Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2020: രാജസ്ഥാന്‍ X മുംബൈ- നിരാശപ്പെടുത്തിയ മൂന്ന് താരങ്ങള്‍

അബുദാബി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ ആവേശ പോരാട്ടത്തില്‍ രാജസ്ഥാന്‍ റോയല്‍സ് നിലവിലെ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യന്‍സിന് മുന്നില്‍ 57 റണ്‍സിന്റെ തോല്‍വി ഏറ്റുവാങ്ങിയിരിക്കുകയാണ്. ആദ്യം ബാറ്റ് ചെയ്ത മുംബൈ മുന്നോട്ട് വെച്ച് 194 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന രാജസ്ഥാന്‍ 18.1 ഓവറില്‍ കൂടാരം കയറി. സീസണിലെ രാജസ്ഥാന്റെ മൂന്നാം തോല്‍വിയും മുംബൈയുടെ നാലാം ജയവുമാണിത്. മുംബൈ ഇന്ത്യന്‍സ് ടീമെന്ന നിലയില്‍ വീണ്ടും ശക്തി തെളിയിച്ച മത്സരമായിരുന്നു ഇത്. മികച്ച പോരാട്ടം കണ്ട മുംബൈ-രാജസ്ഥാന്‍ മത്സരത്തില്‍ നിരാശപ്പെടുത്തിയ മൂന്ന് താരങ്ങള്‍ ആരൊക്കെയാണെന്ന് നോക്കാം.


അങ്കിത് രജപുത്

അങ്കിത് രജപുത്

രാജസ്ഥാന്‍ റോയല്‍സ് പേസര്‍ അങ്കിത് രജപുത് തീര്‍ത്തും നിരാശപ്പെടുത്തിയ മത്സരമായിരുന്നു ഇത്. ഓപ്പണിങ് ബൗളറായെത്തി അവസാന ഓവറിലും സ്മിത്ത് വിശ്വസിച്ച് പന്തേല്‍പ്പിച്ചത് അങ്കിതിനെയായിരുന്നു. എന്നാല്‍ ഈ പ്രതീക്ഷക്കൊത്ത് തിളങ്ങാന്‍ താരത്തിനായില്ല. 3 ഓവറില്‍ 42 റണ്‍സാണ് അങ്കിത് വഴങ്ങിയത്. അഞ്ച് ഫോറും രണ്ട് സിക്‌സും ഓരോ വൈഡും നോബോളും ഇതില്‍ ഉള്‍പ്പെടും. മുംബൈക്കെതിരേ തരക്കേടില്ലാത്ത റെക്കോഡ് അങ്കിതിനുണ്ടെങ്കിലും ഇന്നലെ മൈതാനത്തില്‍ അത് കാണാന്‍ സാധിച്ചില്ല. അവസാന ഓവറില്‍ നോ ബോളടക്കം 17 റണ്‍സാണ് അങ്കിത് വഴങ്ങിയത്. ടോം കറാന്റെ ഒരോവര്‍ അവശേഷിച്ചിരുന്നിട്ടും അങ്കിതിനെ പന്തേല്‍പ്പിച്ച സ്മിത്തിന്റെ തീരുമാനം പിഴച്ചുവെന്ന് അവസാന ഓവറില്‍ സ്‌കോര്‍ വ്യക്തമാക്കും.

ക്രുണാല്‍ പാണ്ഡ്യ

ക്രുണാല്‍ പാണ്ഡ്യ

രാജസ്ഥാനെതിരേ ബാറ്റിങ് പ്രൊമേഷന്‍ ലഭിച്ച് അഞ്ചാമനായി ഇറങ്ങിയ ക്രുണാല്‍ തീര്‍ത്തും നിരാശപ്പെടുത്തി. 17 പന്തില്‍ നേടിയത് വെറും 12 റണ്‍സ്. ഒരു ഘട്ടത്തില്‍ ക്രുണാലിന്റെ മെല്ലെപ്പോക്ക് മുംബൈയെ വലിയ സമ്മര്‍ദ്ദത്തിലേക്കെത്തിച്ചിരുന്നു. രോഹിത് ശര്‍മയും ഇഷാന്‍ കിഷനും അടുത്തടുത്ത പന്തുകളില്‍ മടങ്ങിയതോടെ ക്രീസിലെത്തിയ ക്രുണാല്‍ ഒരു സിക്‌സര്‍ നേടിയതൊഴിച്ചാല്‍ കാര്യമായി മറ്റൊന്നും ചെയ്തിട്ടില്ല. ബൗളിങ്ങിലും മികവ് കാട്ടാന്‍ അദ്ദേഹത്തിനായില്ല. രണ്ട് ഓവറില്‍ വഴങ്ങിയത് 22 റണ്‍സാണ്. അതോടെ രോഹിത് പിന്നീട് ക്രുണാലിന് പന്ത് നല്‍കിയില്ല.

സഞ്ജു സാംസണ്‍

സഞ്ജു സാംസണ്‍

രാജസ്ഥാന്റെ ബാറ്റിങ് നിരയില്‍ സുപ്രധാന സ്ഥാനമുള്ള സഞ്ജു സാംസണ്‍ അവസാന മൂന്ന് മത്സരത്തിലും നിറം മങ്ങിയിരിക്കുകയാണ്. മുംബൈ ഇന്ത്യന്‍സിനെതിരേ മികച്ച റെക്കോഡുള്ള സഞ്ജു ഇന്നലെ അക്കൗണ്ട് തുറക്കും മുമ്പെ മടങ്ങി. ട്രന്റ്‌ബോള്‍ട്ടിന്റെ എക്‌സ്ട്രാ ബൗണ്‍സിനെ പുള്‍ഷോട്ട് കളിക്കാനുള്ള സഞ്ജുവിന്റെ ശ്രമം പാളുകയായിരുന്നു. സഞ്ജു ക്രീസിലെത്തുമ്പോള്‍ 7 റണ്‍സിന് രണ്ട് വിക്കറ്റ് എന്ന തകര്‍ന്ന നിലയിലായിരുന്നു രാജസ്ഥാന്‍. ഈ സമയത്ത് കരുതലോടെ കളിക്കുന്നതിന് പകരം അനാവശ്യ ഷോട്ട് കളിച്ച് സഞ്ജു മടങ്ങുകയായിരുന്നു.

Story first published: Wednesday, October 7, 2020, 11:25 [IST]
Other articles published on Oct 7, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+