Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2020: ആര്‍സിബി പുറത്ത്, ഹൈദരാബാദ് അകത്ത്- എവിടെ പിഴച്ചു, മൂന്ന് കാരണങ്ങളിതാ

അബുദാബി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 13ാം സീസണിലെ വിരാട് കോലിയുടെയും സംഘത്തിന്റെയും പ്രതീക്ഷകള്‍ എലിമിനേറ്ററില്‍ അവസാനിച്ചിരിക്കുകയാണ്. സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ആറ് വിക്കറ്റിന് ആര്‍സിബിയെ തോല്‍പ്പിച്ചാണ് രണ്ടാം പ്ലേ ഓഫിനുള്ള യോഗ്യത നേടിയത്. ആദ്യം ബാറ്റ് ചെയ്ത ആര്‍സിബിയെ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 131 എന്ന ചെറിയ സ്‌കോറിലേക്ക് ഒതുങ്ങിയപ്പോള്‍ രണ്ട് പന്തുകള്‍ ബാക്കി നില്‍ക്കെ നാല് വിക്കറ്റ് നഷ്ടത്തില്‍ ഹൈദരാബാദ് വിജയിക്കുകയായിരുന്നു. രണ്ടാം പ്ലേ ഓഫില്‍ ഡല്‍ഹി ക്യാപിറ്റല്‍സാണ് ഹൈദരാബാദിന്റെ എതിരാളികള്‍. ഇതില്‍ ജയിക്കുന്ന ടീം ഫൈനലില്‍ മുംബൈ ഇന്ത്യന്‍സിനെ നേരിടും. ഇത്തവണ ആര്‍സിബിയുടെ ബൗളിങ് നിര കൂടുതല്‍ അച്ചടക്കം കാട്ടിയപ്പോള്‍ ബാറ്റിങ് നിരയാണ് നിരാശപ്പെടുത്തിയത്. ഹൈദരാബാദിനെതിരേ ആര്‍സിബിക്ക് പിഴച്ചതെവിടെയൊക്കെയാണെന്ന് നോക്കാം.

ടീമിലെ വമ്പന്‍ അഴിച്ചുപണി

ടീമിലെ വമ്പന്‍ അഴിച്ചുപണി

ആര്‍സിബിക്കെതിരേ എപ്പോഴും ഉയരുന്ന പ്രധാന ആരോപണങ്ങളില്‍ ഒന്ന് അനാവശ്യമായി പ്ലേയിങ് ഇലവനില്‍ വരുത്തുന്ന മാറ്റമാണ്. ഒത്തിണക്കമുള്ള പ്ലേയിങ് ഇലവനെ സൃഷ്ടിക്കാതെ തുടര്‍ച്ചയായി പരീക്ഷണം നടത്താന്‍ ടീമിന് യാതൊരു മടിയുമില്ല. ഹൈദരാബാദിനെതിരേയും ടീമില്‍ വമ്പന്‍ പൊളിച്ചെഴുത്തുമായാണ് ആര്‍സിബി ഇറങ്ങിയത്. നാല് മാറ്റങ്ങളാണ് അവര്‍ വരുത്തിയത്. നവദീപ് സൈനി,മുഹമ്മദ് സിറാജ് എന്നീ രണ്ട് പേസര്‍മാര്‍ മാത്രമാണ് ടീമില്‍ ഇടം പിടിച്ചത്. സ്പിന്നര്‍ യുസ്‌വേന്ദ്ര ചഹാലിനും വാഷിങ്ടണ്‍ സുന്ദറിനുമൊപ്പം ആദം സാംബയും ടീമില്‍ ഇടം കണ്ടെത്തി. ഒത്തിണക്കമുള്ള പ്ലേയിങ് ഇലവനെ സൃഷ്ടിക്കുന്നതില്‍ ടീം പരാജയപ്പെട്ടതാണ് ആര്‍സിബിക്ക് പറ്റിയ വലിയ പിഴവ്.

സീനിയര്‍ താരങ്ങള്‍ പ്രതീക്ഷക്കൊത്ത് ഉയര്‍ന്നില്ല

സീനിയര്‍ താരങ്ങള്‍ പ്രതീക്ഷക്കൊത്ത് ഉയര്‍ന്നില്ല

എലിമിനേറ്റര്‍ മത്സരത്തിന്റെ സമ്മര്‍ദ്ദം തുടക്കം മുതല്‍ ആര്‍സിബി ബാറ്റിങ്ങില്‍ കണ്ടു. ഓപ്പണറായി ദേവ്ദത്ത് പടിക്കലിനൊപ്പം ഇറങ്ങിയ വിരാട് കോലി (6) പെട്ടെന്ന് മടങ്ങിയത് ടീമിനെ സമ്മര്‍ദ്ദത്തിലാക്കി. ദേവ്ദത്തും (1) തൊട്ടുപിന്നാലെ പുറത്തായി. ആരോണ്‍ ഫിഞ്ച് (32), എബി ഡിവില്ലിയേഴ്‌സ് (56) എന്നിവരുടെ പ്രകടനമാണ് ഭേദപ്പെട്ട സ്‌കോറിലേക്ക് ആര്‍സിബിയെ എത്തിച്ചത്. എന്നാല്‍ ടി20 ഫോര്‍മാറ്റിന് അനുയോജ്യമായ രീതിയിലായിരുന്നില്ല ഇവരുടെ ബാറ്റിങ്. ഹൈദരാബാദ് ബൗളര്‍മാര്‍ക്ക് മുന്നില്‍ എബിഡി ഉള്‍പ്പെടെയുള്ളവര്‍ നനന്നായി വിയര്‍ത്തു. മധ്യനിരയില്‍ മോയിന്‍ അലി (0),ശിവം ദുബെ (8),വാഷിങ്ടണ്‍ സുന്ദര്‍ (5) എന്നിവര്‍ എല്ലാം നിരാശപ്പെടുത്തി.

 മോയിന്‍ അലിയെ എന്തിന് പരിഗണിച്ചു

മോയിന്‍ അലിയെ എന്തിന് പരിഗണിച്ചു

ആര്‍സിബി മിക്ക മത്സരത്തിലും പുറത്തിരുത്തിയ മോയിന്‍ അലിയെ ഹൈദരാബാദിനെതിരേ കളിപ്പിച്ചത് ഞെട്ടിപ്പിക്കുന്ന നീക്കമായിരുന്നു. ബാറ്റിങ്ങിനിറങ്ങി ദൗര്‍ഭാഗ്യവശാല്‍ റണ്ണൗട്ടായ മോയിന്‍ അലിയെ ബൗളിങ്ങില്‍ ആര്‍സിബി വേണ്ടത്ര പരിഗണിച്ചില്ല. സ്പിന്നിനെ പിച്ച് നന്നായി പിന്തുണയ്ക്കുന്ന സാഹചര്യം ഉണ്ടായിട്ടും കോലി അനുഭവസമ്പന്നനായ മോയിന്‍ അലിക്ക് നല്‍കിയത് കേവലം ഒരോവറാണ്. നാല് റണ്‍സ് മാത്രമാണ് മോയിന്‍ ഒരു ഓവറില്‍ വിട്ടുകൊടുത്തത്. എന്നിട്ടും വീണ്ടും അവസരം നല്‍കിയില്ല. മോയിന്‍ ഉള്‍പ്പെടെ നാല് സ്പിന്നര്‍മാരെയാണ് ആര്‍സിബി ഇന്നലെ പ്ലേയിങ് ഇലവനിലേക്ക് പരിഗണിച്ചത്. മോയിന് പകരം ഒരു സ്‌പെഷ്യലിസ്റ്റ് ബാറ്റ്‌സ്മാനെ പരിഗണിച്ചിരുന്നെങ്കില്‍ മത്സര ഫലം ചിലപ്പോള്‍ മാറുമായിരുന്നു.

Story first published: Saturday, November 7, 2020, 10:24 [IST]
Other articles published on Nov 7, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+