IPL 2020: പഞ്ചാബിന്റെ തിരിച്ചുവരവിന്റെ കാരണങ്ങളെന്ത്? ഈ മൂന്ന് കാര്യങ്ങള്‍ കരുത്തായി
ദുബായ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 13ാം സീസണിലെ ഏറ്റവും ശക്തമായ നിരയായിരുന്നു കിങ്‌സ് ഇലവന്‍ പഞ്ചാബ്. കെഎല്‍ രാഹുല്‍, മായങ്ക് അഗര്‍വാള്‍, നിക്കോളാസ് പുരാന്‍, ഗ്ലെന്‍ മാക്‌സ് വെല്‍, ക്രിസ് ഗെയ്ല്‍ ഇങ്ങനെ നീളുന്ന ലോക ക്രിക്കറ്റിലെ ടി20 സൂപ്പര്‍ താരങ്ങളെല്ലാം ഉണ്ടായിട്ടും തുടര്‍ തോല്‍വികള്‍ പഞ്ചാബിനെ വേട്ടയാടി. എന്നാല്‍ അവസാന മൂന്ന് മത്സരങ്ങളിലും തകര്‍പ്പന്‍ ജയം സ്വന്തമാക്കി പഞ്ചാബ് തിരിച്ചുവരവ് അറിയിച്ചിരിക്കുകയാണ്. ആര്‍സിബി, ഡല്‍ഹി ക്യാപിറ്റല്‍സ്, മുംബൈ ഇന്ത്യന്‍സ് എന്നീ കരുത്തരെ തോല്‍പ്പിച്ചാണ് പഞ്ചാബിന്റെ തിരിച്ചുവരവെന്നത് ശ്രദ്ധേയം. തുടര്‍തോല്‍വികളില്‍ നിന്ന് തിരിച്ചുവരാന്‍ പഞ്ചാബിനെ സഹായിച്ച പ്രധാന കാരണങ്ങള്‍ എന്തൊക്കെയാണ്? ചുവടെ പരിശോധിക്കാം.

ക്രിസ് ഗെയ്‌ലിന്റെ തിരിച്ചുവരവ്
പഞ്ചാബിന്റെ തിരിച്ചുവരവിന്റെ പ്രധാന കാരണം യൂനിവേഴ്‌സല്‍ ബോസ് ക്രിസ് ഗെയ്‌ലിന്റെ ടീമിലേക്കുള്ള തിരിച്ചുവരവാണ്. ഗെയ്ല്‍ ടീമിലേക്ക് മടങ്ങിയെത്തിയ ശേഷമുള്ള മൂന്ന് മത്സരത്തിലും ടീം വിജയിച്ചുവെന്നതാണ് ശ്രദ്ധേയം. കളിച്ച ആദ്യ മത്സരത്തില്‍ത്തന്നെ അര്‍ധ സെഞ്ച്വറി നേടിയ ഗെയ്ല്‍ ടീമിന്റെ ആത്മവിശ്വാസം ഉയര്‍ത്തി. ഡല്‍ഹിക്കെതിരേ വെടിക്കെട്ട് ബാറ്റിങ്ങുകൊണ്ട് വിജയത്തിലേക്ക് പഞ്ചാബിനെ വേഗത്തിലടുപ്പിച്ച ഗെയ്ല്‍ മുംബൈക്കെതിരേ രണ്ടാം സൂപ്പര്‍ ഓവറില്‍ തകര്‍പ്പന്‍ ബാറ്റിങ്ങുമായി പഞ്ചാബിന് വിജയം സമ്മാനിച്ചു. ഗെയ്‌ലിന്റെ മടങ്ങിവരവ് ടീമിന്റെ ആകെ ആത്മവിശ്വാസം ഉയര്‍ത്തിയെന്ന് പഞ്ചാബ് നായകന്‍ രാഹുല്‍ തന്നെ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. വരും മത്സരങ്ങളിലും ഗെയ്‌ലില്‍ നിന്ന് ടീം വളരെ പ്രതീക്ഷിക്കുന്നു.

