IPL 2020: ഹൈദരാബാദിനെതിരേ പഞ്ചാബിന് പിഴച്ചതെവിടെ? ഇതാ മൂന്ന് കാരണങ്ങള്‍
ദുബായ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 13ാം സീസണില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനോടും പരാജയമേറ്റുവാങ്ങിയ പഞ്ചാബ് പോയിന്റ് പട്ടികയില്‍ അവസാന സ്ഥാനത്ത് തുടരുകയാണ്. മികച്ച താരനിരയുണ്ടായിട്ടും ആത്മവിശ്വാസത്തോടെ കളിക്കാന്‍ പഞ്ചാബ് നിരയ്ക്ക് സാധിക്കുന്നില്ല. സീസണില്‍ ആറ് മത്സരത്തില്‍ അഞ്ചിലും തോറ്റ പഞ്ചാബിന് പ്ലേ ഓഫില്‍ കടക്കാന്‍ ഇനി തുടര്‍ ജയങ്ങള്‍ തന്നെ വേണം. ആര്‍സിബിയോട് മാത്രമാണ് പഞ്ചാബിന് ഇത്തവണ വിജയിക്കാനായത്. ഹൈദരാബാദിനെതിരേ 69 റണ്‍സിന്റെ തോല്‍വിയാണ് പഞ്ചാബിന് ഏറ്റുവാങ്ങേണ്ടി വന്നത്. ഹൈദരാബാദിനെതിരേ പഞ്ചാബിന്റെ തോല്‍വിക്ക് കാരണമായ മൂന്ന് കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.

ഓള്‍റൗണ്ടര്‍മാരുടെ അഭാവം
പഞ്ചാബ് നിരയില്‍ മികച്ചൊരു ഓള്‍റൗണ്ടറുടെ അഭാവം നിഴലിച്ച് നില്‍ക്കുന്നു. ഗ്ലെന്‍ മാക്‌സ്‌വെല്ലിനെ ഓള്‍റൗണ്ടറായി പരിഗണിക്കുന്നത് പഞ്ചാബിന് കടുത്ത തിരിച്ചടിയാവുന്നു. ഹൈദരാബാദിനെതിരേ ബാറ്റിങ്ങിലും ബൗളിങ്ങിലും മാക്‌സ് വെല്‍ നിരാശപ്പെടുത്തിയിരുന്നു. മധ്യനിരയില്‍ മികച്ച ഓള്‍റൗണ്ടറില്ലാത്തത് പഞ്ചാബിന്റെ ബൗളിങ്ങിനെയും ബാറ്റിങ്ങിനെയും ദുര്‍ബലപ്പെടുത്തുന്നു. ബാറ്റ്‌സ്മാന്‍മാരില്‍ കൂടുതല്‍ പ്രതീക്ഷവെച്ച് തന്ത്രം മെനയുന്നത് ടീമിന് വലിയ തിരിച്ചടിയാണ് നല്‍കുന്നത്. ബൗളിങ് നിരയ്ക്ക് പ്രതീക്ഷക്കൊത്ത് ഉയരാന്‍ സാധിക്കാത്തതിനാല്‍ അധികമായി ഒരു ബൗളറെക്കൂടി ടീം പരിഗണിക്കേണ്ടിയിരിക്കുന്നു.

രാഹുലിന്റെ ക്യാപ്റ്റന്‍സി പിഴവ്
ജോണി ബെയര്‍സ്‌റ്റോയും ഡേവിഡ് വാര്‍ണറും കത്തികയറുമ്പോള്‍ കെ എല്‍ രാഹുല്‍ വരുത്തിയ ബൗളിങ് ചേഞ്ചുകള്‍ അത്ര മികച്ചതായിരുന്നില്ല. യുവ ബൗളര്‍മാരെ രാഹുല്‍ പ്രതീക്ഷവെക്കുന്നില്ലെന്ന് അദ്ദേഹത്തിന്റെ കളത്തിലെ തീരുമാനങ്ങള്‍ വ്യക്തമാക്കുന്നു. രവി ബിഷ്‌നോയി,അര്‍ഷദീപ് സിങ് എന്നിവരെ രാഹുല്‍ കൊണ്ടുവരുന്നത് 8ാമത്തെയും 10ാമത്തെയും ഓവറിലാണ്. സ്പിന്നിനെതിരേ ബെയര്‍സ്റ്റോയും വാര്‍ണറും അല്‍പ്പം വീക്കാണെന്നിരിക്കെ മികച്ച ഫോമിലുള്ള ബിഷ്‌നോയിയെ നേരത്തെ രാഹുല്‍ പരിഗണിച്ചില്ല. സീസണിലെ ആദ്യ മത്സരം കളിക്കുന്ന മുജീബുര്‍ റഹ്മാനെ ആദ്യം പരിഗണിക്കുകയും ചെയ്തു. ഒരോ ഓവറില്‍ ഡേവിഡ് വാര്‍ണറെയും ജോണി ബെയര്‍സ്‌റ്റോയേയും പുറത്താക്കിയ ബിഷ്‌നോയിയുടെ മികവില്ലായിരുന്നെങ്കില്‍ ഇതിലും വലിയ നാണക്കേട് പഞ്ചാബ് ഏറ്റുവാങ്ങേണ്ടി വന്നേനെ.

നായകസ്ഥാനം രാഹുലിന് സമ്മര്‍ദ്ദം നല്‍കുന്നു
തുടര്‍ തോല്‍വികള്‍ നായകനെന്ന നിലയില്‍ കെഎല്‍ രാഹുലിന് സമ്മര്‍ദ്ദം നല്‍കുന്നു. ഹൈദരാബാദിനെതിരായ മത്സരത്തില്‍ ഇത് വ്യക്തമായി പ്രതിഫലിക്കുകയും ചെയ്തു. 16 പന്തില്‍ 11 റണ്‍സ് മാത്രമാണ് രാഹുലിന് നേടാനായത്. സമ്മര്‍ദ്ദം അദ്ദേഹത്തിന്റെ ഫീല്‍ഡിങ്ങിലും പ്രതിഫലിച്ചു. പലപ്പോഴും ചിരിക്കാന്‍ പോലും സാധിക്കാതെ സമ്മര്‍ദ്ദ മുഖത്തോടെയായിരുന്നു രാഹൂല്‍. സീസണില്‍ അഞ്ചാം തോല്‍വി ഏറ്റുവാങ്ങിയതോടെ പഞ്ചാബിന്റെ പ്രതീക്ഷകള്‍ക്ക് കടുത്ത തിരിച്ചടിയാണ് ലഭിച്ചിരിക്കുന്നത്. പ്ലേ ഓഫ് സാധ്യത നിലനിര്‍ത്താന്‍ ഇനിയുള്ള മത്സരങ്ങളില്‍ ജയം അനിവാര്യം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications