വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2020: കെകെആര്‍ മനസ്സ് വച്ചാല്‍ കോലിപ്പടയെ കരയിക്കാം- ചെയ്യേണ്ടത് വെറും മൂന്നു കാര്യങ്ങള്‍

മൂന്നും നാലു സ്ഥാനങ്ങളിലാണ് ഇരുടീമുകളും

അബുദാബി: ഐപിഎല്ലില്‍ ഇന്നു നടക്കാനിരിക്കുന്ന മല്‍സരം ടോപ്പ് ഫോറിലെ രണ്ടു ടീമുകള്‍ തമ്മിലാണ്. മൂന്നാംസ്ഥാനക്കാരായ വിരാട് കോലിയുടെ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരും നാലാമതുള്ള ഇയോന്‍ മോര്‍ഗന്റെ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സുമാണ് രാത്രി അബുദാബിയില്‍ മുഖാമുഖം വരുന്നത്. കെകെആറിനെ മറികടക്കാനായാല്‍ മുംബൈ ഇന്ത്യന്‍സിനെ പിന്തള്ളി പോയിന്റ് പട്ടികയില്‍ രണ്ടാംസ്ഥാനത്തേക്കു കയറാന്‍ ആര്‍സിബിക്കാവും.

IPL 2020: എന്തു കൊണ്ട് ചില താരങ്ങളുടെ തലയില്‍ ഒന്നിലേറെ തൊപ്പികള്‍? കാരണമറിയാംIPL 2020: എന്തു കൊണ്ട് ചില താരങ്ങളുടെ തലയില്‍ ഒന്നിലേറെ തൊപ്പികള്‍? കാരണമറിയാം

IPL 2020: എല്ലാം ഇപ്പോള്‍ ഞങ്ങള്‍ക്ക് അനുകൂലമായി വരുന്നു- തുടര്‍ ജയങ്ങളെക്കുറിച്ച് പുരാന്‍IPL 2020: എല്ലാം ഇപ്പോള്‍ ഞങ്ങള്‍ക്ക് അനുകൂലമായി വരുന്നു- തുടര്‍ ജയങ്ങളെക്കുറിച്ച് പുരാന്‍

എന്നാല്‍ ആര്‍സിബിക്കെതിരേ ജയം നേടിയില്‍ 12 പോയിന്റോടെ കെകെആറിനു നാലാംസ്ഥാനം ഒന്നുകൂടി മെച്ചപ്പെടുത്താം. മിന്നുന്ന ഫോമില്‍ കളിക്കുന്ന ആര്‍സിബിയെ കീഴക്കണമെങ്കില്‍ മൂന്നു കാര്യങ്ങളാണ് കെകെആര്‍ ശ്രദ്ധിക്കേണ്ടത്. ഇവ എന്തൊക്കെയാണെന്നു നമുക്കു നോക്കാം.

ഡെത്ത് ഓവറുകളില്‍ ആക്രമിക്കണം

ഡെത്ത് ഓവറുകളില്‍ ആക്രമിക്കണം

ഡെത്ത് ഓവറുകളില്‍ ആര്‍സിബി ബൗളര്‍മാര്‍ക്കെതിരേ ആക്രമിച്ചു കളിക്കാന്‍ കെകെആര്‍ ബാറ്റ്‌സ്മാന്‍മാര്‍ ശ്രമിക്കേണ്ടതുണ്ട്. ഈ സീസണില്‍ പല ടീമുകളുടെയും ഭാഗത്തു നിന്നുണ്ടായ വലിയ അബദ്ധം ആര്‍സിബി ബൗളര്‍മാരെ തുടക്കം മുതല്‍ ആക്രമിക്കാന്‍ ശ്രമിച്ചുവെന്നതാണ്. ഇത് വിജയിച്ചതുമില്ല.
മികച്ച ഫോമിലുള്ള വാഷിങ്ടണ്‍ സുന്ദര്‍, ക്രിസ് മോറിസ് എന്നിവര്‍ക്കെതിരേ ആക്രമിച്ചു കളിച്ചത് കാരണം പലര്‍ക്കും വിക്കറ്റ് നഷ്ടമാവുകയും ചെയ്തു. മോറിസ് മാത്രമാണ് ഡെത്ത് ഓവറുകളില്‍ ഇപ്പോള്‍ ആര്‍സിബിക്കു വേണ്ടി നന്നായി ബൗള്‍ ചെയ്യുന്നത്. അവസാന അഞ്ചോവറുകളില്‍ പലപ്പോഴും ഇതു കാരണം ആര്‍സിബി കൂടുതല്‍ റണ്‍സും വഴങ്ങിയിരുന്നു.
ദിനേഷ് കാര്‍ത്തിക്, മോര്‍ഗന്‍, ആന്ദ്രെ റസ്സല്‍ തുടങ്ങി മികച്ച ഫിനിഷര്‍മാരുള്ള ടീമാണ് കെകെആര്‍. അതിനാല്‍ തന്നെ അവസാന ഓവറുകളില്‍ അതിവേഗം റണ്‍സ് നേടാനുള്ള പ്രഹരശേഷിയും അവര്‍ക്കുണ്ട്.

സുനില്‍ നരെയ്‌നെ കളിപ്പിക്കണം

സുനില്‍ നരെയ്‌നെ കളിപ്പിക്കണം

ആര്‍സിബിക്കെതിരേ പരിചയസമ്പന്നനായ വിന്‍ഡീസ് ഓള്‍റൗണ്ടര്‍ സുനില്‍ നരെയ്‌നെ കെകെആറിന്റെ പ്ലെയിങ് ഇലവനില്‍ ഉള്‍പ്പെടുത്തണം. സംശായാസ്പദമായ ബൗളിങ് ആക്ഷന്റെ പേരില്‍ നരെയ്‌നെ കെകെആര്‍ മാറ്റി നിര്‍ത്തിയിരുന്നു. ബാറ്റിങിലും താരം അത്ര മികച്ച ഫോമില്‍ അല്ല.
എന്നാല്‍ ആര്‍സിബിക്കെതിരേ നരെയ്‌നിന്റെ റെക്കോര്‍ഡ് വില കുറച്ച് കാണാനാവില്ല. 13 മല്‍സരങ്ങളില്‍ നിന്നും 16 വിക്കറ്റുകള്‍ അദ്ദേഹം ആര്‍സിബിക്കെതിരേ വീഴ്ത്തിയിട്ടുണ്ട്. രണ്ടു അതിവേഗ ഫിഫ്റ്റികളും കോലിയുടെ ടീമിനെ നരെയ്ന്‍ നേടിയിരുന്നു.
കോലിക്കെതിരേയും നരെയ്‌ന്റെ റെക്കോര്‍ഡ് മികച്ചതാണ്. രണ്ടു തവണ അദ്ദേഹത്തെ പുറത്താക്കിയ വിന്‍ഡീസ് താരം 94 പന്തില്‍ വിട്ടുകൊടുത്തത് 99 റണ്‍സ് മാത്രമാണ്. വരുണ്‍ ചക്രവര്‍ത്തിക്കൊപ്പം സ്പിന്‍ ബൗളിങില്‍ നരെയ്ന്‍ കൂടി ചേര്‍ന്നാല്‍ അത് കെകെആറിന് കൂടുതല്‍ കുഴപ്പങ്ങള്‍ സൃഷ്ടിക്കും.

ചഹലിനെ നിലം തൊടീപ്പിക്കരുത്

ചഹലിനെ നിലം തൊടീപ്പിക്കരുത്

ആര്‍സിബി നിരയില്‍ ഏറ്റവും അപകടകാരിയായ ബൗളര്‍ സ്പിന്നര്‍ യുസ്വേന്ദ്ര ചഹലാണ്. ഈ സീസണില്‍ ആര്‍സിബിക്കായി 7.64 എന്ന മികച്ച ഇക്കോണമി റേറ്റില്‍ 13 വിക്കറ്റുകള്‍ താരം വീഴ്ത്തിയിട്ടുണ്ട്. ചഹലിനെ തുടക്കം മുതല്‍ കടന്നാക്രമിച്ച് പരമാവധി റണ്‍സ് നേടി അദ്ദേഹത്തിന്റെ താളം തെറ്റിക്കാണ് കെകെആര്‍ ബാറ്റ്‌സ്മാന്‍മാര്‍ ശ്രമിക്കേണ്ടത്.
ഈ സീസണില്‍ ചഹലിനെതിരേ പ്രതിരോധിക്കാന്‍ ശ്രമിച്ചവര്‍ക്കാണ് വിക്കറ്റ് കൈവിടേണ്ടി വന്നത്. ആക്രമിച്ച് കളിച്ചവര്‍ക്ക് പരമാവധി റണ്‍സെടുക്കാനുമായിട്ടുണ്ട്. സ്പിന്നിനെതിരേ നന്നായി കളിക്കുന്ന ശുഭ്മാന്‍ ഗില്‍, നിതീഷ് റാണ, കാര്‍ത്തിക്, മോര്‍ഗന്‍ എന്നിവരെല്ലാം കെകെആര്‍ നിരയിലുണ്ട്. ഇവര്‍ ചഹലിനെതിരേ അങ്ങോട്ടു കയറി ആക്രമിച്ച് റണ്‍സ് നേടാന്‍ ശ്രമിക്കുകയാണെങ്കില്‍ അത് ആര്‍സിബിയെ സമ്മര്‍ദ്ദത്തിലാക്കുമെന്നുറപ്പാണ്.

Story first published: Wednesday, October 21, 2020, 17:00 [IST]
Other articles published on Oct 21, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X