IPL 2020: രാജകീയ ജയവുമായി രാജസ്ഥാന്‍, മുംബൈക്ക് പിഴച്ചതെവിടെ? ഇതാ മൂന്ന് കാരണങ്ങള്‍
അബുദാബി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ മുംബൈ ഇന്ത്യന്‍സിനെ നാണം കെടുത്തി രാജസ്ഥാന്‍ റോയല്‍സ്. എട്ട് വിക്കറ്റിനാണ് രാജസ്ഥാന്‍ ആവേശ ജയം സ്വന്തമാക്കിയത്. അബുദാബിയിലെ വലിയ മൈതാനത്ത് 195 എന്ന കൂറ്റന്‍ വിജയലക്ഷ്യം പടുത്തുയര്‍ത്തിയിട്ടും രാജസ്ഥാന്റെ മികവിന് മുന്നില്‍ മുംബൈയുടെ ലോകോത്തര ബൗളര്‍മാര്‍ക്ക് തലകുനിക്കേണ്ടി വന്നു. 10 പന്തുകള്‍ ബാക്കി നിര്‍ത്തിയാണ് രാജസ്ഥാന്റെ രാജകീയ ജയം. മൂന്നാം വിക്കറ്റില്‍ ഒത്തുകൂടിയ ബെന്‍ സ്‌റ്റോക്‌സും (107*) സഞ്ജു സാംസണും (54)* ചേര്‍ന്നാണ് രാജസ്ഥാന് അനായാസ ജയം സമ്മാനിച്ചത്. സ്‌റ്റോക്‌സ് 14 ഫോറും മൂന്ന് സിക്‌സും നേടിയപ്പോള്‍ സഞ്ജു നാല് ഫോറും മൂന്ന് സിക്‌സും പറത്തി. ഇത്രയും മികച്ച ബൗളിങ് കരുത്തുണ്ടായിട്ടും മുംബൈയ്ക്ക് രാജസ്ഥാനെ പിടിച്ചുകെട്ടാനായില്ല എന്നതാണ് ദൗര്‍ഭാഗ്യകരം. രാജസ്ഥാനെതിരേ മുംബൈക്ക് പിഴച്ചതെവിടെയൊക്കെയാണെന്ന് നോക്കാം.

മധ്യ ഓവറുകളിലെ മെല്ലെപ്പോക്ക്
പവര്‍പ്ലേയില്‍ 1 വിക്കറ്റ് നഷ്ടത്തില്‍ 59 എന്ന നിലയിലായിരുന്നു മുംബൈ. എന്നാല്‍ ഈ മികച്ച തുടക്കം നന്നായി മുതലാക്കാന്‍ മധ്യ ഓവറുകളില്‍ സാധിച്ചില്ല.പവര്‍ പ്ലേയ്ക്ക് ശേഷമുള്ള 10 ഓവറില്‍ വെറും 62 റണ്‍സ് മാത്രമാണ് മുംബൈക്ക് നേടാനായത്. ഇത് ടീമിനെ 200ന് മുകളില്‍ സ്‌കോറിലേക്കെത്തിക്കുന്നതില്‍ നിന്ന് തടുത്തു. ഹര്‍ദിക് പാണ്ഡ്യയുടെ അവസാന ഓവറുകളിലെ വെടിക്കെട്ട് ഇല്ലായിരുന്നെങ്കിലും 170നുള്ളില്‍ മുംബൈ ഒതുങ്ങുമായിരുന്നു. മധ്യ ഓവറുകളില്‍ അനാവശ്യ പ്രതിരോധം ടീമിന്റെ റണ്‍നിരക്കിന് ബാധിച്ചു. രാജസ്ഥാന്റെ ബാറ്റിങ് നിരയെ അപകടകാരികളായി മുംബൈ കണക്കാക്കിയില്ലെന്നതും തോല്‍വിയുടെ കാരണങ്ങളിലൊന്നാണ്.

സൗരഭ് തിവാരിക്ക് മുമ്പ് പൊള്ളോര്‍ഡ് ഹര്‍ദിക്കോ ഇറങ്ങണം
രോഹിത് ശര്‍മക്ക് പകരക്കാരനായി എത്തിയ സൗരഭ് തിവാരി 25 പന്തില്‍ 34 റണ്‍സ് നേടി ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചു. എന്നാല്‍ തിവാരിക്ക് പകരം പൊള്ളാര്‍ഡോ,ഹര്‍ദിക് പാണ്ഡ്യയോ നാലാം നമ്പറില്‍ ഇറങ്ങമായിരുന്നു. അങ്ങനെയെങ്കില്‍ ഒരാള്‍ അതിവേഗം റണ്‍സുയര്‍ത്തുമ്പോള്‍ മറ്റൊരാള്‍ പിന്തുണ നല്‍കി മുന്നോട്ട് പോയിരുന്നെങ്കില്‍ 200ന് മുകളിലേക്ക് സ്‌കോറെത്തിക്കാന്‍ ചിലപ്പോള്‍ മുംബൈക്ക് സാധിക്കുമായിരുന്നു. സൗരഭ് തിവാരിക്ക് വമ്പന്‍ ഷോട്ടുകള്‍ കളിക്കുമ്പോള്‍ ടൈമിങ് പിഴച്ചതോടെ മധ്യ ഓവറുകളില്‍ പ്രതീക്ഷിച്ച രീതിയില്‍ റണ്‍സുയര്‍ത്താന്‍ സാധിക്കാതെ പോയി.

ബൗളിങ് ചേഞ്ചിലെ പിഴവ്
രോഹിതിന്റെ അഭാവം നികത്തുന്ന നിലയിലുള്ള ക്യാപ്റ്റന്‍സി കീറോണ്‍ പൊള്ളാര്‍ഡ് കാഴ്ചവെക്കാറുണ്ടെങ്കിലും ഇന്നലെ അദ്ദേഹത്തിന്റെ നായകമികവിന് അത്രയ്ക്ക് കൈയടിക്കാനാവില്ല. കാരണം മുംബൈയുടെ കരുത്തായ ട്രന്റ് ബോള്‍ട്ട്-ജസ്പ്രീത് ബൂംറ ന്യൂ ബോള്‍ കൂട്ടുകെട്ടിനെ ഇന്നലെ പൊള്ളാര്‍ഡ് പൊളിച്ചു. അത് തിരിച്ചടിയായി. ആദ്യ 10 ഓവറില്‍ 1 ഓവര്‍ മാത്രമാണ് ബൂംറയ്ക്ക് നല്‍കിയത്. ഉത്തപ്പയേയും സ്മിത്തിനെയും നേരത്തെ മടക്കാന്‍ സാധിച്ചതിനാല്‍ ബൂംറയെ ഇറക്കി സ്റ്റോക്‌സ് സഞ്ജു കൂട്ടുകെട്ട് പൊളിക്കാനുള്ള ശ്രമം പൊള്ളാര്‍ഡിന്റെ ഭാഗത്ത് നിന്ന് ഉണ്ടായില്ല.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications