IPL 2020: ഹൈദരാബാദിനെതിരേ ഡല്‍ഹിക്ക് പിഴച്ചതെവിടെ? ഇതാ മൂന്ന് കാരണങ്ങള്‍
അബുദാബി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 13ാം സീസണില്‍ കിരീട സാധ്യത കല്‍പ്പിക്കുന്നവരിലെ മുന്‍നിരക്കാരാനാണ് ഡല്‍ഹി ക്യാപിറ്റല്‍സ്. സീനിയര്‍ ജൂനിയര്‍ താരങ്ങളാല്‍ സംതുലിതമായ ഡല്‍ഹി ആദ്യ രണ്ട് മത്സരങ്ങളിലും ഗംഭീര ജയം സ്വന്തമാക്കിയെങ്കിലും സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരേ അപ്രതീക്ഷിത തോല്‍വി വഴങ്ങിയിരിക്കുകയാണ്. ആദ്യ മത്സരത്തില്‍ രണ്ട് മത്സരത്തിലും പരാജയപ്പെട്ട ഹൈദരാബാദ് മൂന്നാം മത്സരത്തില്‍ 15 റണ്‍സിനാണ് ഡല്‍ഹിയെ തോല്‍പ്പിച്ചത്. കരുത്തരായ ഡല്‍ഹിയുടെ തോല്‍വിക്ക് കാരണമായ പ്രധാന മൂന്ന് സംഭവങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.

രണ്ടാമത് ബാറ്റ് ചെയ്യാനുള്ള തീരുമാനം
ടോസ് അനുകൂലമായിട്ടും സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരേ രണ്ടാമത് ബാറ്റ് ചെയ്യാമെന്ന ഡല്‍ഹി നായകന്‍ ശ്രേയസ് അയ്യരുടെ തീരുമാനം തെറ്റായിരുന്നു. അബുദാബിയിലെ സ്ലോ പിച്ചില്‍ പിന്തുടര്‍ന്ന് ജയിക്കുകയ പ്രയാസകരമായ കാര്യമാണെന്ന് മുന്‍ കണക്കുകള്‍ തന്നെ വ്യക്തമാക്കുന്നു. അതിനാല്‍ത്തന്നെ ബാറ്റിങ് നിരയില്‍ അമിത വിശ്വാസം അര്‍പ്പിച്ച ഡല്‍ഹിക്ക് പിഴച്ചു. ആദ്യ രണ്ട് മത്സരം തോറ്റെങ്കിലും മികച്ച ബൗളിങ് കരുത്തുള്ള ടീമാണ് ഹൈദരാബാദ് എന്ന സത്യം ഡല്‍ഹി വിസ്മരിച്ചു. റാഷിദ് ഖാന്‍ എന്ന ഹൈദരാബാദിന്റെ വജ്രായുധം താളം കണ്ടെത്തിയതോടെ ഡല്‍ഹി ബാറ്റിങ് നിര കൂട്ടത്തകര്‍ച്ച നേരിട്ടു.

അക്‌സര്‍ പട്ടേലിനെ വേണ്ടവിധം ഉപയോഗിച്ചില്ല
സ്പിന്നര്‍മാര്‍ക്ക് നല്ല പിന്തുണ ലഭിക്കുന്ന മൈതാനമാണ് അബുദാബിയിലേത്. ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദിനെതിരേ ഡല്‍ഹിയുടെ അമിത് മിശ്ര മികച്ച രീതിയില്‍ പന്തെറിയുകയും ചെയ്തു. നാല് ഓവറില്‍ 35 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റാണ് അദ്ദേഹം വീഴ്ത്തിയത്. എന്നാല്‍ ടീമിലെ മറ്റൊരു പ്രധാന സ്പിന്നറായ അക്‌സര്‍ പട്ടേലിനെ ഡല്‍ഹി വേണ്ടവിധം ഉപയോഗിച്ചില്ല. താരത്തിന് ആകെ നല്‍കിയത് രണ്ട് ഓവര്‍ മാത്രമാണ്. 14 റണ്‍സ് മാത്രമാണ് അക്‌സര്‍ വഴങ്ങിയത്. പേസര്‍ ആന്റിച്ച് നോര്‍ജ നന്നായി തല്ലുവാങ്ങുന്ന അവസരത്തില്‍ അക്‌സറിന് രണ്ട് ഓവര്‍കൂടി നല്‍കിയിരുന്നെങ്കില്‍ ഹൈദരാബാദിന്റെ സ്‌കോര്‍ ഒരു പക്ഷേ കുറയ്ക്കാന്‍ സാധിക്കുമായിരുന്നു. വലിയ മൈതാനമായതിനാല്‍ സ്പിന്നര്‍മാര്‍ക്ക് വിക്കറ്റ് ലഭിക്കാനുള്ള സാധ്യത കൂടുതലായിരുന്നു.

തുടക്കത്തിലെ വിക്കറ്റുകള്‍ നഷ്ടപ്പെട്ടു
ടോപ് ഓഡറിന്റെ ബാറ്റിങ് തകര്‍ച്ചയാണ് ഡല്‍ഹിക്ക് തിരിച്ചടിയായത്. ആദ്യ പവര്‍ പ്ലേയില്‍ പൃത്ഥ്വി ഷായുടെ ബാറ്റിങ്ങില്‍ ഡല്‍ഹി വളരെ പ്രതീക്ഷ വെക്കുന്നുണ്ടെങ്കിലും ഹൈദരാബാദിനെതിരേ താരം നിരാശപ്പെടുത്തി. ആദ്യ ഓവറിലെ അഞ്ചാം പന്തില്‍ത്തന്നെ പൃത്ഥ്വി (2) മടങ്ങിയത് ടീമിന് തിരിച്ചടിയായി. ശ്രേയസ് അയ്യര്‍ (17),റിഷഭ് പന്ത് (28),ശിഖര്‍ ധവാന്‍ (34),ഹെറ്റ്‌മെയര്‍ (21) തുടങ്ങിയവര്‍ക്കൊന്നും മാച്ച് വിന്‍ ഇന്നിങ്‌സ് പുറത്തെടുക്കാനായില്ല. വലിയ മൈതാനത്ത് തുടക്കത്തിലേ വിക്കറ്റുകള്‍ വീണത് ടീമിനെ സമ്മര്‍ദ്ദത്തിലാക്കിയതോടെ ബാറ്റിങ് നിരയിലും അത് പ്രകടനമായി.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications