Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഐപിഎല്‍: സിഎസ്‌കെയുടെ കളി മാറ്റിയത് ധോണിയുടെ ആ 3 തീരുമാനങ്ങള്‍, ഹിറ്റ്മാനും വീണു, ഞെട്ടിച്ചത് ഇവര്‍!

ദുബായ്: മഹേന്ദ്ര സിംഗ് ധോണിയുടെ ക്യാപ്റ്റന്‍സി എത്രയോ വട്ടം നമ്മള്‍ കണ്ടതാണ്. എന്നാല്‍ സമ്മര്‍ദത്തില്‍ നില്‍ക്കെ എതിരാളികള്‍ക്ക് കൂടി ആ സമ്മര്‍ദം കൈമാറി, അവരെയും അതേ കുഴിയിലേക്ക് വീഴ്ത്തുന്ന തന്ത്രമാണ് ധോണി നടപ്പാക്കിയത്. പിയൂഷ് ചൗള മുതല്‍ ഡുപ്ലെസി വരെയുള്ളവര്‍ക്ക് അതില്‍ റോളുണ്ടായിരുന്നു. ധോണിയെന്ന നായകന്റെ തിരഞ്ഞെടുപ്പുകള്‍ കൃത്യമായി പ്രതിഫലിച്ച മത്സരം കൂടിയാണിത്. മൂന്ന് തീരുമാനങ്ങളാണ് മത്സരത്തില്‍ നിര്‍ണായകമായി മാറ്റിയത്.

ലെഗ് സ്പിന്നുമായി ചൗള

ലെഗ് സ്പിന്നുമായി ചൗള

ധോണി മത്സരത്തില്‍ എടുത്ത ഏറ്റവും വലിയ റിസ്‌കാണ് പിയൂഷ് ചൗള. ഹര്‍ഭജന്‍ സിംഗിന്റെ അഭാവത്തില്‍ ആരും പ്രധാന സ്പിന്നറെന്ന ചോദ്യത്തിനും ധോണി ഉത്തരം നല്‍കി. തകര്‍ത്തടിച്ച് തുടങ്ങിയ മുംബൈയെ പൂട്ടാന്‍ അഞ്ചാം ഓവറില്‍ ചൗളയെ കൊണ്ടുവന്ന ധോണി മുംബൈ ക്യാപ്റ്റന്‍ രോഹിത് ശര്‍മയെ മടക്കി. ഹിറ്റ്മാനെ കൃത്യമായ ഫീല്‍ഡ് പ്ലേസ് ഒരുക്കി, ലെഗ് സ്പിന്നില്‍ കുരുക്കുകയായിരുന്നു. ലെഗ് ബ്രേക്കുകള്‍ കളിക്കുമ്പോള്‍ രോഹിത്തിനുള്ള വീക്ക്‌നെസ്സ് മനസ്സിലാക്കിയുള്ള ധോണിയുടെ തന്ത്രമായിരുന്നു ഇത്. നാലാം പന്തില്‍ രോഹിത്തിന്റെ വിക്കറ്റെടുത്ത ചൗള നാലോവറില്‍ വെറും 21 റണ്‍സാണ് വഴങ്ങിയത്. ഈ തീരുമാനം മത്സരത്തിലെ ടേണിംഗ് പോയിന്റായി.

സാം കറന്‍ പുലിയാണ്

സാം കറന്‍ പുലിയാണ്

ഇംഗ്ലണ്ട് ടീമില്‍ അമ്പരിപ്പിക്കുന്ന പ്രകടനം നടത്തിയാണ് സാം കറന്‍ ചെന്നൈയിലെത്തിയത്. കറനെ ടീമില്‍ ഉള്‍പ്പെടുത്തിയത് ധോണിയുടെ ടീം പെര്‍ഫോമന്‍സ് തന്ത്രമായിരുന്നു. ജഡേജയെ പോലുള്ള ഓള്‍റൗണ്ടര്‍ ഉണ്ടായിട്ടും കറനെ ഉള്‍പ്പെടുത്തിയത് ബൗളിംഗിലുള്ള നേട്ടം കൂടി കണ്ടായിരുന്നു. ആദ്യം രോഹിത്തിന്റെയും സൂര്യകുമാര്‍ യാദവിന്റെയും ക്യാച്ചുകളെടുത്ത് കറന്‍ ഞെട്ടിച്ചു. പിന്നീട് തകര്‍ത്തടിച്ച ഡി കോക്കിനെ പുറത്താക്കി സിഎസ്‌കെയ്ക്ക് ബ്രേക്കും നല്‍കി. ബാറ്റിംഗില്‍ ആറ് പന്തില്‍ 18 റണ്‍സടിച്ച് കറന്‍ വിജയം ചെന്നൈയിലേക്ക് കൊണ്ടുവന്നു. കറന്റെ രണ്ട് സിക്‌സറും ഒരു ഫോറുമാണ് മത്സരം തന്നെ മാറ്റി മറിച്ചത്. കളിയിലെ താരമായതും കറന്‍ തന്നെ.

ബാറ്റിംഗ് പൊസിഷനിലെ മാറ്റം

ബാറ്റിംഗ് പൊസിഷനിലെ മാറ്റം

ഡുപ്ലെസിയെ ഓപ്പണിംഗില്‍ ഇറക്കാതെ മൂന്നാമത്ത് ഇറക്കിയും മൂന്നാമതുള്ള റായുഡുവിനെ നാലാമതും ഇറക്കിയുള്ള പരീക്ഷണം ധോണിയുടേതായിരുന്നു. ഇത് വന്‍ വിജയമായി. രണ്ട് പേരും ഫിഫ്റ്റി അടിച്ച് കളി ചെന്നൈക്ക് അനുകൂലമാക്കി. സാം കറനെ ആറാമത് ഇറക്കാനുള്ള തീരുമാനവും ധോണിയുടേതായിരുന്നു. താന്‍ ഇറങ്ങേണ്ട പൊസിഷനിലേക്കാണ് സാം കറനെ ധോണി ഇറക്കിയത്. ആ സ്ഥാനം കറന്‍ ഉറപ്പിക്കുകയും ചെയ്തു. ഇതെല്ലാം മത്സരത്തിന്റെ ഓരോ ഘട്ടത്തിലും ചെന്നൈക്ക് അനുകൂലമായ ഘടകങ്ങളാണ്. ഡുപ്ലെസിയുടെ ഫീല്‍ഡ് പ്ലെയിസിംഗും ധോണിയാണ് നടത്തിയത്. രണ്ട് തകര്‍പ്പന്‍ ക്യാച്ചുകളും അതിലൂടെ പിറന്നു.

ധോണിക്ക് പിഴച്ചത് ഒറ്റ കാര്യത്തില്‍

ധോണിക്ക് പിഴച്ചത് ഒറ്റ കാര്യത്തില്‍

മത്സരത്തില്‍ ധോണിക്ക് പിഴവും സംഭവിച്ചിരുന്നു. 14ാം ഓവറില്‍ ഡിആര്‍എസ് റിവ്യൂ ചെയ്ത ധോണിക്ക് പിഴയ്ക്കുന്നതാണ് കണ്ടത്. അപൂര്‍വമായി സംഭവിക്കുന്ന കാര്യമാണത്. സൗരഭ് തിവാരിയ്‌ക്കെതിരെ എല്‍ബിഡബ്ല്യു അപ്പീലാണ് ധോണി റിവ്യൂ ചെയ്തത്. പിയൂഷ് ചൗളയോട് ചോദിച്ചതിന് ശേഷമായിരുന്നു ഇത്. ധോണി റിവ്യു സിസ്റ്റം എന്ന് ആരാധകര്‍ വിളിക്കുന്ന ഡിആര്‍എസ്സില്‍ പിഴച്ചത് ഈ വര്‍ഷത്തെ ഞെട്ടിക്കുന്ന കാര്യമാണെന്നായിരുന്നു ആരാധകര്‍ പറഞ്ഞത്. അതേസമയം ബാറ്റിംഗില്‍ തന്നെ ഔട്ട് വിളിച്ച അമ്പയറുടെ തീരുമാനം റിവ്യൂ ചെയ്ത് ധോണി ഇതിന് പരിഹാരം കാണുകയും ചെയ്തു. അമ്പയറുടെ തീരുമാനം തെറ്റായിരുന്നു.

Story first published: Sunday, September 20, 2020, 10:58 [IST]
Other articles published on Sep 20, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+