For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2020: മുംബൈ x കെകെആര്‍- തീര്‍ത്തും നിരാശപ്പെടുത്തിയ മൂന്ന് താരങ്ങള്‍

അബുദാബി: ഇത്തവണയും കിരീട പ്രതീക്ഷ സജീവമാക്കി മുംബൈ ഇന്ത്യന്‍സ് കുതിപ്പ് തുടരുകയാണ്. സീസണിലെ ആറാം ജയത്തോടെ 12 പോയിന്റുമായി മുംബൈ ഇന്ത്യന്‍സ് പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്താണ്. സീസണില്‍ രണ്ടാം തവണയും കെകെആറിനെ മുട്ടുകുത്തിക്കാന്‍ മുംബൈക്ക് സാധിച്ചു. ഇന്നലത്തെ പോരാട്ടത്തില്‍ എട്ട് വിക്കറ്റിനാണ് നിലവിലെ ചാമ്പ്യന്മാരായ മുംബൈ കെകെആറിനെ പരാജയപ്പെടുത്തിയത്. കരുത്തരുടെ പോരാട്ടത്തില്‍ മികച്ചൊരു പോരാട്ടം ആരാധകര്‍ പ്രതീക്ഷിച്ചിരുന്നെങ്കിലും മുംബൈ സര്‍വാധിപത്യ ജയം നേടിയെടുക്കുകയായിരുന്നു. കെകെആറിന്റെ മോശം ബാറ്റിങ്ങാണ് ടീമിന്റെ തോല്‍വിക്ക് പ്രധാന കാരണം. മുംബൈ-കെകെആര്‍ മത്സരത്തില്‍ തീര്‍ത്തും നിരാശപ്പെടുത്തിയ മൂന്ന് താരങ്ങള്‍ ആരൊക്കെയാണെന്ന് നോക്കാം.

പ്രസിദ്ധ് കൃഷ്ണ

പ്രസിദ്ധ് കൃഷ്ണ

കെകെആര്‍ നിരയില്‍ തരക്കേടില്ലാത്ത ബൗളിങ് റെക്കോഡ് അവകാശപ്പെടാന്‍ സാധിക്കുന്ന ബൗളറാണ് പ്രസിദ്ധ് കൃഷ്ണ. സീസണില്‍ ലഭിച്ച അവസരങ്ങളിലെല്ലാം തരക്കേടില്ലാത്ത പ്രകടനവും അദ്ദേഹം കാഴ്ചവെച്ചിരുന്നു. എന്നാല്‍ ഇന്നലെ മുംബൈക്കെതിരേ തീര്‍ത്തും നിരാശപ്പെടുത്തി. 2 ഓവറില്‍ 15 എക്കോണമിയില്‍ 30 റണ്‍സാണ് പ്രസിദ്ധ് വഴങ്ങിയത്. 5 ഫോറും ഒരു സിക്‌സും വഴങ്ങിയ പ്രസിദ്ധ് രണ്ട് പന്തുകള്‍ മാത്രമാണ് റണ്‍സൊന്നും വിട്ടുകൊടുക്കാതെ ഇരുന്നത്. മറ്റ് കെകെആര്‍ ബൗളര്‍മാരും റണ്‍സ് വഴങ്ങുന്നതില്‍ പിശുക്കുകാട്ടിയില്ല. പാറ്റ് കുമ്മിന്‍സ് 3 ഓവറില്‍ 28 റണ്‍സ് വഴങ്ങിയപ്പോള്‍ ക്രിസ് ഗ്രീന്‍ 2.5 ഓവറില്‍ 24 റണ്‍സും വഴങ്ങി. ശിവം മാവിയാണ് അല്‍പ്പം ഭേദപ്പെട്ട് നിന്നത്. 3 ഓവറില്‍ 24 റണ്‍സ് വഴങ്ങി 1 വിക്കറ്റാണ് ശിവം മാവി വഴങ്ങിയത്.

നധാന്‍ കോള്‍ട്ടര്‍ നെയ്ല്‍

നധാന്‍ കോള്‍ട്ടര്‍ നെയ്ല്‍

മുംബൈ ഇന്ത്യന്‍സ് പേസര്‍ നധാന്‍ കോള്‍ട്ടര്‍ നെയ്ല്‍ ഇന്നലെ പ്രതീക്ഷിച്ച നിലവാരത്തിലേക്ക് ഉയര്‍ന്നില്ല. നാല് ഓവറില്‍ 51 റണ്‍സ് വഴങ്ങി 1 വിക്കറ്റാണ് കോള്‍ട്ടര്‍ നെയ്ല്‍ നേടിയത്. 12.75 എക്കോണമിയിലാണ് കോള്‍ട്ടര്‍ നെയ്ല്‍ പന്തെറിഞ്ഞത്. നാല് ഫോറും മൂന്ന് സിക്‌സും വഴങ്ങിയ കോള്‍ട്ടര്‍ നെയ്ല്‍ മൂന്ന് വൈഡും എറിഞ്ഞു. ജെയിംസ് പാറ്റിന്‍സന് പകരക്കാരനായെത്തിയ കോള്‍ട്ടര്‍ നെയ്‌ലിന് ഇതിനൊത്ത പ്രകടനം കാഴ്ചവെക്കാനായില്ല. സീസണിലെ ആദ്യ മത്സരമായതിനാല്‍ത്തന്നെ ഈ പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ അദ്ദേഹത്തെ വിലയിരുത്താനാവില്ല. വരുന്ന മത്സരങ്ങളിലും കോള്‍ട്ടര്‍ നെയ്‌ലിന് അവസരം ലഭിച്ചേക്കും.

ദിനേഷ് കാര്‍ത്തിക്

ദിനേഷ് കാര്‍ത്തിക്

ബാറ്റിങ്ങില്‍ ശ്രദ്ധിക്കാന്‍ കെകെആറിന്റെ നായകസ്ഥാനം ഒഴിഞ്ഞ ദിനേഷ് കാര്‍ത്തികിന് കടിച്ചതുമില്ല പിടിച്ചതുമില്ല എന്ന അവസ്ഥയായി. എട്ട് പന്തുകള്‍ നേരിട്ട് വെറും നാല് റണ്‍സ് മാത്രമാണ് കാര്‍ത്തിക് നേടിയത്. കാര്‍ത്തിക് പുറത്തായത് അനാവശ്യ ഷോട്ടിന് ശ്രമിച്ചാണെന്നതാണ് അദ്ദേഹത്തിന്റെ അലസതയെ തുറന്ന് കാണിക്കുന്നത്. ടോപ് ഓഡറില്‍ വിക്കറ്റ് നഷ്ടപ്പെടുമ്പോള്‍ നിലയുറപ്പിച്ച് കളിക്കുന്നതിന് പകരം അലസമായ ഷോട്ട് കളിച്ച് അദ്ദേഹം വിക്കറ്റ് തുലച്ചു. സീസണില്‍ ഒരു അര്‍ധ സെഞ്ച്വറി മാത്രമാണ് കാര്‍ത്തികിന് എടുത്ത് പറയാനുള്ളത്. ഇനിയുള്ള മത്സരങ്ങളില്‍ ചിലപ്പോള്‍ കാര്‍ത്തികിനെ പുറത്തിരുത്താനും സാധ്യതയുണ്ട്.

Story first published: Saturday, October 17, 2020, 12:27 [IST]
Other articles published on Oct 17, 2020
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+