കെ എല്‍ രാഹുലിന് സമ്മര്‍ദ്ദം കുറഞ്ഞു
ടീം ഒത്തിണക്കത്തോടെ കളിക്കാന്‍ തുടങ്ങിയതോടെ നായകനും ഓപ്പണറുമായ കെ എല്‍ രാഹുലിന്റെ സമ്മര്‍ദ്ദം കുറഞ്ഞു. ക്രിസ് ഗെയ്ല്‍ മടങ്ങിയെത്തിയതും മധ്യനിരയില്‍ നിക്കോളാസ് പുരാന്‍ തിളങ്ങുകയും ചെയ്തതോടെ കൂടുതല്‍ ഫ്രീയായി കളിക്കാന്‍ രാഹുലിന് സാധിക്കുന്നു. അവസാന മത്സരങ്ങളിലെല്ലാം രാഹുലിന്റെ ബാറ്റിങ്ങില്‍ ഇത് കാണുന്നുണ്ട്. കൂടുതല്‍ വലിയ ഷോട്ടുകള്‍ കളിക്കാന്‍ രാഹുല്‍ ഇപ്പോള്‍ ശ്രമിക്കുന്നുണ്ട്. ആദ്യ മത്സരങ്ങളിലെല്ലാം മികച്ച പ്രകടനം രാഹുല്‍ പുറത്തെടുത്തിരുന്നെങ്കിലും മെല്ലപ്പോക്ക് വളരെ വിമര്‍ശനം നേരിട്ടിരുന്നു. എന്നാല്‍ ഇപ്പോള്‍ വിമര്‍ശകരുടെ വായടപ്പിക്കാന്‍ രാഹുലിന് സാധിക്കുന്നു.10 മത്സരങ്ങളില്‍ നിന്ന് 540 റണ്‍സ് ഇതിനോടകം രാഹുല്‍ നേടിയിട്ടുണ്ട്. ഇതില്‍ ഒരു സെഞ്ച്വറിയും അഞ്ച് അര്‍ധ സെഞ്ച്വറിയും ഉള്‍പ്പെടും.

ബൗളര്‍മാരെ ഫലപ്രദമായി ഉപയോഗിക്കുന്നു
ബൗളര്‍മാരുടെ പ്രകടനം പഞ്ചാബിന്റെ പ്രധാന തലവേദനായിരുന്നു. എന്നാല്‍ ഇപ്പോള്‍ കൃത്യമായ ബൗളിങ് നിരയുമായി സ്ഥിരതയാര്‍ന്ന പ്രകടനം പുറത്തെടുക്കാന്‍ പഞ്ചാബിന് സാധിക്കുന്നു. അതില്‍ പ്രധാനം ഗ്ലെന്‍ മാക്‌സ് വെല്ലിനെ ഫലപ്രദമായി ഉപയോഗിക്കുന്നതാണ്. ടീമില്‍ മോശം ഫോം തുടരുകയായിരുന്ന മാക്‌സ്‌വെല്ലിനെ നാല് ഓവര്‍ ഫലപ്രദമായി പന്തെറിയിക്കുന്ന രീതിയിലേക്ക് പഞ്ചാബ് തന്ത്രം മാറ്റിയത് ഗുണകരമായി. കിവീസ് ഓള്‍റൗണ്ടര്‍ ജിമ്മി നിഷാമിനെയും ടീമിലേക്ക് തിരിച്ചെത്തിയും ആദ്യ മത്സരങ്ങളിലെല്ലാം തല്ലുവാങ്ങിയ ക്രിസ് ജോര്‍ദാന്റെ ശക്തമായ തിരിച്ചുവരവും പഞ്ചാബിന്റെ മുന്നേറ്റത്തിന് കാരണമായി.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications