Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2020: ഹൈദരാബാദിനോട് നാണം കെട്ട് മുംബൈ, എവിടെ പിഴച്ചു; ഇതാ മൂന്ന് കാരണങ്ങള്‍?

ഷാര്‍ജ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ ജീവന്‍ മരണ പോരാട്ടത്തില്‍ മുംബൈ ഇന്ത്യന്‍സിനെ 10 വിക്കറ്റിന് നാണം കെടുത്തിയാണ് സണ്‍റൈസേഴ്‌സ് ഹൈദരാബാദ് പ്ലേ ഓഫില്‍ സ്ഥാനം നേടിയെടുത്തത്. മുംബൈ മുന്നോട്ടുവെച്ച 150 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഹൈദരാബാദിന്റെ ഒരു വിക്കറ്റ് പോലും നേടാനായില്ല എന്നതാണ് നിലവിലെ ചാമ്പ്യന്മാരായ മുംബൈക്ക് നാണക്കേടുണ്ടാക്കുന്നത്. പോയിന്റ് പട്ടികയിലെ നിലവിലെ ഒന്നാം സ്ഥാനക്കാരായ മുംബൈ സീസണില്‍ നേരിട്ട ഏറ്റവും വലിയ തോല്‍വിയെന്നാണ് നായകന്‍ രോഹിത് ശര്‍മ ഹൈദരാബാദിനെതിരായ തോല്‍വിയെ വിശേഷിപ്പിച്ചത്. മുംബൈക്ക് എവിടെയാണ് പിഴച്ചത്. ഇതാ മൂന്ന് കാരണങ്ങള്‍.

പ്രധാന താരങ്ങള്‍ക്ക് വിശ്രമം നല്‍കി

പ്രധാന താരങ്ങള്‍ക്ക് വിശ്രമം നല്‍കി

ജസ്പ്രീത് ബൂംറ, ട്രന്റ് ബോള്‍ട്ട് എന്നീ ബൗളര്‍മാര്‍ ടീമിന് എത്രത്തോളം പ്രധാനപ്പെട്ടതാണെന്ന് തെളിയിക്കുന്നതാണ് ഹൈദരാബാദിനെതിരായ മുംബൈയുടെ തോല്‍വി. സീസണില്‍ 23 വിക്കറ്റുമായി ബൂംറയും 20 വിക്കറ്റുമായി ബോള്‍ട്ടും തിളങ്ങി നില്‍ക്കുകയാണ്. തുടരെ തുടരെ മത്സരങ്ങള്‍ കളിച്ചതിനാല്‍ ഇരുവര്‍ക്കും ഇന്നലെ വിശ്രമം നല്‍കിയിരുന്നു. ഇതാണ് മുംബൈക്ക് തിരിച്ചടിയായത്. ഇരുവരുടെയും അഭാവത്തില്‍ മുംബൈ ബൗളിങ് നിര നിര്‍ജീവമായി. അനായാസം ഹൈദരാബാദ് വിജയവും നേടി. എന്നാല്‍ മികച്ച ഫോമില്‍ കളിച്ചുകൊണ്ടിരുന്ന ബൂംറക്കും ബോള്‍ട്ടിനും വിശ്രമം അനുവദിച്ചത് അവരുടെ പ്രകടത്തെ ബാധിക്കാനും സാധ്യത കൂടുതലാണ്. നാളെയാണ് ഡല്‍ഹിക്കെതിരായ മുംബൈയുടെ പ്ലേ ഓഫ്.

ഇടവേളകളില്‍ വിക്കറ്റ് നഷ്ടപ്പെട്ടു

ഇടവേളകളില്‍ വിക്കറ്റ് നഷ്ടപ്പെട്ടു

കൂട്ടുകെട്ട് ഉണ്ടാക്കുന്നതില്‍ മുംബൈ നിര തീര്‍ത്തും പരാജയപ്പെട്ടു. രോഹിത് ശര്‍മ ഓപ്പണര്‍ സ്ഥാനത്തേക്ക് തിരിച്ചെത്തിയതോടെ ക്വിന്റന്‍ ഡീകോക്ക്-ഇഷാന്‍ കിഷന്‍ കൂട്ടുകെട്ട് പൊളിഞ്ഞു. രോഹിത് ഏഴ് പന്തില്‍ നാല് റണ്‍സുമായി നിരാശപ്പെടുത്തിയതോടെ ടീം സമ്മര്‍ദ്ദത്തിലായി. മധ്യ നിരയില്‍ ക്രുണാല്‍ പാണ്ഡ്യ (0) സൗരഭ് തിവാരി (1) എന്നിവര്‍ ചെറിയ ഇടവേളകളില്‍ മടങ്ങിയതും ടീമിന്റെ റണ്ണൊഴുക്ക് തടഞ്ഞു. കീറോണ്‍ പൊള്ളാര്‍ഡ് (41),സൂര്യകുമാര്‍ യാദവ് (36),ഇഷാന്‍ കിഷന്‍ (33) എന്നിവര്‍ മാത്രമാണ് അല്‍പ്പം ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചത്.

ഫീല്‍ഡിങ്ങിലും ബൗളിങ്ങിലും പിഴവ്

ഫീല്‍ഡിങ്ങിലും ബൗളിങ്ങിലും പിഴവ്

ജയിക്കാനുള്ള ആര്‍ജവം ഒരു ഘട്ടത്തിലും മുംബൈ ടീമിനുണ്ടായില്ല. പല തവണ ഫീല്‍ഡിങ് മിസുകളും മുംബൈ താരങ്ങളുടെ ഭാഗത്ത് നിന്നുണ്ടായി. ഷാര്‍ജയിലെ ചെറിയ മൈതാനത്ത് ഇത്രയും ചെറിയ സ്‌കോര്‍ പ്രതിരോധിക്കുമ്പോഴുള്ള ആര്‍ജവവും ഉന്മേഷവും മുംബൈ താരങ്ങളില്‍ കണ്ടില്ല. പ്രധാനമായും മുംബൈ ബൗളര്‍മാര്‍ ആക്രമണോത്സുകത ഇല്ലാതെയാണ് പന്തെറിഞ്ഞത്.

Story first published: Wednesday, November 4, 2020, 11:36 [IST]
Other articles published on Nov 4, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+