For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

13 വര്‍ഷം, കപ്പിനായി ആര്‍സിബി ഇനിയും കാത്തിരിക്കണം- ടീമിന്റെ ഐപിഎല്ലിലെ പ്രകടനങ്ങളിലൂടെ

അബുദാബി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 13ാം സീസണിലെ ആര്‍സിബിയുടെ പോരാട്ടം അവസാനിച്ചിരിക്കുകയാണ്. എലിമിനേറ്ററില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനോട് ആറ് വിക്കറ്റിന് തോറ്റതോടെയാണ് ഇത്തവണയും ആരാധകരെ നിരാശരാക്കി ആര്‍സിബിക്ക് മടങ്ങേണ്ടിവന്നത്. പതിവിലും ഏറെ പ്രതീക്ഷകള്‍ ഇത്തവണയും ടീം സമ്മാനിച്ചെങ്കിലും അവസാന അഞ്ച് മത്സരത്തിലും തോറ്റ് ആര്‍സിബിക്ക് മടങ്ങേണ്ടി വന്നു. രോഹിത് ശര്‍മ, എം എസ് ധോണി എന്നിവര്‍ ഐപിഎല്ലില്‍ ഇതിനോടകം നായകനെന്ന നിലയില്‍ തങ്ങളുടേതായ അടയാളപ്പെടുത്തലുകള്‍ നടത്തിയിട്ടും ഇന്ത്യന്‍ നായകനായ വിരാട് കോലിക്ക് മാത്രാം ആര്‍സിബിക്ക് കിരീടം നേടിക്കൊടുക്കാനായിട്ടില്ല. കോലിയെ സംബന്ധിച്ച് വലിയ നാണക്കേട് തന്നെയാണിത്. ഐപിഎല്ലിലെ ആര്‍സിബിയുടെ പ്രകടനങ്ങളിലൂടെ.

ഓരോ സീസണിലേയും പ്രകടനം

ഓരോ സീസണിലേയും പ്രകടനം

പ്രഥമ സീസണ്‍മുതല്‍ താരസമ്പന്നതകൊണ്ട് ആരാധക ശ്രദ്ധ പിടിച്ചുപറ്റിയ ടീമാണ് ആര്‍സിബി. 2008 സീസണില്‍ ലീഗ് ഘട്ടത്തില്‍ തന്നെ ഒതുങ്ങേണ്ടി വന്ന ആര്‍സിബി 2009ല്‍ റണ്ണറപ്പായി. 2010ല്‍ പ്ലേ ഓഫില്‍ കടന്നെങ്കിലും കിരീടത്തിലേക്കെത്താനായില്ല. 2011ല്‍ വീണ്ടും ഫൈനല്‍ കളിച്ചെങ്കിലും റണ്ണറപ്പായി ഒതുങ്ങി. 2012ലും 2013ലും അഞ്ചാം സ്ഥാനത്തായിരുന്ന ആര്‍സിബി 2014ല്‍ ഏഴാം സ്ഥാനത്തായിരുന്നു. 2015ല്‍ പ്ലേ ഓഫില്‍ കടന്ന ആര്‍സിബി 2016ല്‍ വീണ്ടും ഫൈനലിലെത്തിയെങ്കിലും കിരീടം നേടാനായില്ല. 2017ല്‍ അവസാന സ്ഥാനക്കാരായ കോലിയും സംഘവും 2018ല്‍ 6ാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. 2019ല്‍ അവസാന സ്ഥാനക്കാരായി ഒതുങ്ങേണ്ടി വന്ന ആര്‍സിബി ഇത്തവണയും പ്ലേ ഓഫില്‍ കടന്നെങ്കിലും എലിമിനേറ്ററില്‍ പോരാട്ടം അവസാനിച്ചു.

നായകന്മാരായി പ്രമുഖരും

നായകന്മാരായി പ്രമുഖരും

ടീമിനെ നയിക്കാന്‍ ലോക ക്രിക്കറ്റിലെ ഒട്ടുമിക്ക പ്രമുഖരും എത്തിയിട്ടും കിരീടത്തിലേക്കെത്താനുള്ള ഭാഗ്യം ആര്‍സിബിക്ക് ഉണ്ടായില്ല. പ്രഥമ സീസണില്‍ രാഹുല്‍ ദ്രാവിഡാണ് ആര്‍സിബിയെ നയിച്ചത്. 14 മത്സരത്തില്‍ നാലിലും തോറ്റതോടെ തൊട്ടടുത്ത വര്‍ഷം കെവിന്‍ പീറ്റേഴ്‌സണിനെ കോടികള്‍ മുടക്കി ടീമിലെത്തിച്ചു. എന്നാല്‍ പാതി വഴിയില്‍ അദ്ദേഹം നായകസ്ഥാനം ഒഴിഞ്ഞതോടെ പകരം അനില്‍ കുംബ്ലെ നായകസ്ഥാനത്ത് എത്തി. 2011വരെ ടീമിനെ കുംബ്ലെ നയിച്ചു. 35 മത്സരങ്ങളില്‍ നിന്ന് 19 ജയം ആര്‍സിബിക്ക് നേടിക്കൊടുക്കാന്‍ കുംബ്ലെയ്ക്കായി. 2011ല്‍ ഡാനിയല്‍ വെട്ടോറിയാണ് ആര്‍സിബിയെ നയിച്ചത്. എന്നാല്‍ പാതി വഴിയില്‍ വിരാട് കോലി നായകസ്ഥാനം ഏറ്റെടുത്തു. പിന്നീടുള്ള സീസണുകളിലെല്ലാം കോലി തന്നെ മുന്നില്‍ നിന്ന് നയിച്ചെങ്കിലും കിരീടം മാത്രം അകന്നുനിന്നു.

പരിശീലകരായി ഇതിഹാസങ്ങള്‍

പരിശീലകരായി ഇതിഹാസങ്ങള്‍

അന്താരാഷ്ട്ര ക്രിക്കറ്റില്‍ മികവ് കാട്ടിയ പല പരിശീലകരും ആര്‍സിബിയുടെ പരിശീലകനായി എത്തിയിട്ടും ഒരു തവണപോലും കിരീടം നേടിക്കൊടുക്കാന്‍ ആര്‍ക്കും സാധിച്ചില്ല. 2008ല്‍ വെങ്കിടേഷ പ്രസാദായിരുന്നു മുഖ്യ കോച്ച്. 2009-2013വരെ ദക്ഷിണാഫ്രിക്കക്കാരന്‍ റേ ജെന്നിങ്‌സ് ആര്‍സിബിക്ക് തന്ത്രമോതി. 2014-2018 ഡാനിയല്‍ വെട്ടോറി ആര്‍സിബിയുടെ മുഖ്യ പരിശീലകനായിട്ടും അവസ്ഥകള്‍ക്ക് മാറ്റമില്ല. 2019ല്‍ ഇന്ത്യക്ക് ഏകദിന ലോകകപ്പ് സമ്മാനിച്ച പരിശീലകന്‍ ഗാരി കേഴ്‌സറ്റണ്‍ ആര്‍സിബിക്ക് തന്ത്രമോതിയിട്ടും ടീം രക്ഷപെട്ടില്ല. ഈ വര്‍ഷം സൈമണ്‍ കാറ്റിച്ചായിരുന്നു മുഖ്യ പരിശീലകന്‍. അടുത്ത സീസണില്‍ ആരാകുമെന്ന് കണ്ടറിയാം.

Story first published: Saturday, November 7, 2020, 10:25 [IST]
Other articles published on Nov 7, 2020
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+