ഇവര്‍ ഐപിഎല്ലിന്റെ നഷ്ടം, തിരിച്ചുവരാന്‍ സാധ്യതയുള്ള താരങ്ങളും, തുടക്കത്തിലെ വീഴ്ച്ചകള്‍!!
ദുബായ്: ഐപിഎല്ലില്‍ ആകെ മൂന്ന് മത്സരങ്ങള്‍ മാത്രമാണ് കഴിഞ്ഞത്. എന്നാല്‍ പരിക്കുകള്‍ വലിയ തോതിലാണ്. പലരും തിരിച്ചുവരുമോ എന്ന് പോലും ഉറപ്പില്ല. ഇതില്‍ തിരിച്ചുവരുമെന്ന് പ്രതീക്ഷയുള്ളവരുമുണ്ട്. കഴിഞ്ഞ ദിവസത്തെ ഹൈദരാബാദ്-ആര്‍സിബി മത്സരത്തില്‍ തന്നെ രണ്ട് പേര്‍ക്ക് പരിക്കേറ്റു. ദുബായിലെ സാഹചര്യങ്ങള്‍ പലരെയും തുടക്കത്തില്‍ തന്നെ ബുദ്ധിമുട്ടിച്ച് തുടങ്ങി എന്നാണ് വ്യക്തമാകുന്നത്. പ്രമുഖ താരങ്ങളാണ് ആദ്യം തന്നെ വീണിരിക്കുന്നത്. മിച്ചല്‍ മാര്‍ഷിനെ പോലുള്ളവര്‍ കുറച്ച് മത്സരങ്ങള്‍ നഷ്ടപ്പെടാനുള്ള സാധ്യതയും കൂടുതലാണ്.

ഡല്‍ഹിയുടെ നഷ്ടം
ഡല്‍ഹിയുടെ ഏറ്റവും വലിയ നഷ്ടമായിരുന്നു രവിചന്ദ്രന്‍ അശ്വിന്‍. ഒരോവറില്‍ രണ്ട് വിക്കറ്റെടുത്ത് പഞ്ചാബിനെ ഞെട്ടിച്ച് നില്‍ക്കുന്ന സമയത്താണ്. അശ്വിന് പരിക്കേറ്റത്. സിംഗിള്‍ പോകുന്നത് തടയാനുള്ള ശ്രമത്തിനിടെയാണ് പരിക്കേറ്റത്. ഇതേ തുടര്‍ന്ന് താരം കളം വിട്ടു. പിന്നീട് പന്തെറിയാനും എത്തിയില്ല. എന്നാല്‍ പരിക്കിന്റെ കാര്യത്തില്‍ പുരോഗതിയുണ്ടെന്നാണ് ടീം മാനേജ്‌മെന്റും അശ്വിനും അറിയിച്ചിരിക്കുന്നത്. അടുത്ത മത്സരത്തില്‍ കളിക്കുമെന്നാണ് പ്രതീക്ഷ. പഞ്ചാബിനെതിരെ കരുണ്‍ നായരുടെയും നിക്കോളാസ് പൂരാന്റെയും വിക്കറ്റുകളാണ് അശ്വിന്‍ നേടിയത്. നേരത്തെ തന്നെ ഇഷാന്ത് ശര്‍മയെയും പരിക്ക് കാരണം ഡല്‍ഹിക്ക് നഷ്ടമായിരുന്നു.

ഹൈദരാബാദിന് ഡബിള്‍ സ്‌ട്രൈക്ക്
ഹൈദരാബാദിന്റെ ഏറ്റവും വലിയ നഷ്ടം മിച്ചല്‍ മാര്‍ച്ചാണ്. എന്നാല്‍ കാലിനേറ്റ പരിക്ക് താരത്തിന് തിരിച്ചടിയായി മാറിയിരിക്കുകയാണ്. ടൂര്‍ണമെന്റിലെ ശേഷിക്കുന്ന മത്സരം കളിക്കുമോ എന്ന് വ്യക്തമല്ല. ഭൂരിഭാഗം മത്സരങ്ങളിലും മാര്‍ഷ് കളിക്കില്ലെന്നാണ് സൂചന. മിച്ചല്‍ മാര്‍ഷിന് പരിക്കുണ്ട്. അത്ര ചെറിയ പരിക്കല്ല. മത്സരത്തില്‍ അദ്ദേഹം അവസാനം ബാറ്റ് ചെയ്യാന്‍ എത്തിയ ധൈര്യത്തെ അഭിനന്ദിക്കുന്നു. വളരെയധികം വേദനയുണ്ട് മിച്ചലിന്റെ കാലുകള്‍ക്കെന്നും ക്യാപ്റ്റന്‍ വാര്‍ണര്‍ പറഞ്ഞു. കാല്‍ നിലത്ത് ഊന്നിനില്‍ക്കാന്‍ സാധിക്കാത്ത അവസ്ഥയാണെന്നും വാര്‍ണര്‍ വ്യക്തമാക്കി. റാഷിദ് ഖാനും പരിക്കിന്റെ പിടിയിലാണ്. കൂട്ടിയിടിയിലാണ് പരിക്കേറ്റത്. പക്ഷേ താരം അടുത്ത കളിയില്‍ ഉണ്ടാവും.

ടൂര്‍ണമെന്റിന്റെ നഷ്ടം
ഇംഗ്ലീഷ് താരം ജേസന്‍ റോയ് ഇത്തവണ ഐപിഎല്ലില്‍ നിന്ന് നേരത്തെ പിന്‍മാറിയ താരമാണ്. ഡല്‍ഹി ക്യാപിറ്റല്‍സ് താരമാണ് അദ്ദേഹം. വ്യക്തിപരമായ കാരണം എന്നാണ് റോയ് പറഞ്ഞത്. എന്നാല്‍ പേശികള്‍ക്കേറ്റ പരിക്കാണ് ജേസന്‍ റോയിയെ ടൂര്‍ണമെന്റില്‍ നിന്ന് പുറത്തുപോവാന്‍ പ്രേരിപ്പിച്ചത്. നേരത്തെ പാകിസ്താനെതിരെ ടി20 പരമ്പരയും ജേസന്‍ റോയിയും ഇതേ പരിക്ക് കാരണം നഷ്ടമായിരുന്നു. ഇംഗ്ലീഷ് പേസര്‍ ഹാരി ഗര്‍നിയാണ് ഐപിഎല്‍ നഷ്ടമായ മറ്റൊരു താരം. തോളിനേറ്റ പരിക്കാണ് ഗര്‍നിക്ക് തിരിച്ചടിയായി മാറിയത്.

തിരിച്ചെത്തുന്ന താരം
രാജസ്ഥാന്‍ നിരയില്‍ ബെന്‍ സ്റ്റോക്‌സ് ഉണ്ടാവില്ലെന്ന് ഉറപ്പാണ്. സ്റ്റോക്‌സിന്റെ പിതാവിന്റെ അസുഖവുമായി ബന്ധപ്പെട്ട് അദ്ദേഹം ന്യൂസിലന്‍ഡിലാണ്. അതേസമയം പ്രതീക്ഷ നല്‍കുന്ന കാര്യം സ്റ്റീവന്‍ സ്മിത്ത് കളിക്കുമെന്നതാണ്. നേരത്തെ ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പര സ്മിത്തിന് നഷ്ടമായിരുന്നു. ഇതേ തുടര്‍ന്ന് രാജസ്ഥാന്‍ നിരയിലും അദ്ദേഹം കളിക്കുമോ എന്ന സംശമുയര്‍ന്നിരുന്നു. എന്നാല്‍ കോവിഡ് ടെസ്റ്റുകള്‍ അടക്കം പൂര്‍ത്തിയാക്കി അദ്ദേഹം കളിക്കാന്‍ സജ്ജമായിരിക്കുകയാണ്. ടീം സെലക്ഷന്‍ വേളയില്‍ അദ്ദേഹത്തെ പരിഗണിക്കും.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications