Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2020: മുംബൈക്കെതിരേ ഡല്‍ഹിക്ക് പിഴച്ചതെവിടെ? ഇതാ മൂന്ന് കാരണങ്ങള്‍

അബുദാബി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഇന്നലെ നടന്ന ആവേശകരമായ പോരാട്ടത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെ അഞ്ച് വിക്കറ്റിന് തകര്‍ത്ത് മുംബൈ ഇന്ത്യന്‍സ് പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത് എത്തിയിരിക്കുകയാണ്. ശക്തരുടെ പോരാട്ടത്തില്‍ രണ്ട് പന്തുകള്‍ ബാക്കിനിര്‍ത്തിയാണ് നിലവിലെ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യന്‍സിന്റെ ജയം. ആദ്യം ബാറ്റ് ചെയ്ത ഡല്‍ഹി 20 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 162 റണ്‍സാണ് എടുത്തത്. ഡല്‍ഹി നിരയില്‍ ശിഖര്‍ ധവാന്‍ (69) താരമായപ്പോള്‍ ക്വിന്റന്‍ ഡീകോക്ക് (53) സൂര്യകുമാര്‍ യാദവ് (53) എന്നിവരുടെ അര്‍ധ സെഞ്ച്വറിയാണ് മുംബൈക്ക് കരുത്തായത്. ഡീകോക്കാണ് കളിയിലെ താരം. സീസണില്‍ മികച്ച പ്രകടനം കാഴ്ചവെക്കുന്ന ഡല്‍ഹിക്ക് മുംബൈക്കെതിരേ പിഴച്ചതെവിടെയാണ്? മൂന്ന് കാരണങ്ങള്‍ ഇതാ.

ശിഖര്‍ ധവാന്റെ മെല്ലപ്പോക്ക്

ശിഖര്‍ ധവാന്റെ മെല്ലപ്പോക്ക്

ഡല്‍ഹി നിരയിലെ ടോപ് സ്‌കോററാകാന്‍ ശിഖര്‍ ധവാന് സാധിച്ചെങ്കിലും ടി20 ഫോര്‍മാറ്റ എന്ന നിലയില്‍ പരിഗണിക്കുമ്പോള്‍ ആ ഇന്നിങ്‌സിന് വലിയ കൈയടി നല്‍കാനാവില്ല. 52 പന്തില്‍ 6 ഫോറും 1 സിക്‌സും ഉള്‍പ്പെടെയാണ് ധവാന്‍ 69 റണ്‍സ് നേടിയത്. 132.69 ആയിരുന്നു സ്‌ട്രൈക്കറേറ്റ്. മാര്‍ക്കസ് സ്റ്റോയിനിസ് റണ്ണൗട്ടായതോടെ ഡല്‍ഹിയുടെ റണ്‍സ് നിരക്ക് കുറഞ്ഞു. ധവാന് അവസാന ഓവറുകളില്‍ ആഞ്ഞടിക്കാന്‍ സാധിച്ചില്ല. അവസാന ഓവറുകള്‍ മുതലാക്കാന്‍ സാധിച്ചിരുന്നെങ്കില്‍ 175ന് മുകളിലേക്ക് സ്‌കോര്‍ എത്തിക്കാന്‍ ഡല്‍ഹിക്ക് സാധിക്കുമായിരുന്നു. ആക്രമിച്ച് കളിക്കണ്ട സമയത്തും മെല്ലെപ്പോക്ക് തുടര്‍ന്ന ധവാന്റെ പ്രകടനം ഡല്‍ഹിയുടെ തോല്‍വിയുടെ ഒരു കാരണമാണ്.

റബാദയെ അവസാന ഓവറിലേക്ക് മാറ്റിവെച്ചു

റബാദയെ അവസാന ഓവറിലേക്ക് മാറ്റിവെച്ചു

നായകനെന്ന നിലയില്‍ മികച്ച തീരുമാനം ഇതുവരെ എടുത്ത ശ്രേയസ് അയ്യര്‍ക്ക് മുംബൈക്കെതിരേ പിഴച്ചു. 163 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ മുംബൈക്കെതിരേ ആദ്യ പവര്‍പ്ലേയില്‍ ഒരു ഓവര്‍ മാത്രമാണ് കഗിസോ റബാദയെ എറിയിച്ചത്. തുടക്കത്തിലെ രോഹിത് ശര്‍മ പുറത്തായതിനാല്‍ റബാദയെ വീണ്ടും പരിഗണിച്ച് വിക്കറ്റ് വീഴ്ത്താനുള്ള ശ്രമം ശ്രേയസിന്റെ ഭാഗത്ത്‌നിന്ന് ഉണ്ടായില്ല. ഇത് മത്സരത്തിന്റെ ഗതിയെ മാറ്റിമറിച്ചു. 15ാം ഓവര്‍ എറിയാനെത്തി സൂര്യകുമാര്‍ യാദവിന് മടക്കാന്‍ റബാദയ്ക്ക് സാധിച്ചെങ്കിലും അപ്പോഴേക്കും മത്സരം മുംബൈ വരുതിയിലാക്കിയിരുന്നു. നാല് ഓവറില്‍ 28 റണ്‍സ് മാത്രം വഴങ്ങി രണ്ട് വിക്കറ്റാണ് റബാദ വീഴ്ത്തിയത്. നിലവില്‍ വിക്കറ്റ് വേട്ടക്കാര്‍ക്കുള്ള പര്‍പ്പിള്‍ ക്യാപും റബാദയുടെ തലയിലാണ്.

ഫീല്‍ഡിങ്ങിലെ പിഴവുകള്‍

ഫീല്‍ഡിങ്ങിലെ പിഴവുകള്‍

മുംബൈയും ഡല്‍ഹിയും ഇന്നലെ ഫീല്‍ഡിങ്ങില്‍ മോശമായിരുന്നു. നിരവധി അവസരങ്ങള്‍ പാഴാക്കുകയും ഫീല്‍ഡിങ് പിഴവുകള്‍ക്കൊണ്ട് നിരവധി എക്‌സ്ട്രാ റണ്‍സ് നല്‍കുകയും ചെയ്യേണ്ടി വന്നു. ഇന്നലെ മുംബൈ ബാറ്റ് ചെയ്തപ്പോള്‍ പൃത്ഥി ഷാ വരുത്തിയ ഫീല്‍ഡിങ് പിഴവുകള്‍ മത്സരത്തില്‍ തിരിച്ചുവരാനുള്ള ഡല്‍ഹിയുടെ അവസരം നഷ്ടപ്പെടുത്തി. രഹാനെ ഒരു റണ്ണൗട്ട് അവസരം പാഴാക്കിയപ്പോള്‍ പൃത്ഥ്വി ക്യാച്ചു,ഒരു റണ്ണൗട്ട് അവസരവും പാഴാക്കി.ആര്‍ അശ്വിനും ക്യാച്ച് നഷ്ടപ്പെടുത്തി. ഇത്രയും ചെറിയ സ്‌കോര്‍ പ്രതിരോധിക്കാന്‍ ശ്രമിക്കുമ്പോള്‍ ഫീല്‍ഡിങ് മികവ് അത്യാവശ്യമാണ്. എന്നാല്‍ ഈ കരുതല്‍ ഡല്‍ഹിക്ക് ഉണ്ടായില്ലെന്നതാണ് തോല്‍വിയുടെ പ്രധാന കാരണം.

Story first published: Monday, October 12, 2020, 9:17 [IST]
Other articles published on Oct 12, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+