IPL 2020: രാജകീയമാക്കാതെ രാജസ്ഥാന്‍, എവിടെ പിഴച്ചു? മൂന്ന് കാരങ്ങള്‍
ദുബായ്: അവസാന രണ്ട് മത്സരത്തിലെ ഗംഭീര ബാറ്റിങ് പ്രകടനം കെകെആറിനെതിരേ ആവര്‍ത്തിക്കാന്‍ രാജസ്ഥാന് സാധിക്കാതെ വന്നതോടെ പ്ലേ ഓഫ് കാണാതെ പുറത്ത്. ജീവന്‍മരണ പോരാട്ടത്തില്‍ ആദ്യം ബാറ്റ് ചെയ്ത കെകെആര്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 191 റണ്‍സെടുത്തപ്പോള്‍ മറുപടിക്കിറങ്ങിയ രാജസ്ഥാന്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 131 റണ്‍സും നേടി. 60 റണ്‍സിനാണ് കെകെആറിന്റെ ജയം. ടോപ് ഓഡര്‍ നിരാശപ്പെടുത്തിയിട്ടും ഒരു വശത്ത് നിലയുറപ്പിച്ച് നിന്ന് കെകെആര്‍ നായകന്‍ ഓയിന്‍ മോര്‍ഗന്റെ (68*) ബാറ്റിങ്ങും പാറ്റ് കമ്മിന്‍സിന്റെ നാല് വിക്കറ്റ് പ്രകടനവുമാണ് കെകെആറിന് കരുത്തായത്. 15.5 കോടി തനിക്ക് തന്നതില്‍ തെറ്റില്ലെന്ന് തെളിയിക്കാന്‍ നിര്‍ണ്ണായക മത്സരത്തില്‍ കമ്മിന്‍സിന് സാധിച്ചു. കൂട്ടുകെട്ട് ഉണ്ടാക്കുന്നതില്‍ രാജസ്ഥാന്‍ അമ്പേ പരാജയപ്പെട്ടതാണ് തിരിച്ചടിയായത്. എവിടെയാണ് രാജസ്ഥാന് പിഴച്ചത്? മൂന്ന് കാരണങ്ങള്‍ ഇതാ.

ബെന്‍ സ്റ്റോക്സിന് മൂന്ന് ഓവര്‍ നല്‍കി
ബൗളര്‍മാരെ ഉപയോഗിക്കുന്നതില്‍ രാജസ്ഥാന്‍ നായകന്‍ സ്റ്റീവ് സ്മിത്തിന് പിഴച്ചു. ബെന്‍ സ്റ്റോക്സിന് മൂന്ന് ഓവര്‍ നല്‍കിയതാണ് തിരിച്ചടിയായത്. അതും അവസാന ഓവറുകളില്‍ പരീക്ഷിച്ചു. സ്റ്റോക്‌സിനെ തിരഞ്ഞുപിടിച്ച് ആക്രമിച്ചതോടെ 3 ഓവറില്‍ 40 റണ്‍സ് താരം വിട്ടുനല്‍കി. പേസര്‍ വരുണ്‍ ആരോണിനെക്കൊണ്ട് രണ്ട് ഓവര്‍ മാത്രമാണ് എറിയിച്ചത്. 22 റണ്‍സ് വരുണ്‍ വിട്ടുകൊടുത്തു. ശ്രേയസ് ഗോപാല്‍ 3 ഓവറില്‍ 44 റണ്‍സ് വിട്ടുകൊടുത്തതും രാജസ്ഥാന് തിരിച്ചടിയായി. അതേ സമയം രാഹുല്‍ തെവാത്തിയ 4 ഓവറില്‍ 25 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റാണ് വീഴ്ത്തിയത്.

എല്ലാ പന്തും ആക്രമിക്കാനുള്ള രാജസ്ഥാന്റെ തീരുമാനം പിഴച്ചു
അവസാന രണ്ട് മത്സരത്തിലും അനായാസം വിജയ ലക്ഷ്യം പിന്തുടര്‍ന്ന് വിജയിച്ചതിന്റെ അമിത ആത്മവിശ്വാസം രാജസ്ഥാന് തിരിച്ചടി നല്‍കി. തുടക്കം മുതല്‍ ആക്രമിച്ച രാജസ്ഥാന്‍ എല്ലാ ബോളുകളെയും ഒരുപോലെ ആക്രമിക്കാന്‍ ശ്രമിച്ചതാണ് തിരിച്ചടിയായത്. നേരിട്ട ആദ്യ പന്ത് തന്നെ ഉത്തപ്പ സിക്‌സര്‍ പറത്തി. കമ്മിന്‍സെറിഞ്ഞ ആദ്യത്തെ 5 പന്തില്‍ 19 റണ്‍സാണ് രാജസ്ഥാന്‍ അടിച്ചെടുത്തത്. അവസാന പന്തില്‍ ഉത്തപ്പയെ കമ്മിന്‍സ് പുറത്താക്കുകയും ചെയ്തു. സ്റ്റോക്‌സ് നിലയുറപ്പിച്ച് കളിക്കാന്‍ ശ്രമിച്ചിരുന്നെങ്കില്‍ മത്സര ഫലം മാറിയേനെ. സ്റ്റോക്‌സും സ്മിത്തും വീണതോടെ സമ്മര്‍ദ്ദത്തിനടിമപ്പെട്ട രാജസ്ഥാന്‍ കൂട്ടത്തകര്‍ച്ച നേരിടുകയായിരുന്നു.

സീനിയര്‍ ബാറ്റിങ് നിര ഉത്തരവാദിത്തം കാട്ടിയില്ല
ഇന്നലെ ബാറ്റിങ് ഓഡറിലടക്കം രാജസ്ഥാന്‍ മാറ്റം വരുത്തി. ഉത്തപ്പ പുറത്തായതിന് പിന്നാലെ മൂന്നാമനായി സഞ്ജു എത്തേണ്ട സ്ഥാനത്ത് സ്റ്റീവ് സ്മിത്താണിറങ്ങിയത്. സ്മിത്തും സ്റ്റോക്‌സും മടങ്ങിയതോടെ സഞ്ജു വി സാംസണ്‍ സമ്മര്‍ദ്ദത്തിലാക്കുകയും ബാറ്റിങ്ങില്‍ നിറം മങ്ങുകയും ചെയ്തു. സ്‌റ്റോക്‌സ്,ഉത്തപ്പ,സ്മിത്ത്,ബട്‌ലര്‍ എന്നിവരെല്ലാം വളരെ പരിചയസമ്പത്തുള്ള താരങ്ങളാണ്. ഇവര്‍ ബാറ്റിങ്ങില്‍ കൂടുതല്‍ ഉത്തരവാദിത്തം കാട്ടേണ്ടിയിരുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications