IPL 2020: 'ഉഡ്താ പഞ്ചാബ്', കെകെആര്‍ നാണം കെട്ടു, പിഴച്ചതെവിടെ? ഇതാ മൂന്ന് കാരണങ്ങള്‍
ഷാര്‍ജ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ തുടര്‍ തോല്‍വികളില്‍ നിന്ന് തുടര്‍ ജയങ്ങളിലേക്ക് കുതിച്ചുയര്‍ന്ന് കിങ്‌സ് ഇലവന്‍ പഞ്ചാബ്. കെകെആറിനെയും വീഴ്ത്തിയതോടെ പഞ്ചാബിന്റെ തുടര്‍ച്ചയായ അഞ്ചാം ജയമാണിത്. ഇതോടെ 12 മത്സരത്തില്‍ നിന്ന് 12 പോയിന്റുമായി നാലാം സ്ഥാനത്തേക്കുയരാനും പഞ്ചാബിന് സാധിച്ചു. ആദ്യം ബാറ്റ് ചെയ്ത കെകെആറിനെ ഷാര്‍ജയിലെ ചെറിയ മൈതാനത്ത് 149 എന്ന സ്‌കോറിന് കെകെആര്‍ തളച്ചിട്ടപ്പോള്‍ 18.5 ഓവറില്‍ രണ്ട് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി പഞ്ചാബ് വിജയലക്ഷ്യം മറികടന്നു. മന്ദീപ് സിങ് (66*) ക്രിസ് ഗെയ്ല്‍ (51) എന്നിവരുടെ അര്‍ധ സെഞ്ച്വറിയാണ് പഞ്ചാബിന് അനായാസ ജയം സമ്മാനിച്ചത്. ഇനി രണ്ട് മത്സരങ്ങള്‍ മാത്രം അവശേഷിക്കെ തുടര്‍ ജയങ്ങള്‍ നേടിയാല്‍ പഞ്ചാബിന് പ്ലേ ഓഫ് ഉറപ്പിക്കാം. പഞ്ചാബിനെതിരേ കെകെആറിന് സംഭവിച്ച പ്രധാന മൂന്ന് പിഴവുകള്‍ എന്തൊക്കെയാണെന്ന് നോക്കാം.

അനാവശ്യ ഷോട്ടുകള്‍ കളിച്ച് വിക്കറ്റ് തുലച്ചു
ഷാര്‍ജാ ക്രിക്കറ്റ് സ്‌റ്റേഡിയം പൊതുവേ വലുപ്പക്കുറവുള്ളതും ബാറ്റ്‌സ്മാന്‍മാര്‍ക്ക് അനുകൂലമായതാണെന്നുമാണ് വിലയിരുത്തപ്പെടുന്നത്. ആദ്യ ഐപിഎല്‍ മത്സരങ്ങളില്‍ ഇത് ശരിയാണെന്ന് തോന്നിയിരുന്നെങ്കിലും പിന്നീട് പിച്ചിന്റെ സ്വഭാവത്തില്‍ വലിയ മാറ്റം വന്നു. ഇത് മനസിലാക്കാത്ത രീതിയിലാണ് കെകെആര്‍ ബാറ്റ്‌സ്മാന്‍മാര്‍ ഇന്നലെ വിക്കറ്റ് തുലച്ചത്. ആദ്യ ഓവറില്‍ത്തന്നെ നിധീഷ് റാണയെ നഷ്ടമായത് കെകെആറിനെ സമ്മര്‍ദത്തിലാക്കി. ഗ്ലെന്‍ മാക്‌സ് വെല്ലിനെ സ്ലീപ് ഷോട്ട് കളിക്കാന്‍ ശ്രമിച്ചതാണ് നിധീഷിന് തിരിച്ചടിയായത്.
ദിനേഷ് കാര്‍ത്തികും രാഹുല്‍ ത്രിപാതിയും സ്റ്റംപിന് പുറത്തുള്ള പന്തില്‍ അനാവശ്യമായി ബാറ്റ് വെച്ച് മടങ്ങിയപ്പോള്‍ സുനില്‍ നരെയ്ന്‍ പ്ലേ ഡൗണാവുകയായിരുന്നു. ശുബ്മാന്‍ ഗില്‍-ഇയാന്‍ മോര്‍ഗന്‍ കൂട്ടുകെട്ട് ടീമിനെ രക്ഷിക്കുമെന്ന് തോന്നിക്കവെ മോര്‍ഗനെ മടക്കി രവി ബിഷ്‌നോയ് മത്സരം പഞ്ചാബിന് അനുകൂലമാക്കി. വിക്കറ്റ് കാത്ത് സൂക്ഷിക്കുന്നതില്‍ കെകെആര്‍ താരങ്ങള്‍ പരാജയപ്പെട്ടതാണ് പ്രധാന തിരിച്ചടിയായത്.

