IPL 2020: ഫ്രാഞ്ചൈസികളിലെ പ്രായത്തില്‍ മൂത്തവനും ഇളയവനും ആര്?
അബൂദബി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 2020 സീസണിനായുള്ള അവസാനഘട്ട തയ്യാറെടുപ്പിലാണ് ബിസിസി ഐയും ഫ്രാഞ്ചൈസികളും. എട്ട് ഫ്രാഞ്ചൈസികളും കിരീടപ്പോരാട്ടത്തിനായി യുഎഇയിലേക്ക് പുറപ്പെടാന്‍ തയ്യാറെടുക്കുകയാണ്. കോവിഡിന്റെ പശ്ചാത്തലത്തില്‍ താരങ്ങള്‍ക്കായി കര്‍ശന സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. ബയോബബിളിലാവും താരങ്ങളെ താമസിപ്പിക്കുക. ഏറെ നാളത്തെ കാത്തിരിപ്പിനൊടുവില്‍ നടക്കുന്ന ഐപിഎല്ലിലെ എട്ട് ഫ്രാഞ്ചൈസികളിലെയും പ്രായം കൂടിയതും കുറഞ്ഞതുമായ താരങ്ങള്‍ ആരൊക്കെയാണെന്ന് നമുക്ക് നോക്കാം.

രാജസ്ഥാന്‍ റോയല്‍സ്
കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സില്‍ നിന്നെത്തിയ റോബിന്‍ ഉത്തപ്പയാണ് രാജസ്ഥാന്‍ റോയല്‍സ് നിരയിലെ ഏറ്റവും പ്രായം കൂടിയ താരം. സീനിയര്‍ താരങ്ങള്‍ ഒരുപാട് രാജസ്ഥാന്‍ നിരയിലുണ്ടെങ്കിലും ഉത്തപ്പയാണ് ടീമിലെ കാരണവര്‍. അണ്ടര്‍ 19 ലോകകപ്പിലെ മിന്നും പ്രകടനത്തിലൂടെ രാജസ്ഥാനിലെത്തിയ 18കാരന്‍ യശ്വസി ജയ്‌സ്വാളാണ് രാജസ്ഥാമിലെ പ്രായം കുറഞ്ഞ താരം.

സണ്‍റൈസേഴ്‌സ് ഹൈദരാബാദ്
സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ ശരാശരി പ്രായം 26.68ആണ്. അഫ്ഗാനിസ്ഥാന്റെ 35കാരനായ സ്പിന്‍ ഓള്‍റൗണ്ടര്‍ മുഹമ്മദ് നബിയാണ് ടീമിലെ പ്രായംകൂടിയ താരം. നിലവില്‍ കരീബിയന്‍ പ്രീമിയര്‍ ലീഗില്‍ കളിക്കുകയാണ് നബി. ജമ്മു കശ്മീരില്‍ നിന്നുള്ള 18കാരനായ താരം അബ്ദുല്‍ സമദാണ് ഹൈദരാബാദ് നിരയിലെ പ്രായം കുറഞ്ഞ താരം.

കിങ്‌സ് ഇലവന്‍ പഞ്ചാബ്
26.76ആണ് കിങ്‌സ് ഇലവന്‍ പഞ്ചാബിന്റെ ശരാശരി പ്രായപരിധി. വെസ്റ്റ് ഇന്‍ഡീസിന്റെ വെടിക്കെട്ട് ബാറ്റ്‌സ്മാന്‍, യൂനിവേഴ്‌സല്‍ ബോസ്, 40കാരനായ ക്രിസ് ഗെയ്‌ലാണ് ടീമിലെ പ്രായം കൂടിയ താരം. അണ്ടര്‍19 ഏകദിന ലോകകപ്പിലെ മിന്നും പ്രകടനത്തിലൂടെ പഞ്ചാബിലെത്തിയ 19കാരനായ ലെഗ് സ്പിന്നര്‍ രവി ബിഷ്‌നോയിയാണ് ടീമിലെ പ്രായം കുറഞ്ഞ താരം. 2 കോടി രൂപയ്ക്കാണ് പഞ്ചാബ് ബിഷ്‌നോയിയെ ടീമിലെത്തിച്ചത്.

മുംബൈ ഇന്ത്യന്‍സ്
27.54 ആണ് മുംബൈ ഇന്ത്യന്‍സിന്റെ പ്രായ ശരാശരി. 36കാരനായ ശ്രീലങ്കന്‍ പേസര്‍ ലസിത് മലിംഗയാണ് മുംബൈ നിരയിലെ പ്രായം കൂടിയ ആള്‍. മുംബൈയുടെ പേസ് നിരയിലെ നിര്‍ണ്ണായക സാന്നിധ്യമാണ് മലിംഗ. ഇന്ത്യയുടെ അണ്ടര്‍ 19 ടീം ലോകകപ്പ് താരം ജാര്‍ഖണ്ഡിന്റെ 21കാരന്‍ അനുകുല്‍ റോയിയാണ് ടീമിലെ പ്രായം കുറഞ്ഞ താരം.

ഡല്‍ഹി ക്യാപിറ്റല്‍സ്
27.72 ആണ് ഡല്‍ഹി ക്യാപിറ്റല്‍സിന്റെ പ്രായ ശരാശരി. 37കാരനായ സ്പിന്‍ ബൗളര്‍ അമിത് മിശ്രയാണ് ടീമിലെ പ്രായം കൂടിയ താരം. ഇതിനോടകം നിരവധി ഐപിഎല്‍ സീസണുകളില്‍ കളിച്ച് പരിചയസമ്പന്നനായ താരമാണ് മിശ്ര. യുവ ഓപ്പണറും 20കാരനുമായ പൃത്ഥ്വി ഷായാണ് ടീമിലെ പ്രായം കുറഞ്ഞയാള്‍. ഇന്ത്യന്‍ ടീമില്‍ പൃത്ഥ്വി ഇതിനോടകം അരങ്ങേറ്റം കുറിച്ചുകഴിഞ്ഞു.

റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരു
വിരാട് കോലി നായകനായുള്ള റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന്റെ ശരാശരി പ്രായ ശതമാനം 30ല്‍ താഴെയാണ്. 37കാരനായ ദക്ഷിണാഫ്രിക്കന്‍ പേസര്‍ ഡെയ്ല്‍ സ്റ്റെയിനാണ് ടീമിലെ പ്രായം കൂടിയ താരം. ഇടവേളയ്ക്ക് ശേഷം ഇത്തവണയും സ്റ്റെയിനെ ആര്‍സിബി ടീമിലെത്തിക്കുകയായിരുന്നു. ബംഗളൂരുവില്‍ നിന്നുള്ള 20കാരനായ ബാറ്റ്‌സ്മാന്‍ ദേവ്ദത്ത് പടിക്കലാണ് ടീമിലെ പ്രായം കുറഞ്ഞ താരം. ദേവ്ദത്തിന്റെ അരങ്ങേറ്റ സീസണാണിത്.

ചെന്നൈ സൂപ്പര്‍ കിങ്‌സ്
വയസന്‍ പടയെന്ന വിശേഷണം ശരിവെക്കുന്നതാണ് ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ പ്രായ ശരാശരി. 24 അംഗ ടീമിലെ 13 താരങ്ങളും 30 വയസിന് മുകളിലുള്ളവരാണ്. 41കാരനായ ദക്ഷിണാഫ്രിക്കന്‍ സ്പിന്നര്‍ ഇമ്രാന്‍ താഹിറാണ് ടീമിലെ പ്രായം കൂടിയ വ്യക്തി. ഐപിഎല്‍2020ലെത്തന്നെ ഏറ്റവും പ്രായം താഹിറിനാണ്. 22കാരനായ ഇംഗ്ലണ്ട് ഓള്‍റൗണ്ടര്‍ സാം കറാനാണ് ടീമിലെ പ്രായം കുറഞ്ഞ വ്യക്തി.

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്
22 അംഗ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ടീമിലെ 5 പേരും 30 വയസിന് മുകളിലുള്ളവരാണ്. 31.61 ആണ് കൊല്‍ക്കത്തന്‍ നിരയുടെ പ്രായ ശരാശരി. നായകനും വിക്കറ്റ് കീപ്പറുമായ 35കാരന്‍ ദിനേഷ് കാര്‍ത്തികാണ് കൊല്‍ക്കത്തയുടെ പ്രായക്കാരനായ താരം. ഗംഭീറിന്റെ പകരക്കാരനായി കൊല്‍ക്കത്തയുടെ നായകസ്ഥാനത്തെത്തിയ കാര്‍ത്തികിന് ഐപിഎല്ലില്‍ അനുഭവസമ്പത്തേറെയാണ്. 20കാരനായ പേസ് ബൗളര്‍ കമലേഷ് നാഗര്‍കോട്ടിയാണ് ടീമിലെ പ്രായം കുറഞ്ഞ താരം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications