Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2020: ജീവന്‍ മരണ പോരാട്ടത്തില്‍ ഡല്‍ഹി ശ്രദ്ധിക്കേണ്ട മൂന്ന് കാര്യങ്ങള്‍?

അബുദാബി; ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ജീവന്‍മരണ പോരാട്ടത്തിന് തയ്യാറെടുക്കുകയാണ് ആര്‍സിബിയും ഡല്‍ഹി ക്യാപിറ്റല്‍സും. ഇന്ന് ജയിക്കുന്ന ടീം പ്ലേ ഓഫില്‍ സീറ്റുറപ്പിക്കുമ്പോള്‍ തോല്‍ക്കുന്ന ടീമിന്റെ വിധിയറിയാന്‍ നാളെ നടക്കുന്ന മുംബൈ-ഹൈദരാബാദ് മത്സരം വരെ കാത്തിരിക്കണം. ഇത്തവണത്തെ ഏറ്റവും സംതുലിതമായ ടീമുമായി എത്തിയ ഡല്‍ഹി ആദ്യ ഘട്ടത്തില്‍ അനായാസമായി പ്ലേ ഓഫിലെത്തുമെന്ന് പ്രതീക്ഷിച്ചിരുന്നതാണെങ്കിലും രണ്ടാം ഘട്ടത്തില്‍ ടീം വിജയിക്കാന്‍ മറന്നു. അവസാന നാല് മത്സരങ്ങളും തോല്‍വി വഴങ്ങേണ്ടി വന്നതോടെയാണ് പ്ലേ ഓഫിനായി ഇത്തരമൊരു നിര്‍ണ്ണായക മത്സരം കളിക്കേണ്ട അവസ്ഥ ഡല്‍ഹിക്ക് സംഭവിച്ചത്. താരസമ്പന്നതയില്‍ ഡല്‍ഹിക്ക് വെല്ലുവിളി ഉയര്‍ത്താനുള്ള കെല്‍പ്പ് ആര്‍സിബിക്കുണ്ട്. അതിനാല്‍ത്തനെ നിര്‍ണ്ണായകമായ മത്സരത്തിന് മുമ്പ് ഡല്‍ഹി ശ്രദ്ധിക്കേണ്ട മൂന്ന് കാര്യങ്ങളുണ്ട്. അവ എന്തൊക്കെയാണെന്ന് നോക്കാം.

പൃത്ഥ്വി ഷായുടെ ഷോട്ട് തിരഞ്ഞെടുപ്പ്

പൃത്ഥ്വി ഷായുടെ ഷോട്ട് തിരഞ്ഞെടുപ്പ്

പവര്‍പ്ലേയില്‍ മികച്ച തുടക്കം ലഭിക്കേണ്ടത് ഏതൊരു ടീമിനെ സംബന്ധിച്ചും നിര്‍ണ്ണായക കാര്യമാണ്. ഈ സീസണില്‍ രണ്ടാം ഘട്ടത്തില്‍ ഡല്‍ഹിക്ക് തിരിച്ചടിയായത് പൃത്ഥ്വി ഷായുടെ ബാറ്റിങ് പ്രകടനമാണ്. അനായാസം പന്തടിച്ച് പറത്താന്‍ കെല്‍പ്പുള്ള പൃത്ഥ്വിയുടെ അവസാന മത്സരങ്ങളിലെ പ്രകടനം വളരെ മോശമാണ്. അനാവശ്യ ഷോട്ടുകള്‍ കളിക്കുന്നതാണ് പൃത്ഥ്വിയുടെ പ്രധാന പ്രശ്‌നം. മികച്ച പേസ് ബൗളര്‍മാരെ കരുതലോടെ കളിക്കാതെ പുള്‍ ഷോട്ടിന് ശ്രമിച്ച് നിരവധി തവണ പൃത്ഥ്വി പുറത്തായിക്കഴിഞ്ഞു. ഇന്ന് ആര്‍സിബിക്കെതിരേ ഡല്‍ഹിക്കുവേണ്ടി പൃത്ഥ്വി തിളങ്ങാത്ത പക്ഷം പവര്‍പ്ലേയില്‍ ബാറ്റിങ് നിര സമ്മര്‍ദ്ദത്തിലാവുകയും ടീം സ്‌കോറിനെ അത് കാര്യമായി ബാധിക്കുകയും ചെയ്യും.

മധ്യനിരയിലെ മെല്ലെപ്പോക്ക്

മധ്യനിരയിലെ മെല്ലെപ്പോക്ക്

ഓപ്പണിങ്ങില്‍ മികച്ച തുടക്കം ലഭിച്ചാലും മധ്യ ഓവറുകളില്‍ റണ്‍റേറ്റ് താഴാതെ ശ്രദ്ധിക്കേണ്ടതുണ്ട്. ശ്രേയസ് അയ്യര്‍, റിഷഭ് പന്ത് എന്നിവര്‍ മധ്യ ഓവറുകളില്‍ നടത്തുന്ന ബാറ്റിങ് ശൈലി ടീമിന് സമ്മര്‍ദ്ദം നല്‍കുന്നതാണ്. റിഷഭ് പന്ത് വെടിക്കെട്ട് ബാറ്റിങ് കാഴ്ചവെക്കാന്‍ കെല്‍പ്പുള്ള താരമാണെങ്കിലും സീസണില്‍ ഇതുവരെ ഫോമിലേക്കുയര്‍ന്നിട്ടില്ല. ടെസ്റ്റ് ശൈലിയില്‍ റണ്‍സിനെക്കാളും കൂടുതല്‍ പന്ത് നേരിടുന്ന രീതിയിലാണ് റിഷഭ് കളിക്കുന്നത്. തുടര്‍ തോല്‍വികളുടെ സമ്മര്‍ദ്ദം മൂലം നായകന്‍ ശ്രേയസിനും അതിവേഗം ബാറ്റുവീശാനാവുന്നില്ല. മധ്യ ഓവറിലെ മെല്ലെപ്പോക്ക് അവസാന അഞ്ച് ഓവറിലേക്ക് അധിക സമ്മര്‍ദ്ദം നല്‍കുന്നു. ഇത് മാര്‍ക്കസ് സ്‌റ്റോയിനിസിനും ഹെറ്റ്‌മെയര്‍ക്കും വമ്പന്‍ ഷോട്ടുകള്‍ കളിക്കാന്‍ തടസമാകുന്നു.

കഗിസോ റബാദയെ അമിതമായി ആശ്രയിക്കുന്നു

കഗിസോ റബാദയെ അമിതമായി ആശ്രയിക്കുന്നു

പേസ് ബൗളര്‍ കഗിസോ റബാദയാണ് ഡല്‍ഹിയുടെ കുന്തമുന. 13 മത്സരത്തില്‍ നിന്ന് 23 വിക്കറ്റുമായി വിക്കറ്റ് വേട്ടക്കാരില്‍ നിലവില്‍ രണ്ടാം സ്ഥാനത്താണ് റബാദയുള്ളത്. എന്നാല്‍ അവസാന മത്സരങ്ങളിലെ റബാദയുടെ പ്രകടനം നിരാശപ്പെടുത്തുന്നതാണ്. റബാദ ഫോം ഔട്ടായാല്‍ ടീം പ്രതിസന്ധിയിലാകുന്ന അവസ്ഥയാണ് നിലവിലുള്ളത്. റബാദ അടിവാങ്ങിയാല്‍ ആന്റിച്ച് നോര്‍ജെ,അക്‌സര്‍ പട്ടേല്‍ എന്നീ സഹ പേസ് ബൗളര്‍മാരിലേക്കും സമ്മര്‍ദ്ദമെത്തുന്നു. ഇന്ന് ടീമിന്റെ ബൗളിങ് നിരയില്‍ മാറ്റമുണ്ടാകാന്‍ സാധ്യത കൂടുതലാണ്.

Story first published: Monday, November 2, 2020, 13:57 [IST]
Other articles published on Nov 2, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+