
പിച്ചിന്റെ സാഹചര്യം മനസിലാക്കാതെ കളിച്ചു
ഐപിഎല്ലിന്റെ തുടക്ക സമയത്ത് ഏറ്റവും കൂടുതല്‍ വിമര്‍ശനം കേട്ട മൈതാനമായിരുന്നു ഷാര്‍ജ. ചെറിയ മൈതാനമായതിനാല്‍ ബാറ്റ്‌സ്മാന്‍മാരെ അതിരുവിട്ടു സഹായിക്കുന്നുവെന്നായിരുന്നു പ്രധാനമായും ഉയര്‍ന്ന ആരോപണം. എന്നാല്‍ ഇപ്പോള്‍ നേരെ വിപരീത സ്വഭാവമാണ് ഷാര്‍ജയിലെ പിച്ചിന്. ബൗളര്‍മാര്‍ക്ക് നല്ല പിന്തുണ ലഭിക്കുന്നു. പേസ് ബൗളര്‍മാര്‍ക്ക് ന്യൂ ബൗളില്‍ നല്ല സ്വിങ് ലഭിക്കുന്നുണ്ട്. ഇത് മനസിലാക്കാതെ വലിയ ഷോട്ടുകള്‍ കളിക്കാന്‍ ശ്രമിച്ചാണ് ആര്‍സിബി താരങ്ങള്‍ വിക്കറ്റ് തുലച്ചത്. സന്ദീപ് ശര്‍മയെ വമ്പനടിക്ക് ശ്രമിച്ചാണ് ദേവ്ദത്ത് പടിക്കല്‍ പുറത്തായത്. പിച്ചിലെ സ്വിങ്ങിനനുസരിച്ച് ബാറ്റിങ് ശൈലി മാറ്റുന്നതില്‍ ആര്‍സിബി നിര തീര്‍ത്തും പരാജയപ്പെട്ടു

ഡിവില്ലിയേഴ്‌സ് നിലയുറപ്പിക്കാന്‍ ശ്രമിച്ചില്ല
വിരാട് കോലിയും മടങ്ങിയ സാഹചര്യത്തില്‍ എബി ഡിവില്ലിയേഴ്‌സ് ബാറ്റിങ്ങില്‍ അല്‍പ്പം കൂടി ഉത്തരവാദിത്തം കാട്ടേണ്ടിയിരുന്നു. മികച്ച തുടക്കം ലഭിച്ചിട്ടും അത് മുതലാക്കാന്‍ ജോഷ് ഫിലിപ്പിക്ക് (32) സാധിച്ചില്ല. എന്നാല്‍ പതിയെ തുടങ്ങിയ എബിഡിയെ ഷഹബാസ് നദീം ഒരു തവണ ജീവന്‍ നല്‍കിയെങ്കിലും അത് ഫലപ്രദമായി ഉപയോഗിക്കാന്‍ അദ്ദേഹത്തിനായില്ല. എബിഡി ക്രീസില്‍ നിന്നിരുന്നെങ്കില്‍ കൂടുതല്‍ ആത്മവിശ്വാസത്തോടെ കളിക്കാന്‍ സഹതാരങ്ങള്‍ക്ക് സാധിക്കുമായിരുന്നു. കോലിയും എബിഡിയും പുറത്തായതോടെ ടീം സമ്മര്‍ദ്ദത്തിനടിമപ്പെടുകയും വലിയ തകര്‍ച്ച നേരിടുകയും ചെയ്തു.

മധ്യനിരയിലെ അഴിച്ചുപണി തിരിച്ചടിയായി
ശിവം ദുബെയെപ്പോലൊരു മികച്ച ഓള്‍റൗണ്ടറെ പുറത്തിരുത്തു ഗുര്‍കീരത് സിങ് മാനെ കളിപ്പിക്കാന്‍ കാരണമെന്തെന്ന് ആര്‍ക്കും വ്യക്തമല്ല. നിലയുറപ്പിച്ചാല്‍ വമ്പന്‍ അടികളുമായി കളം നിറയാന്‍ കെല്‍പ്പുള്ള താരമാണ് ശിവം ദുബെ. സീസണില്‍ തരക്കേടില്ലാതെ പന്തെറിയാനും ദുബെയ്ക്ക് സാധിച്ചിരുന്നു. ഈ സാഹചര്യത്തില്‍ ദുബെയെ പുറത്തിരുത്തിയത് വലിയ വിമര്‍ശനത്തിന് കാരണമായിട്ടുണ്ട്. ഓപ്പണിങ്ങില്‍ താളം കണ്ടെത്താനാവാതെ ആര്‍സിബി ബുദ്ധിമുട്ടുകയാണ്. എന്നാല്‍ പാര്‍ഥിവ് പട്ടേലിനെപ്പോലൊരു മികച്ച പരിചയസമ്പന്നനായ ബാറ്റ്‌സ്മാന്‍ ഉണ്ടായിട്ടും അവസരം നല്‍കാന്‍ ആര്‍സിബി തയ്യാറായിട്ടില്ല. ടീമില്‍ അടിക്കടി മാറ്റം വരുത്തുന്നതാണ് ആര്‍സിബിയുടെ പ്രധാന തിരിച്ചടി.


Click it and Unblock the Notifications