IPL 2020: ആര്‍സിബിക്ക് യാതൊരു മാറ്റവുമില്ല, എന്ന് നികത്തും പിഴവ്, ടീമെന്ന നിലയില്‍ പ്രശ്‌നം
ദുബായ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 13ാം സീസണില്‍ പ്ലേ ഓഫില്‍ കടക്കാനുള്ള പോരാട്ടം കടുക്കുകയാണ്. 12 മത്സരങ്ങളില്‍ നിന്ന് 16 പോയിന്റുമായി നിലവിലെ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യന്‍സ് പ്ലേ ഓഫില്‍ ഇടം കണ്ടെത്തിക്കഴിഞ്ഞെങ്കിലും മറ്റുള്ള ടീമുകളുടെയെല്ലാം അവസ്ഥ കൈയാലപ്പുറത്താണ്. 12 മത്സരങ്ങളില്‍ നിന്ന് 14 പോയിന്റമായി ആര്‍സിബിയും ഡല്‍ഹിയും രണ്ടും മൂന്നും സ്ഥാനങ്ങളില്‍ നില്‍ക്കുമ്പോള്‍ 12 മത്സരത്തില്‍ നിന്ന് 12 പോയിന്റുമായി പഞ്ചാബ് നാലാം സ്ഥാനത്തും തുല്യ പോയിന്റുള്ള കെകെആര്‍ അഞ്ചാം സ്ഥാനത്തുമാണ്.
ഇത്തവണ ഗംഭീര പ്രകടനം പുറത്തെടുത്ത വിരാട് കോലിയുടെ ആര്‍സിബിക്ക് രണ്ട് മത്സരമാണ് അവശേഷിക്കുന്നത്. ഇതില്‍ രണ്ടിലും ജയിച്ചാല്‍ മാത്രമെ നിലവിലെ സാഹചര്യത്തില്‍ പ്ലേ ഓഫ് ഉറപ്പിക്കാന്‍ സാധിക്കൂ. അവസാന മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിനോട് തോറ്റതാണ് ആര്‍സിബിക്ക് തിരിച്ചടിയായത്. ഇത്തവണ ആര്‍സിബി തരക്കേടില്ലാത്ത പ്രകടനം കാഴ്ചവെക്കുന്നുണ്ടെങ്കിലും എല്ലാ സീസണിലും ആവര്‍ത്തിക്കുന്ന പിഴവ് ഇത്തവണയും മാറ്റം ഇല്ലാതെ അവര്‍ ആവര്‍ത്തിക്കുന്നുണ്ട്.

അത് വിരാട് കോലിയേയും എബി ഡിവില്ലിയേഴ്‌സിനെയും അമിതമായി ആശ്രയിക്കുന്നു എന്നുള്ളതാണ്. ഇത്തവണയും ടീം ഇരുവരിലും അമിതമായി പ്രതീക്ഷ വെക്കുന്നു. കോലിയോ എബിഡിയോ തിളങ്ങാത്ത മത്സരങ്ങളില്‍ ടീം ജയിക്കില്ലെന്ന അവസ്ഥയാണുള്ളത്. അവസാന മത്സരത്തില്‍ മുംബൈക്കെതിരെയും ആര്‍സിബിക്കെതിരേ സംഭവിച്ചത് അതാണ്. ദേവ്ദത്ത് പടിക്കലും ജോഷ്വ ഫിലിപ്പിയും ചേര്‍ന്ന് 71 റണ്‍സിന്റെ മികച്ച തുടക്കം ആര്‍സിബിക്ക് നല്‍കിയിട്ടും 164 എന്ന ചെറിയ സ്‌കോറിലേക്ക് ആര്‍സിബി ഒതുങ്ങി.
വിരാട് കോലി,എബി ഡിവില്ലിയേഴ്‌സ് എന്നിവര്‍ നിറം മങ്ങിയതാണ് ടീമിന് തിരിച്ചടിയായത്. ആര്‍സിബി ഇത്തവണ തോറ്റ അഞ്ച് മത്സരങ്ങളില്‍ നിന്ന് കോലി നേടിയത് 151 റണ്‍സും എബി ഡിവില്ലിയേഴ്‌സ് നേടിയത് 93 റണ്‍സുമാണ്. എന്നാല്‍ ഇവരിലൊരാള്‍ തിളങ്ങിയ ഒട്ടുമിക്ക മത്സരങ്ങളിലും വിജയിക്കാന്‍ ആര്‍സിബിക്ക് സാധിച്ചിട്ടുണ്ട്.
ഇത്തവണ എബിഡിക്കും കോലിക്കുമൊപ്പം തിളങ്ങി നില്‍ക്കുമെന്ന് പ്രതീക്ഷിച്ച് ടീമിലെത്തിച്ച ആരോണ്‍ ഫിഞ്ച് പ്രതീക്ഷ കാത്തില്ല. 11 മത്സരത്തില്‍ നിന്ന് 236 റണ്‍സാണ് ഫിഞ്ച് നേടിയത്. ഇതില്‍ ഒരു അര്‍ധ സെഞ്ച്വറിയും ഉള്‍പ്പെടും. 12 മത്സരത്തില്‍ നിന്ന് 424 റണ്‍സുമായി കോലി റണ്‍വേട്ടക്കാരില്‍ നാലാം സ്ഥാനത്തും 12 മത്സരത്തില്‍ നിന്ന് 339 റണ്‍സുമായി എബി ഡിവില്ലിയേഴ്‌സ് 14ാം സ്ഥാനത്തുമുണ്ട്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications