
ബൗളിങ് വ്യത്യാസങ്ങള്‍ ഫലം കണ്ടില്ല
ബൗളര്‍മാരെ ഇറക്കുന്നതില്‍ ഡല്‍ഹി നായകന്‍ ശ്രേയസ് അയ്യര്‍ക്ക് പിഴച്ചു. ആദ്യ ഓവര്‍ ഡാനിയല്‍ സാമിന് നല്‍കിയത് തന്നെ തെറ്റായ തീരുമാനം. ആദ്യ ഓവറില്‍ 14 റണ്‍സ് അടിച്ചെടുത്ത ഗംഭീര തുടക്കം മുംബൈ സ്വന്തമാക്കി. ന്യൂബോളില്‍ കഗിസോ റബാദ, ആന്റിച്ച് നോക്കിയേ എന്നിവരെ ഫലപ്രദമായി ഉപയോഗിക്കുന്നതിലും ശ്രേയസ് പരാജയപ്പെട്ടു. അശ്വിന്‍ മൂന്ന് വിക്കറ്റ് വീഴ്ത്തിയെങ്കിലും പവര്‍പ്ലേയില്‍ നന്നായി റണ്ണൊഴുകി. സ്റ്റാര്‍ പേസര്‍മാരെ ഉപയോഗിച്ചിരുന്നെങ്കില്‍ ചിലപ്പോള്‍ പവര്‍പ്ലേയിലെ റണ്ണൊഴുക്ക് തടയാന്‍ ഡല്‍ഹിക്ക് സാധിക്കുമായിരുന്നു.

സീനിയര്‍ താരങ്ങള്‍ ഉത്തരവാദിത്തം ഏറ്റെടുത്തില്ല
ലോകോത്തര ബൗളര്‍മാരാണ് മുംബൈക്കുവേണ്ടി ന്യൂബോളില്‍ പന്തെറിയുന്നത്. ഇത് മുന്നില്‍ക്കണ്ട് കരുതലോടെ കളിക്കാന്‍ ഡല്‍ഹിയുടെ ടോപ് ഓഡറിനായില്ല. സ്‌കോര്‍ബോര്‍ഡ് തുറക്കും മുമ്പെ മൂന്ന് വിക്കറ്റാണ് ഡല്‍ഹിക്ക് നഷ്ടമായത്. ആദ്യ ഓവറിലെ രണ്ടാം പന്തില്‍ത്തന്നെ പൃത്ഥ്വി ഷായെ മടക്കിയ ബോള്‍ട്ട് അഞ്ചാം പന്തില്‍ രഹാനെയെ എല്‍ബിയില്‍ കുടുക്കി. ധവാന്‍ രണ്ടാം ഓവറിന്റെ രണ്ടാം പന്തില്‍ ബൂംറ ക്ലീന്‍ ബൗള്‍ഡ് ചെയ്തു. നാലാമനായി ശ്രേയസ് അയ്യര്‍ മടങ്ങുമ്പോള്‍ ഡല്‍ഹി സ്‌കോര്‍ ബോര്‍ഡില്‍ വെറും 20 റണ്‍സ്. മികച്ച തുടക്കം ലഭിച്ചിരുന്നെങ്കിലും ഒരു പക്ഷെ ഡല്‍ഹിക്ക് വിജയിക്കാമായിരുന്നു. എന്നാല്‍ ഇതുണ്ടായില്ല. രഹാനെ,ധവാന്‍ തുടങ്ങിയ സീനിയര്‍ താരങ്ങള്‍ അല്‍പ്പംകൂടി അച്ചടക്കത്തോടെ കളിക്കണമായിരുന്നു.

ഡെത്ത് ഓവറിലെ റണ്ണൊഴുക്ക് തടയാനായില്ല
മുംബൈയെ അവസാന ഓവറുകളില്‍ പിടിച്ചുനിര്‍ത്താന്‍ ഡല്‍ഹി ബൗളര്‍മാര്‍ക്ക് സാധിച്ചില്ല. അവസാന അഞ്ച് ഓവറില്‍ 78 റണ്‍സാണ് മുംബൈ അടിച്ചെടുത്തത്. ഹര്‍ദിക് പാണ്ഡ്യയും ഇഷാന്‍ കിഷനും കളം നിറഞ്ഞപ്പോള്‍ കഗിസോ റബാദ,ആന്റിച്ച് നോകിയേ ഉള്‍പ്പെടെയുള്ള ഡല്‍ഹി പേസ് നിര നിറം മങ്ങി. ഇതാണ് മുംബൈ 200 എന്ന വമ്പന്‍ ടോട്ടലിലേക്കെത്തിയതോടെ മാനസികമായി തളര്‍ന്നതും ഡല്‍ഹിയുടെ തോല്‍വിക്ക് കാരണമായി.


Click it and Unblock the Notifications











