറ്റ് വീഴ്ത്തിയതാണ്.

അശ്വിന്‍ ഡല്‍ഹി ക്യാപിറ്റല്‍സില്‍

അശ്വിന്‍ ഡല്‍ഹി ക്യാപിറ്റല്‍സില്‍

സ്പിന്‍ ബൗളര്‍മാര്‍ ശോഭിക്കുമെന്ന് വിലയിരുത്തപ്പെടുന്ന ഇത്തവണത്തെ ഐപിഎല്ലില്‍ ആര്‍ അശ്വിന്‍ ഡല്‍ഹി ക്യാപിറ്റല്‍സിലെത്തിയത് ടീമിന്റെ ശനിദശ മാറ്റുന്ന ഒന്നായി മാറാന്‍ സാധ്യതയുണ്ട്. കിങ്‌സ് ഇലവന്‍ പഞ്ചാബ് നായകസ്ഥാനം ഒഴിഞ്ഞ് സ്വന്തം ഇഷ്ടപ്രകാരം അശ്വിന്‍ ഡല്‍ഹിയിലെത്തുകയായിരുന്നു. ടോപ് ഓഡറിലെ വമ്പന്‍മാരെ വീഴ്ത്താന്‍ വളരെ മിടുക്കനായ അശ്വിന്റെ പരിചയസമ്പത്തും ബൗളിങ് മികവും ഇത്തവണ ഡല്‍ഹിയെ കിരീടത്തിലേക്ക് എത്തിച്ചാലും അത്ഭുതപ്പെടാനില്ല. ഒരു കാലത്ത് ചെന്നൈ സൂപ്പര്‍ കിങ്‌സില്‍ ധോണിയുടെ വജ്രായുധമായിരുന്നു അശ്വിന്‍. 139 മത്സരത്തില്‍ നിന്ന് 125 വിക്കറ്റാണ് അശ്വിന്റെ ഐപിഎല്ലിലെ സമ്പാദ്യം

കൃഷ്ണപ്പ ഗൗതം കിങ്‌സ് ഇലവന്‍ പഞ്ചാബില്‍

കൃഷ്ണപ്പ ഗൗതം കിങ്‌സ് ഇലവന്‍ പഞ്ചാബില്‍

രാജസ്ഥാന്‍ റോയല്‍സ് കൃഷ്ണപ്പ ഗൗതത്തെ ഒഴിവാക്കിയതും കിങ്‌സ് ഇലവന്‍ പഞ്ചാബ് താരത്തെ ടീമിലെത്തിച്ചതും ടീമിന്റെ മത്സരഫലത്തെ മാറ്റിമറിക്കാന്‍ കെല്‍പ്പുള്ള തീരുമാനമാണ്. സ്പിന്‍ ബൗളറെന്നതിലുപരിയായി വെടിക്കെട്ട് ബാറ്റിങ്ങുമായി ഫിനിഷര്‍ ജോലിയുടെ ഗൗതം നന്നായി ചെയ്യും. ഇത്തരമൊരു താരത്തിന്റെ സേവനം എല്ലാ ടീമുകള്‍ക്കും അത്യാവശ്യമാണ്. 2018 സീസണില്‍ വിസ്മയിപ്പിച്ച ഗൗതത്തിന് 2019 സീസണില്‍ അത് ആവര്‍ത്തിക്കാന്‍ സാധിക്കാതെ വന്നതോടെ രാജസ്ഥാന്‍ താരത്തെ ഒഴിവാക്കി. എന്നാല്‍ ഇനിയും മികവ് നഷ്ടപ്പെട്ടിട്ടില്ലാത്ത ഗൗതം മധ്യനിരയില്‍ പഞ്ചാബിനൊപ്പം ബൗളര്‍മാരുടെ ഉറക്കം കെടുത്താനുള്ള സാധ്യതയേറെയാണ്.

Story first published: Wednesday, September 9, 2020, 11:02 [IST]
Other articles published on Sep 9, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+