Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2020: 'തലമാറിയിട്ടും തലവര മാറിയില്ല'- കെകെആറിന് പിഴച്ചതെവിടെ? ഇതാ മൂന്ന് കാരണങ്ങള്‍

അബുദാബി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 13ാം സീസണില്‍ നിലവിലെ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യന്‍സ് വിജയക്കുതിപ്പ് തുടരുമ്പോള്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് വീണ്ടും അടിതെറ്റി. ഇന്നലെ മുംബൈയോട് എട്ട് വിക്കറ്റിനാണ് കെകെആര്‍ പരാജയപ്പെട്ടത്. ബാറ്റിങ് നിര ഒരിക്കല്‍ക്കൂടി നിരാശപ്പെടുത്തിയതാണ് കെകെആറിന് തിരിച്ചടിയായത്. നായകസ്ഥാനത്ത് നിന്ന് ദിനേഷ് കാര്‍ത്തിക് മാറി ഇയാന്‍ മോര്‍ഗനെത്തിയിട്ടും കെകെആറിന്റെ നിലയില്‍ മാറ്റമില്ല. നിലവില്‍ 8 മത്സരത്തില്‍ നിന്ന് നാല് ജയം ഉള്‍പ്പെടെ 8 പോയിന്റുമായി നാലാം സ്ഥാനത്താണ് കെകെആര്‍. മികച്ച ടീമുണ്ടായിട്ടും അവസരത്തിനൊത്ത് ഉയരാന്‍ ആര്‍ക്കും സാധിക്കുന്നില്ല. മുംബൈക്കെതിരേ കെകെആറിന്റെ തോല്‍വിക്ക് കാരണമായ മൂന്ന് പിഴവുകള്‍ എന്തൊക്കെയാണെന്ന് നോക്കാം.

ടീം തിരഞ്ഞെടുപ്പില്‍ പാളി

ടീം തിരഞ്ഞെടുപ്പില്‍ പാളി

മുംബൈ ഇന്ത്യന്‍സ് സംതുലിതമായ ടീമാണെന്ന് മാത്രമല്ല എല്ലാ താരങ്ങളും ഫോമിലുമാണ്. അതിനാല്‍ ഏറ്റവും മികച്ച ടീമിനെത്തന്നെ കെകെആര്‍ കളത്തിലിറക്കണമായിരുന്നു. ബൗളിങ് ആക്ഷന്‍ സംശയത്തിന്റെ നിഴലിലായ സുനില്‍ നരെയ്‌നെ വീണ്ടും കെകെആര്‍ പുറത്തിരുത്തിയപ്പോള്‍ പകരം ക്രിസ് ഗ്രീനെ ഉള്‍പ്പെടുത്തിയത് ഞെട്ടിക്കുന്ന തീരുമാനം ആയിരുന്നു. മികച്ച വേഗം കൈമുതലായുള്ള ലോക്കി ഫെര്‍ഗൂസനെ പ്രതീക്ഷിച്ചിരുന്നപ്പോഴാണ് പകരം ക്രിസ് ഗ്രീന്‍ ഇറങ്ങിയത്. സ്പിന്നറായി കുല്‍ദീപ് യാദവും കെകെആറിലുണ്ടായിരുന്നെങ്കിലും പരിഗണിച്ചില്ല. ക്രിസ് ഗ്രീനെ ഓപ്പണിങ് ബൗളറായി എത്തിച്ച ഇയാന്‍ മോര്‍ഗന്റെ തീരുമാനത്തെ ബൗണ്ടറിയോടെയാണ് രോഹിത് ശര്‍മ വരവേറ്റത്. ബാറ്റിങ് നിരയുടെ പ്രകടനം ഇനിയും അവസരത്തിനൊത്ത് ഉയര്‍ന്നില്ലെങ്കില്‍ ടീമിന്റെ പ്ലേ ഓഫ് സ്വപ്‌നങ്ങള്‍ പൊലിയും.

പവര്‍പ്ലേയിലെ മെല്ലെപ്പോക്ക്

പവര്‍പ്ലേയിലെ മെല്ലെപ്പോക്ക്

പവര്‍പ്ലേ ടീമുകളെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ട കാര്യമാണ്. ഫീല്‍ഡിങ് നിയന്ത്രണമുള്ള ആദ്യ ആറ് ഓവറില്‍ മികച്ച സ്‌കോര്‍ നേടാനായാല്‍ ടീമിനത് വലിയ നേട്ടമാകും. എന്നാല്‍ മുംബൈക്കെതിരേ കെകെആറിന്റെ പവര്‍പ്ലേയിലെ ബാറ്റിങ് നിരാശപ്പെടുത്തി. മുംബൈ ബൗളര്‍മാര്‍ക്ക് മുന്നില്‍ കെകെആര്‍ നിര വിയര്‍ത്തു. രാഹുല്‍ ത്രിപാതി തുടക്കത്തിലെ പുറത്തായതോടെ ടീമിന്റെ റണ്‍റേറ്റ് കുറഞ്ഞു.പവര്‍പ്ലേയില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 33 റണ്‍സാണ് കെകെആറിന് നേടാനായത്. 10.4 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 61 എന്ന വന്‍ തകര്‍ച്ചയെ മുന്നില്‍ക്കണ്ട കെകെആറിനെ രക്ഷിച്ചത് പാറ്റ് കമ്മിന്‍സിന്റെയും (53*) ഇയാന്‍ മോര്‍ഗന്റെയും (39*) ബാറ്റിങ്ങാണ്. ദിനേഷ് കാര്‍ത്തിക്,നിധീഷ് റാണ എന്നിവര്‍ പ്രതീക്ഷക്കൊത്ത് ഉയരാത്തത് കെകെആറിനെ പ്രതിസന്ധിയിലാക്കുന്നു. റസലിനും പഴയ മികവ് കാട്ടാനാകുന്നില്ല.

ആദ്യ ഓവര്‍ സ്പിന്നറിന് നല്‍കി

ആദ്യ ഓവര്‍ സ്പിന്നറിന് നല്‍കി

രോഹിത് ശര്‍മ സ്പിന്‍ ബൗളിങ്ങിനെ നേരിടാന്‍ അത്ര മിടുക്കനല്ല എന്നതില്‍ വിശ്വസിച്ച് ആദ്യ ഓവര്‍ ക്രിസ് ഗ്രീനെ ഏല്‍പ്പിച്ച മോര്‍ഗന്റെ തീരുമാനം തെറ്റായിരുന്നു. പേസര്‍മാരെ വെച്ച് തുടക്കം മുതല്‍ ആക്രമിക്കേണ്ടതായിരുന്നു. ഗ്രീനെ ബൗണ്ടറി പായിച്ച് രോഹിത് ബാറ്റിങ് താളം കണ്ടെത്തിയതോടെ പിന്നീടെത്തിയ പേസര്‍മാര്‍ക്ക് ഒന്നും ചെയ്യാനില്ലാത്ത അവസ്ഥയായി. പാറ്റ് കമ്മിന്‍സ്,പ്രസിദ്ധ് കൃഷ്ണ എന്നിവര്‍ പവര്‍പ്ലേയില്‍ തല്ല് വാങ്ങിക്കൂട്ടിയപ്പോള്‍ ഭേദപ്പെട്ട് നിന്നത് ശിവം മാവിയാണ്. പവര്‍പ്ലേയില്‍ വരുണ്‍ ചക്രവര്‍ത്തിയേയും ശിവം മാവിയേയും പരീക്ഷിക്കാതിരുന്നതും ശരിയായില്ല.

Story first published: Saturday, October 17, 2020, 10:55 [IST]
Other articles published on Oct 17, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+