Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2020: പകരം വീട്ടി മുംബൈ ഇന്ത്യന്‍സ്, ആര്‍സിബിക്ക് എവിടെ പിഴച്ചു? മൂന്ന് കാരണങ്ങള്‍

അബുദാബി: വിരാട് കോലിയേയും സംഘത്തേയും അഞ്ച് വിക്കറ്റിന് തോല്‍പ്പിച്ച് മുംബൈ ഇന്ത്യന്‍സ് ഐപിഎല്‍2020ന്റെ പ്ലേ ഓഫ് ഉറപ്പിച്ചിരിക്കുകയാണ്. സീസണില്‍ ആദ്യം ഏറ്റുമുട്ടിയപ്പോള്‍ സൂപ്പര്‍ ഓവറില്‍ തങ്ങളെ പരാജയപ്പെടുത്തിയ ആര്‍സിബിയോടുള്ള മധുര പ്രതികാരം കൂടിയായിരുന്നു മുംബൈക്ക് ഈ ജയം. ആദ്യം ബാറ്റ് ചെയ്ത ആര്‍സിബി ആറ് വിക്കറ്റ് നഷ്ടത്തില്‍ 164 റണ്‍സെടുത്തപ്പോള്‍ മറുപടിക്കിറങ്ങിയ മുംബൈ 19.1 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ വിജയലക്ഷ്യം മറികടന്നു.

മുംബൈ

12 പോയിന്റുമായി മുംബൈ പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്താണുള്ളത്. രണ്ടാം സ്ഥാനത്തുള്ള ആര്‍സിബിക്ക് 12 മത്സരത്തില്‍ നിന്ന് 14 പോയിന്റാണുള്ളത്. ഇനിയുള്ള രണ്ട് മത്സരങ്ങളും ആര്‍സിബിക്ക് നിര്‍ണ്ണായകമാണ്. ഡല്‍ഹിയും ഹൈദരബാദുമാണ് ആര്‍സിബിയുടെ അടുത്ത എതിരാളികള്‍. മുംബൈക്കെതിരായ മത്സരം ജയിച്ചിരുന്നെങ്കില്‍ പോയിന്റ് പട്ടികയില്‍ ഒന്നാമതെത്താന്‍ ആര്‍സിബിക്ക് സാധിക്കുമായിരുന്നു. മുംബൈക്കെതിരായ ആര്‍സിബിക്ക് പിഴച്ചതെവിടെയൊക്കെയെന്ന് നോക്കാം.

ഷോര്‍ട്ട് ബോളില്‍ അടിതെറ്റി

ഷോര്‍ട്ട് ബോളില്‍ അടിതെറ്റി

ആരോണ്‍ ഫിഞ്ചിന് പകരമെത്തിയ ജോഷ് ഫിലിപ്പിയും ദേവ്ദത്ത് പടിക്കലും ചേര്‍ന്ന് ഒന്നാം വിക്കറ്റില്‍ 71 റണ്‍സ് കൂട്ടുകെട്ട് ഉണ്ടാക്കിയിട്ടും അത് മുതലാക്കുന്നതില്‍ ആര്‍സിബിയുടെ മധ്യനിരക്ക് സാധിച്ചില്ല. പ്രധാനമായും ഷോര്‍ട്ട് ബോളിലാണ് ആര്‍സിബി ബാറ്റ്‌സ്മാന്‍മാര്‍ കുടുങ്ങിയത്. നായകന്‍ വിരാട് കോലിയെ ബൂംറ ഷോര്‍ട്ട് ബോള്‍ എറിഞ്ഞാണ് പുറത്താക്കിയത്. പുള്‍ഷോട്ടില്‍ ടൈമിങ് പിഴച്ച കോലിയെ സൗരവ് തിവാരി ക്യാച്ചിലൂടെ പുറത്താക്കി. ശിവം ദുബെയെ ബൂംറ കുടുക്കിയതും ഷോര്‍ട്ട് ബോളിലാണ്. ക്രിസ് മോറിസിനെ ട്രന്റ് ബോള്‍ട്ട് പുറത്താക്കിയതും ഷോര്‍ട്ട് ബോള്‍ ഉപയോഗിച്ചാണ്. അബുദാബിയില്‍ മുംബൈ ബൗളര്‍മാര്‍ ഒരുക്കിയ ഷോര്‍ട്ട് ബോള്‍ കുരുക്കില്‍ ആര്‍സിബി ബാറ്റ്‌സ്മാന്‍മാര്‍ തലവെച്ച് കൊടുക്കുകയായിരുന്നു.

