For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2020: ഹൈദരാബാദിന് പിഴച്ചതെവിടെ? മൂന്ന് കാരണങ്ങള്‍; വാര്‍ണര്‍ക്കും തെറ്റി

ദുബായ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഇത്തവണ ആദ്യ രണ്ട് മത്സരങ്ങളിലും ഹൈദരാബാദ് പരാജയപ്പെട്ടിരിക്കുകയാണ്. ആദ്യ മത്സരത്തില്‍ ആര്‍സിബിയോട് തോറ്റ ഹൈദരാബാദ് രണ്ടാം മത്സരത്തില്‍ കെകെആറിനോടും മുട്ടുമടക്കി. 2016ലെ ചാമ്പ്യന്മാരായ ഹൈദരാബാദ് നിരയില്‍ ബാറ്റ്‌സ്മാന്‍മാരും ബൗളര്‍മാരും താളം കണ്ടെത്താനാവാതെ ബുദ്ധിമുട്ടുകയാണ്. കെകെആറിനെതിരായ മത്സരത്തില്‍ ഹൈദരാബാദിന്റെ തോല്‍വിക്ക് കാരണമായി മൂന്ന് പ്രധാന സംഭവങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.

നാലാം നമ്പറില്‍ വൃദ്ധിമാന്‍ സാഹ

നാലാം നമ്പറില്‍ വൃദ്ധിമാന്‍ സാഹ

ആര്‍സിബിക്കെതിരായ മത്സരത്തില്‍ കളിക്കാതിരുന്ന വൃദ്ധിമാന്‍ സാഹയെ കെകെആറിനെതിരേ ടീമില്‍ ഉള്‍പ്പെടുത്തിയത് മികച്ച തീരുമാനം തന്നെയായിരുന്നു. ഐപിഎല്ലില്‍ തരക്കേടില്ലാത്ത റെക്കോഡുള്ള താരമാണ് സാഹ. എന്നാല്‍ ഇന്നലെ നാലാം നമ്പറില്‍ സാഹയെ പറഞ്ഞയച്ച ഡേവിഡ് വാര്‍ണറുടെ തീരുമാനം പിഴച്ചു. ഇഴഞ്ഞ് നീങ്ങിയ സാഹ 31 പന്തില്‍ 30 റണ്‍സാണ് നേടിയത്.

ഏറെ നാളായി ക്രിക്കറ്റ് കളിക്കാതിരിക്കുന്ന സാഹയ്ക്ക് പകരം മുഹമ്മദ് നബിയെ ഹൈദരാബാദ് നാലാം നമ്പറില്‍ ഇറക്കിയിരുന്നെങ്കില്‍ ചിലപ്പോള്‍ മികച്ചൊരു ടോട്ടല്‍ത്തന്നെ കെട്ടിപ്പടുക്കാന്‍ ഹൈദരാബാദിന് സാധിക്കുമായിരുന്നു. വമ്പന്‍ ഷോട്ടുകള്‍ കളിക്കാന്‍ സാഹ വല്ലാതെ ബുദ്ധിമുട്ടി. തുടര്‍ച്ചയായി സ്റ്റംപിന് പുറത്ത് പന്തെറിഞ്ഞ് കെകെആര്‍ നിരയെ നേരിടാന്‍ ഹൈദരാബാദ് ബാറ്റ്‌സ്മാന്‍മാര്‍ വളരെ പ്രയാസപ്പെട്ടു. 1 ഫോറും സിക്‌സുമാണ് സാഹ നേടിയത്. മത്സരത്തിന്റെ ഗതി മാറ്റിയതും സാഹയെ ഇറക്കാനുള്ള വാര്‍ണറുടെ തീരുമാനമാണ്.

പവര്‍ പ്ലേ വിനിയോഗിച്ചില്ല

പവര്‍ പ്ലേ വിനിയോഗിച്ചില്ല

ആദ്യ,അവസാന ബാറ്റിങ് പവര്‍പ്ലേ വിനിയോഗിക്കുന്നതില്‍ ഹൈദരാബാദ് പരാജയപ്പെട്ടു. ആദ്യ പവര്‍പ്ലേയില്‍ ഡേവിഡ് വാര്‍ണര്‍, ജോണി ബെയര്‍സ്‌റ്റോ എന്നീ വമ്പന്‍ അടിക്കാരുണ്ടായിട്ടും റണ്‍നിരക്ക് ഉയര്‍ത്തുന്നതില്‍ അവര്‍ പരാജയപ്പെട്ടു. പാറ്റ് കമ്മിന്‍സിനെയും സുനില്‍ നരെയ്‌നെയും കൃത്യമായി വിനിയോഗിച്ച കാര്‍ത്തിക് ആദ്യ പവര്‍പ്ലേയില്‍ റണ്‍നിരക്ക് ഉയരുന്നതില്‍ നിന്ന് ഹൈദരാബാദ് ബാറ്റിങ് നിരയെ തടുത്തു.

അവസാന പവര്‍പ്ലേയിലും കാര്യമായ നേട്ടം സ്വന്തമാക്കാന്‍ ഹൈദരാബാദിനായില്ല. മുഹമ്മദ് നബിക്ക് നേരിടാന്‍ ലഭിച്ചത് 8 പന്ത് മാത്രമാണ്. അല്‍പ്പം കൂടി നേരത്തെ നബി ക്രീസിലെത്തിയിരുന്നെങ്കില്‍ മികച്ച സ്‌കോര്‍ തന്നെ ചിലപ്പോള്‍ ഹൈദരാബാദ് നേടിയേനെ. അവസാന പവര്‍പ്ലേയില്‍ ആന്‍ഡ്രേ റസലിന്റെ മീഡിയം പേസാണ് ഹൈദരാബാദിനെ പിടിച്ചുകെട്ടിയത്.

ബൗളിങ് നിരക്ക് ഫോമില്ല

ബൗളിങ് നിരക്ക് ഫോമില്ല

സുനില്‍ നരെയ്‌നെ തുടക്കത്തിലെ പുറത്താക്കിയെങ്കിലും പിന്നീട് ഈ ആധിപത്യം മുതലാക്കാന്‍ ഹൈദരാബാദിനായില്ല. 142 എന്ന ചെറിയ സ്‌കോര്‍ നേടിയതിനാല്‍ത്തന്നെ ബൗളര്‍മാര്‍ അല്‍പ്പംകൂടി മികവ് കാട്ടണമായിരുന്നു. അതുണ്ടായില്ല. റാഷിദ് ഖാന്‍ ഒഴികെ മറ്റാരുടെയും ബൗളിങ്ങിനെ മികച്ചതാണെന്ന് അഭിപ്രായപ്പെടാന്‍ സാധിക്കില്ല. ഭുവനേശ്വര്‍ കുമാര്‍ 3 ഓവറില്‍ 29 റണ്‍സ് വഴങ്ങിയെങ്കിലും വിക്കറ്റ് നേടാനായില്ല. ടീമിന്റെ ബൗളിങ് നിരയിലെ പ്രധാന കരുത്ത് ഭുവിയാണെങ്കിലും ഈ പ്രതീക്ഷ കാക്കാന്‍ താരത്തിന് ഇതുവരെ സാധിച്ചിട്ടില്ല.

Story first published: Sunday, September 27, 2020, 10:37 [IST]
Other articles published on Sep 27, 2020
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+