Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2020: ആര്‍സിബിക്കെതിരേ കെകെആറിന് അടിതെറ്റി, തോല്‍വിയുടെ മൂന്ന് കാരണങ്ങളിതാ

ഷാര്‍ജ: ഷാര്‍ജയിലെ ചെറിയ മൈതാനത്ത് മികച്ചൊരു ബാറ്റിങ് പോരാട്ടം കാത്തിരുന്നവരെ നിരാശരാക്കി കെകെആറിനെതിരേ ആര്‍സിബിക്ക് സര്‍വാധിപത്യ ജയം. 82 റണ്‍സിനാണ് വിരാട് കോലിയും സംഘവും കെകെആറിനെ തോല്‍പ്പിച്ചത്. ആദ്യം ബാറ്റ് ചെയ്ത ആര്‍സിബി 194 റണ്‍സെടുത്തപ്പോള്‍ മറുപടിക്കിറങ്ങിയ കൊല്‍ക്കത്തക്ക് 112 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു. ഡിവില്ലിയേഴ്‌സിന്റെ (33 പന്തില്‍ 73) വെടിക്കെട്ട് അര്‍ധ സെഞ്ച്വറിയാണ് ആര്‍സിബിയെ മികച്ച സ്‌കോറിലേക്കെത്തിച്ചത്. ഇതുവരെ ഐപിഎല്‍ കിരീടം നേടാത്ത ആര്‍സിബി ഇത്തവണ വലിയ പ്രതീക്ഷയാണ് നല്‍കുന്നത്. കെകെആര്‍ പ്രതീക്ഷിച്ച നിലവാരത്തിലേക്ക് ഉയരുന്നില്ല. ആര്‍സിബിക്കെതിരേ കെകെആറിന്റെ തോല്‍വിയുടെ മൂന്ന് കാരണങ്ങളിതാ.


സുനില്‍ നരെയ്‌ന് പകരം ബൗളറെ പരിഗണിച്ചില്ല

സുനില്‍ നരെയ്‌ന് പകരം ബൗളറെ പരിഗണിച്ചില്ല

ബൗളിങ് ആക്ഷന്‍ സംശയത്തിലായ സുനില്‍ നരെയ്‌നെ ടീമില്‍ ഉള്‍പ്പെടുത്താതെയാണ് ആര്‍സിബിക്കെതിരേ കെകെആര്‍ ഇറങ്ങിയത്. അതിനാല്‍ത്തന്നെ നരെയ്‌ന്റെ ബൗളിങ് മികവിന്റെ അഭാവം ടീമില്‍ നിഴലിച്ച് നിന്നു. നരെയ്‌ന് പകരം വെടിക്കെട്ട് ഓപ്പണര്‍ ടോം ബാന്റനെയാണ് കെകെആര്‍ പരിഗണിച്ചത്.

ഈ തീരുമാനം പിഴച്ചു. ഒരു പേസ് ബൗളറെയോ സ്പിന്‍ ഓള്‍റൗണ്ടര്‍ ക്രിസ് ഗ്രീനിനിയോ പരിഗണിക്കണമായിരുന്നു. ആറാം ബൗളറുടെ അഭാവം കെകെആര്‍ നായകന്‍ ദിനേഷ് കാര്‍ത്തികിനെ കാര്യമായി ബാധിച്ചു. പാറ്റ് കമ്മിന്‍സ്,ആന്‍ഡ്രേ റസല്‍,പ്രസിദ്ധ് കൃഷ്ണ എന്നിവര്‍ക്കൊന്നും ഡെത്ത് ഓവറില്‍ റണ്ണൊഴുക്ക് നിയന്ത്രിക്കാനായില്ല. റസല്‍ 4 ഓവറില്‍ 51 റണ്‍സാണ് വിട്ടുകൊടുത്തത്.

രാഹുല്‍ ത്രിപാതിയെ ഓപ്പണിങ്ങില്‍ നിന്ന് മാറ്റി

രാഹുല്‍ ത്രിപാതിയെ ഓപ്പണിങ്ങില്‍ നിന്ന് മാറ്റി

ഭേദപ്പെട്ട ഫോമിലുള്ള രാഹുല്‍ ത്രിപാതിയെ ഓപ്പണര്‍ റോളില്‍നിന്ന് മാറ്റിയ തീരുമാനം പിഴച്ചു. പവര്‍പ്ലേയില്‍ മികച്ച രീതിയില്‍ റണ്‍സുയര്‍ത്താന്‍ കഴിവുള്ള ത്രിപാതി മധ്യനിരയിലേക്ക് എത്തിയതോടെ താളം കണ്ടെത്താനാവാതെ ബുദ്ധിമുട്ടി. 22 പന്തില്‍ 16 റണ്‍സ് മാത്രമാണ് ത്രിപാതി നേടിയത്. ത്രിപാതിക്ക് പകരം ഓപ്പണറായ ടോം ബാന്റന്‍ 12 പന്തില്‍ നേടിയത് 8 റണ്‍സ് മാത്രം. 195 റണ്‍സ് പിന്തുടര്‍ന്നിറങ്ങിയപ്പോള്‍ മികച്ച തുടക്കം ലഭിക്കാതെ വന്നത് ടീമിനെ കാര്യമായി ബാധിക്കുകയും ബാറ്റിങ് നിരയുടെ കൂട്ടത്തകര്‍ച്ചക്ക് കാരണമാവുകയും ചെയ്തു.

ബാറ്റിങ് നിരയുടെ മെല്ലെപ്പോക്ക്

ബാറ്റിങ് നിരയുടെ മെല്ലെപ്പോക്ക്

നിധീഷ് റാണ, ഇയാന്‍ മോര്‍ഗന്‍, ദിനേഷ് കാര്‍ത്തിക്, രാഹുല്‍ ത്രിപതി തുടങ്ങിയവരെല്ലാം എടുത്ത റണ്‍സിനെക്കാള്‍ കൂടുതല്‍ പന്തുകള്‍ നേരിട്ടു. ഷാര്‍ജപോലൊരു ചെറിയ മൈതാനത്ത് പിഞ്ച് ഹിറ്റ് ചെയ്ത് കളിക്കാന്‍ ആരും ശ്രമിച്ചില്ല. കെകെആറിന്റെ നാല് പ്രമുഖ ബാറ്റ്‌സ്മാന്‍മാരും രണ്ടക്കം കാണാതെയാണ് മടങ്ങിയത്. ഇത് ടീമിന്റെ തോല്‍വിക്ക് പ്രധാന കാരണമായി. ഇയാന്‍ മോര്‍ഗന് ബാറ്റിങ് പ്രമോഷന്‍ നല്‍കിയെങ്കിലും നിരാശപ്പെടുത്തി. ആന്‍ഡ്രേ റസലിന് ഫോം കണ്ടെത്താന്‍ സാധിക്കാത്തതും കെകെആറിന്റെ തോല്‍വിക്ക് കാരണമായി.

Story first published: Tuesday, October 13, 2020, 9:29 [IST]
Other articles published on Oct 13, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+