വാഷിങ്ടണ്‍ സുന്ദറിന് പവര്‍പ്ലേയില്‍ ഓവര്‍ നല്‍കിയില്ല

വാഷിങ്ടണ്‍ സുന്ദറിന് പവര്‍പ്ലേയില്‍ ഓവര്‍ നല്‍കിയില്ല

ഈ സീസണില്‍ പവര്‍പ്ലേയില്‍ ഏറ്റവും മനോഹരമായി പന്തെറിയുന്ന ബൗളറാണ് വാഷിങ്ടണ്‍ സുന്ദര്‍. മിക്ക മത്സരങ്ങളിലും വാഷിങ്ടണിനെ പവര്‍പ്ലേയില്‍ കോലി ഉപയോഗിക്കാറുണ്ടെങ്കിലും മുംബൈക്കെതിരേ വാഷിങ്ടണിനെ പരിഗണിച്ചില്ല. റണ്‍സ് വിട്ടുകൊടുക്കുന്നതില്‍ നല്ല പിശുക്കുള്ള വാഷിങ്ടണ്‍ തുടക്കത്തിലെ ഒരു വിക്കറ്റ് നേടിയിരുന്നെങ്കില്‍ മത്സരഫലത്തില്‍ വലിയ മാറ്റങ്ങള്‍ ചിലപ്പോള്‍ സംഭവിച്ചേക്കാമായിരുന്നു. കോലി ക്രിസ് മോറിസിനൊപ്പം ഡെയ്ല്‍ സ്റ്റെയിനിനെ പരിഗണിച്ചത് തെറ്റായ തീരുമാനമായിരുന്നു. കാരണം പേസ് ബൗളിങ്ങിനെതിരേ നന്നായി കളിക്കുന്ന താരങ്ങളായിരുന്നു മുംബൈ ഓപ്പണര്‍മാരായ ക്വിന്റന്‍ ഡീകോക്കും ഇഷാന്‍ കിഷനും.

ഉദാനക്ക് പകരം ഡെയ്ല്‍ സ്റ്റെയിന്‍ ടീമില്‍

ഉദാനക്ക് പകരം ഡെയ്ല്‍ സ്റ്റെയിന്‍ ടീമില്‍

പ്രതാപകാലത്ത് ഡെയ്ല്‍ സ്റ്റെയിനെന്ന പേര് തന്നെ ബാറ്റ്‌സ്മാന്റെ മുട്ടിടിപ്പിക്കുമായിരുന്നു. എന്നാല്‍ ഇന്ന് സടകൊഴിഞ്ഞ സിംഹം മാത്രമാണ് സ്റ്റെയിന്‍. നവദീപ് സൈനിക്ക് പരിക്കേറ്റപ്പോള്‍ പകരക്കാരനായി ഇസിരു ഉദാനയെ പരിഗണിക്കാതെ ഡെയ്ല്‍ സ്റ്റെയിനെ പരിഗണിച്ചതില്‍ ആര്‍സിബിക്ക് പിഴച്ചു.4 ഓവറില്‍ 43 റണ്‍സ് വഴങ്ങിയ സ്‌റ്റെയിന്‍ ഒരു വിക്കറ്റ് പോലും നേടിയില്ല. 19ാം ഓവര്‍ എറിയാനെത്തി തുടര്‍ച്ചയായി വൈഡുകള്‍ എറിഞ്ഞ് കളി മുംബൈക്ക് അനായാസമാക്കി നല്‍കുകയാണ് സ്‌റ്റെയിന്‍ ചെയ്തത്. ഇനി രണ്ട് മത്സരം ശേഷിക്കെ സ്‌റ്റെയിന്‍ ഇനി ടീമിലേക്ക് മടങ്ങിയെത്തില്ലെന്ന് ഇതോടെ ഉറപ്പായിക്കഴിഞ്ഞു.

Story first published: Thursday, October 29, 2020, 10:49 [IST]
Other articles published on Oct 29, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+