വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2020: ആര്‍സിബി പരിശീലന മത്സരത്തില്‍ കോലി ടീമിനെ വീഴ്ത്തി ചഹലിന്റെ ടീം

ദുബായ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 13ാം സീസണിന് അരങ്ങുണരാന്‍ ഇനി രണ്ട് ദിനം മാത്രമാണ് ബാക്കിയുള്ളത്. അരയും തലയും മുറുക്കി ടീമുകളെല്ലാം അവസാന ഘട്ട തയ്യാറെടുപ്പിലാണ്. പരിശീലനത്തിന്റെ ഭാഗമായി കഴിഞ്ഞ ദിവസം ആര്‍സിബി ടീം തിരിഞ്ഞ് നടത്തിയ പരിശീലന മത്സരം മികച്ചതായിരുന്നു. സ്പിന്‍ ബൗളര്‍മാരെല്ലാം മികവ് കാട്ടിയതാണ് അതില്‍ പ്രധാനം. മത്സരത്തില്‍ ഒരു ടീമിനെ കോലി നയിച്ചപ്പോള്‍ എതിര്‍ സംഘത്തെ നയിച്ചത് യുസ്‌വേന്ദ്ര ചഹാലും. അതില്‍ കൗതുകം ചഹാലിന്റെ ടീമിനോട് കോലിയുടെ ടീം തോറ്റുവെന്നതാണ്.

ചഹാലിന്റെ ടീമില്‍ എബി ഡിവില്ലിയേഴ്‌സ് 33 പന്തില്‍ 43 റണ്‍സുമായി തിളങ്ങിയപ്പോള്‍ വാഷിങ്ടണ്‍ സുന്ദര്‍ നാല് ഓവറില്‍ 11 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റ് വീഴ്ത്തി. യുവതാരം ദേവദത്ത് പടിക്കലും ബാറ്റിങ്ങില്‍ ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. കോലി ഉള്‍പ്പെടുന്ന ടീമും തരക്കേടില്ലാത്ത പ്രകടനം പുറത്തെടുത്തെങ്കിലും പരാജയപ്പെട്ടു. യുവ സ്പിന്നര്‍ ഷഹബാദ് അഹ്മദ് നാല് ഓവറില്‍ 13 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തിയതും ശ്രദ്ധേയമായി. സ്പിന്നിനെ തുണയ്ക്കുന്ന യുഎഇയില്‍ യുവ സ്പിന്നര്‍മാര്‍ ഉള്‍പ്പെടെ തിളങ്ങുന്നത് ആര്‍സിബിക്ക് പ്രതീക്ഷ നല്‍കുന്നതാണ്.

kohlircb

ഇതുവരെ ഐപിഎല്‍ കിരീടം നേടാന്‍ സാധിക്കാത്ത ആര്‍സിബി ഇത്തവണ ടീമിലെ പ്രശ്‌നങ്ങളെല്ലാം പരിഹരിച്ചാണ് എത്തുന്നത്. ബൗളിങ് നിരയായിരുന്നു ആര്‍സിബിയുടെ പ്രധാന പ്രശ്‌നം. ദക്ഷിണാഫ്രിക്കന്‍ പേസര്‍ ഡെയ്ല്‍ സ്റ്റെയിനിന്റെയും ക്രിസ് മോറിസിന്റെയും സാന്നിധ്യം ടീമിന്റെ ബൗളിങ് നിരയ്ക്ക് കൂടുതല്‍ ശക്തി നല്‍കും. ഇന്ത്യന്‍ പേസര്‍മാരായി ഉമേഷ് യാദവ്,നവദീപ് സൈനി,മുഹമ്മദ് സിറാജ് എന്നിവരും ടീമിലുണ്ട്. യുഎഇയിലെ മൈതാനം വലുപ്പം കൂടിയത് ആയതിനാല്‍ത്തന്നെ ബൗളര്‍മാര്‍ക്ക് കൂടുതല്‍ ആധിപത്യം സ്ഥാപിക്കാന്‍ സാധിക്കും. .

സ്പിന്‍ നിരയില്‍ ചഹാലിന്റെ സാന്നിധ്യമാണ് ടീമിന്റെ വജ്രായുധം.ടി20 ഫോര്‍മാറ്റില്‍ മികച്ച റെക്കോഡുള്ള സ്പിന്നറാണ് അദ്ദേഹം. കൂടാതെ ഇംഗ്ലണ്ടിന്റെ മോയിന്‍ അലിയും യുവ ഇന്ത്യന്‍ താരം വാഷിങ്ടണ്‍ സുന്ദറും ടീമിന് പ്രതീക്ഷ നല്‍കുന്നു. ബാറ്റിങ്ങില്‍ കോലിക്കും എബി ഡിവില്ലിയേഴ്‌സിനുമൊപ്പം ഓസീസ് നായകന്‍ ആരോണ്‍ ഫിഞ്ച് എത്തുന്നത് ടീമിന്റെ കരുത്ത് ഉയര്‍ത്തും.

നായകനെന്ന നിലയില്‍ കോലിയുടെ സമ്മര്‍ദ്ദം കുറയ്ക്കാനും ഫിഞ്ചിന്റെ സാന്നിധ്യം സഹായിക്കും. എന്നാല്‍ ഓസ്‌ട്രേലിയയും ഇംഗ്ലണ്ടും തമ്മിലുള്ള പരമ്പരയ്ക്ക് ശേഷം ഇരു രാജ്യത്തിലെയും താരങ്ങള്‍ യുഎഇയിലേക്ക് എത്തി ക്വാറന്റെയ്ന്‍ പൂര്‍ത്തിയാക്കേണ്ടതിനാല്‍ ആദ്യ മത്സരങ്ങളുടെ ഇവരുടെ പങ്കാളിത്തം സംബന്ധിച്ച് ഉറപ്പുപറയാന്‍ സാധിക്കാത്ത അവസ്ഥയാണുള്ളത്.

Story first published: Thursday, September 17, 2020, 15:11 [IST]
Other articles published on Sep 17, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X