അധിക ബാറ്റ്‌സ്മാനെ പരിഗണിച്ചില്ല
മികച്ച ബാറ്റിങ് നിരയുള്ള ടീമാണ് കെകെആര്‍. എന്നാല്‍ തകര്‍ച്ച നേരിടുമ്പോള്‍ ടീം കൂട്ടത്തകര്‍ച്ച നേരിടുന്ന അവസ്ഥ. ഇന്നലെ നാല് പേസ് ബൗളര്‍മാരുമായാണ് കെകെആര്‍ കളിച്ചത്. പാറ്റ് കമ്മിന്‍സ്,ലോക്കി ഫെര്‍ഗൂസന്‍,കമലേഷ് നാഗര്‍കോട്ടി,പ്രസിദ്ധ് കൃഷ്ണ എന്നീ നാല് പേസര്‍മാരില്‍ ഒരാളെ ഒഴിവാക്കി പകരം ഒരു ബാറ്റ്‌സ്മാനെയോ ഓള്‍റൗണ്ടറയോ ടീമില്‍ ഉള്‍പ്പെടുത്തണമായിരുന്നു. ആന്‍ഡ്രേ റസലിന്റെ പകരക്കാരനായി ബാറ്റിങ് കരുത്തുകൂടിയുള്ള താരം കൂടി പ്ലേയിങ് ഇലവനില്‍ എത്തണമായിരുന്നു. അങ്ങനെയായിരുന്നെങ്കില്‍ മധ്യനിരയില്‍ രക്ഷാ പ്രവര്‍ത്തനം നടത്തി ടീമിനെ രക്ഷിക്കാന്‍ ചിലപ്പോള്‍ സാധിക്കുമായിരുന്നു. ഇനി രണ്ട് മത്സരം ശേഷിക്കെ ഈ പിഴവ് കെകെആര്‍ നികത്തുമെന്ന് തന്നെ പ്രതീക്ഷിക്കാം.

ലോക്കി ഫെര്‍ഗൂസന് ഓവര്‍ നല്‍കിയത് വൈകി
ന്യൂ ബോളില്‍ മികച്ച പ്രകടനം നടത്താന്‍ കെല്‍പ്പുള്ള പേസറാണ് ലോക്കി ഫെര്‍ഗൂസന്‍. ഇന്നലെ ഫെര്‍ഗൂസനെ ഫലപ്രദമായി ഉപയോഗിക്കുന്നതില്‍ കെകെആര്‍ നായകന്‍ ഇയാന്‍ മോര്‍ഗന്‍ പരാജയപ്പെട്ടു. പഞ്ചാബിനെതിരേ 12ാം ഓവറിലാണ് ഫെര്‍ഗൂസന് ഓവര്‍ നല്‍കുന്നത്. അപ്പോഴേക്കും ബാറ്റ്‌സ്മാന്‍ ക്രീസില്‍ താളം കണ്ടെത്തിക്കഴിഞ്ഞിരുന്നു. ഗെയ്‌സിനെ മടക്കാന്‍ ഫെര്‍ഗൂസന് സാധിച്ചെങ്കിലും അപ്പോഴേക്കും സമയം വൈകിയിരുന്നു. ഫെര്‍ഗൂസന് നേരത്തെ ഓവര്‍ നല്‍കിയിരുന്നെങ്കില്‍ മത്സര ഫലം ചിലപ്പോള്‍ മാറിയേനെ.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications