Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2020: മുംബൈക്കെതിരേ രാജസ്ഥാന് പിഴച്ചതെവിടെ? ഇതാ മൂന്ന് കാരണങ്ങള്‍

അബുദാബി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഇന്നലെ നടന്ന മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യന്‍സ് രാജസ്ഥാന്‍ റോയല്‍സിനെ പരാജയപ്പെടുത്തി. 57 റണ്‍സിനാണ് മുംബൈ വിജയം സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത മുംബൈ നാല് വിക്കറ്റ് നഷ്ടത്തില്‍ 193 റണ്‍സെടുത്തപ്പോള്‍ രാജസ്ഥാന്റെ പ്രകടനം 18.1 ഓവറില്‍ 136 റണ്‍സില്‍ അവസാനിക്കുകയായിരുന്നു. സീസണില്‍ തുടര്‍ച്ചയായ മൂന്നാം തോല്‍വിയാണ് രാജസ്ഥാന്‍ ഏറ്റുവാങ്ങിയത്. മുംബൈക്കെതിരായ മത്സരത്തില്‍ രാജസ്ഥാന്റെ തോല്‍വിക്ക് കാരണമായ പ്രധാന മൂന്ന് കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.

ബാറ്റ്‌സ്മാന്‍മാരുടെ അഭാവം

ബാറ്റ്‌സ്മാന്‍മാരുടെ അഭാവം

സ്‌പെഷ്യലിസ്റ്റ് ബാറ്റ്‌സ്മാന്‍മാരുടെ അഭാവം രാജസ്ഥാന്റെ പ്രധാന പ്രശ്‌നമാണ്. ജോസ് ബട്‌ലര്‍, സ്റ്റീവ് സ്മിത്ത്, സഞ്ജു സാംസണ്‍ എന്നീ മൂന്ന് പേരിലേക്ക് ടീം ഒതുങ്ങുന്നു. ആറ് ബൗളര്‍മാര്‍ പരീക്ഷിക്കുന്ന പ്ലേയിങ് ഇലവന്‍ ടീമിന് ഗുണം ചെയ്യുന്നില്ലെന്ന് അവസാന മത്സരങ്ങളിലെ പ്രകടനങ്ങളിലൂടെ വ്യക്തം. ടോപ് ഓഡറില്‍ രണ്ട് വിക്കറ്റ് വീണാല്‍ ടീം ആകെ സമ്മര്‍ദ്ദത്തിലാകുന്ന അവസ്ഥയാണ് നിലവിലുള്ളത്. മുംബൈക്കെതിരെയും ഇത് തന്നെയാണ് സംഭവിച്ചത്.

ജോഫ്ര ആര്‍ച്ചര്‍

ഓപ്പണര്‍ യശ്വസി ജയ്‌സ്വാള്‍ (0) നേരിട്ട രണ്ടാം പന്തില്‍ പുറത്ത്. സ്റ്റീവ് സ്മിത്ത് (6), സഞ്ജു സാംസണ്‍ (0) എന്നിവരും പെട്ടെന്ന് മടങ്ങിയതോടെ ടീം സമ്മര്‍ദ്ദത്തിലായി. ആദ്യ നാല് നമ്പറിന് ശേഷം മികച്ചൊരു ബാറ്റ്‌സ്മാന്‍ രാജസ്ഥാനില്‍ ഇല്ല. മഹിപാല്‍ ലോംറോര്‍ യുവതാരമാണ്. ടോം കറാന്‍,രാഹുല്‍ തെവാത്തിയ,ജോഫ്ര ആര്‍ച്ചര്‍ എന്നിവരില്‍ നിന്ന് ബാറ്റിങ്ങില്‍ കൂടുതല്‍ പ്രതീക്ഷിക്കുന്നത് ടീമിന് തിരിച്ചടിയായി മാറുന്നു.

ഡെത്ത് ഓവറില്‍ റണ്‍സൊഴുകുന്നു

ഡെത്ത് ഓവറില്‍ റണ്‍സൊഴുകുന്നു

ജോഫ്ര ആര്‍ച്ചര്‍ തരക്കേടില്ലാതെ പന്തെറിയുമ്പോഴും ഡെത്ത് ഓവറില്‍ മറ്റുള്ളവര്‍ നന്നായി തല്ലുവാങ്ങുന്നു. മുംബൈക്കെതിരേ അങ്കിത് രജപുത് 3 ഓവറില്‍ വഴങ്ങിയത് 42 റണ്‍സ്. അവസാന ഓവറില്‍ നോബോള്‍ അടക്കം 17 റണ്‍സും താരം വഴങ്ങി. ടോം കറാനും 3 ഓവറില്‍ 33 റണ്‍സ് വഴങ്ങി. അരങ്ങേറ്റം കുറിച്ച കാര്‍ത്തിക് ത്യാഗി 4 ഓവറില്‍ 36 റണ്‍സ് വഴങ്ങി ഒരു വിക്കറ്റ് വീഴ്ത്തി. സ്പിന്നര്‍ ശ്രേയസ് ഗോപാലിന്റെ പ്രകടനം ശ്രദ്ധേയമായി. രോഹിത് ശര്‍മയെയും ഇഷാന്‍ കിഷനേയും ഒരേ ഓവറില്‍ ശ്രേയസ് മടക്കിയിരുന്നു. എന്നാല്‍ അവസാന ഓവറുകളിലെ റണ്ണൊഴുക്ക് തടയാനാവുന്നില്ലെന്നതും ടീമിന്റെ തോല്‍വിക്ക് കാരണമാകുന്നു.

നിലയുറപ്പിക്കാന്‍ സ്മിത്തിന് സാധിച്ചില്ല

നിലയുറപ്പിക്കാന്‍ സ്മിത്തിന് സാധിച്ചില്ല

സ്റ്റീവ് സ്മിത്തിന്റെ വിക്കറ്റ് രാജസ്ഥാനെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ടതാണ്. അതിനാല്‍ത്തന്നെ അദ്ദേഹം വിക്കറ്റ് കാക്കേണ്ടതുണ്ടായിരുന്നു. ജോസ് ബട്‌ലര്‍ തരക്കേടില്ലാതെ കളിക്കുമ്പോള്‍ പിന്തുണ നല്‍കേണ്ടിയിരുന്നത് സ്മിത്തായിരുന്നു. എന്നാല്‍ ബൂംറയുടെ സ്വിങ് പന്തില്‍ അനാവശ്യമായി ബാറ്റ് വെച്ചാണ് സ്മിത്ത് പുറത്തായത്. ആദ്യ രണ്ട് മത്സരത്തിലും തിളങ്ങിയ സ്മിത്ത് പിന്നീടങ്ങോട്ടുള്ള മൂന്ന് മത്സരത്തിലും നിറം മങ്ങി. സ്മിത്ത് ആക്രമിച്ച് കളിക്കാന്‍ ശ്രമിക്കുന്നതിന് പകരം ബട്‌ലര്‍ക്ക് സ്‌ട്രൈക്ക് നല്‍കി കാത്തിരുന്നെങ്കില്‍ മത്സര ഫലം ചിലപ്പോള്‍ മാറിയേനെ.

Story first published: Wednesday, October 7, 2020, 11:15 [IST]
Other articles published on Oct 7, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+