
ചെന്നൈ സൂപ്പര്‍ കിങ്‌സ്
ചെന്നൈ സൂപ്പര്‍ കിങ്‌സ് നായകനായ എം എസ് ധോണി തന്നെയാവും ഇത്തവണത്തെ ഐപിഎല്ലിലും ടീമിന്റെ വിക്കറ്റ് കീപ്പറാവുക. സിഎസ്‌കെയെ മൂന്ന് കിരീടത്തിലേക്ക് നയിച്ച ധോണി തന്റെ വിക്കറ്റ് കീപ്പിങ്ങിലെ മികവ് ഐപിഎല്ലിലും പലവട്ടം തെളിയിച്ചിട്ടുണ്ട്. ധോണിയുടെ അഭാവത്തില്‍ സ്‌പെഷ്യലിസ്റ്റ് വിക്കറ്റ് കീപ്പറായി തമിഴ്‌നാട് താരം നാരായണ്‍ ജഗദീശനാണ് ടീമിലുള്ളത്. അമ്പാട്ടി റായിഡു,കേദാര്‍ ജാദവ് എന്നീ പാര്‍ട് ടൈം കീപ്പര്‍മാരും സിഎസ്‌കെയ്ക്കുണ്ട്.

മുംബൈ ഇന്ത്യന്‍സ്
നാല് തവണ ഐപിഎല്‍ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യന്‍സില്‍ ഒന്നാം നമ്പര്‍ വിക്കറ്റ് കീപ്പറാവുക ദക്ഷിണാഫ്രിക്കയുടെ ക്വിന്റന്‍ ഡീകോക്കാവും. ടീമിന്റെ ഓപ്പണര്‍മാരില്‍ ഒരാളും ഡീകോക്കാണ്. അദ്ദേഹത്തിന്റെ അഭാവത്തില്‍ ഇഷാന്‍ കിഷന്‍ എന്ന സ്‌പെഷ്യലിസ്റ്റ് കീപ്പറും ആദിത്യ താരെ എന്ന പാര്‍ട് ടൈം എന്ന കീപ്പറും മുംബൈയ്ക്കുണ്ട്.

ഡല്‍ഹി ക്യാപിറ്റല്‍സ്
യുവതാരങ്ങളാല്‍ ശക്തമായ ഡല്‍ഹി ക്യാപിറ്റല്‍സിന്റെ വിക്കറ്റിന് പിന്നിലെ പ്രഥമ പരിഗണന റിഷഭ് പന്തിനാണ്. ധോണിയുടെ വിരമിക്കലിന് ശേഷം ഇന്ത്യയുടെ വിക്കറ്റ് കീപ്പറായി എത്താന്‍ സാധ്യത കല്‍പ്പിക്കുന്നതും റിഷഭിനാണ്. പന്തിന്റെ അഭാവത്തില്‍ ഓസ്‌ട്രേസിയന്‍ താരം അലെക്‌സ് ക്യാരിയ്ക്കാവും അവസരം ലഭിക്കുക. വെസ്റ്റ് ഇന്‍ഡീസിന്റെ ഹെറ്റ്‌മെയറെ പാര്‍ട് ടൈം കീപ്പറായി ഉപയോഗിക്കാം.

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്
കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ കീപ്പിങ്ങിലെ ഒന്നാമത്തെ പരിഗണന നായകന്‍ ദിനേഷ് കാര്‍ത്തികിനാണ്. ഇന്ത്യക്കുവേണ്ടിയടക്കം കീപ്പറായി നിന്ന് വളരെ അനുഭവസമ്പത്തുള്ള താരമാണ് കാര്‍ത്തിക്. 131 പുറത്താക്കലാണ് കീപ്പറായി ഐപിഎല്ലില്‍ കാര്‍ത്തികിന്റെ പേരിലുള്ളത്. കാര്‍ത്തികിന്റെ അഭാവത്തില്‍ ഇംഗ്ലണ്ട് താരം ടോം ബാന്റനാണ് അടുത്ത പരിഗണന. മൂന്നാം പരിഗണന നിഖില്‍ നായിക്കിനും ലഭിക്കും.

റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരു
വിരാട് കോലി നായകനായുള്ള റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന്റെ കീപ്പിങ്ങിലെ പ്രഥമ പരിഗണന പാര്‍ഥിവ് പട്ടേലിനാണ്. ടീമിന്റെ ഓപ്പണര്‍കൂടിയാണ് പാര്‍ഥിവ്. അദ്ദേഹത്തിന്റെ അഭാവത്തില്‍ ഓസ്‌ട്രേലിയയുടെ ജോഷ് ഫിലിപ്പിനാവും അവസരം ലഭിക്കുക. സൂപ്പര്‍ താരം എബി ഡിവില്ലിയേഴ്‌സ് കീപ്പറെന്ന നിലയില്‍ ആര്‍സിബിയുടെ മൂന്നാമത്തെ പരിഗണന ലഭിക്കുന്ന താരമാണ്.

സണ്‍റൈസേഴ്‌സ് ഹൈദരാബാദ്
രണ്ട് സൂപ്പര്‍ വിക്കറ്റ് കീപ്പര്‍മാരാണ് സണ്‍റൈസേഴ്‌സ് ഹൈദരാബാദിനൊപ്പമുള്ളത്. ഇംഗ്ലണ്ട് താരവും ഹൈദരാബാദിന്റെ ഓപ്പണറുമായ ജോണി ബെയര്‍സ്‌റ്റോയ്ക്കാവും മുഖ്യ പരിഗണന ലഭിക്കുക. ഇന്ത്യയുടെ ടെസ്റ്റ് വിക്കറ്റ് കീപ്പര്‍ വൃദ്ധിമാന്‍ സാഹയ്ക്കാണ് രണ്ടാമത്തെ അവസരം. മൂന്നാമനായി ശ്രീവത്സ് ഗോസാമിയും ഹൈദരാബാദിനൊപ്പമുണ്ട്.

കിങ്‌സ് ഇലവന്‍ പഞ്ചാബ്
നായകനും ഓപ്പണറുമായ കെ എല്‍ രാഹുല്‍ത്തന്നെയാവും കിങ്‌സ് ഇലവന്‍ പഞ്ചാബിന്റെ വിക്കറ്റ് കീപ്പറാവുക. സമീപകാലത്തായി ധോണിയുടെയും പന്തിന്റെയും അഭാവത്തില്‍ ഇന്ത്യയുടെ വിക്കറ്റ് കീപ്പറായതും രാഹുലായിരുന്നു. രാഹുലിന്റെ അഭാവത്തില്‍ വെസ്റ്റ് ഇന്‍ഡീസിന്റെ നിക്കോളാസ് പുരാന് അവസരം ലഭിക്കും. മൂന്നാമനായി സിമ്രാന്‍ സിങും പഞ്ചാബിലുണ്ട്.

രാജസ്ഥാന്‍ റോയല്‍സ്
മൂന്ന് പ്രമുഖ വിക്കറ്റ് കീപ്പര്‍മാര്‍ രാജസ്ഥാന്‍ റോയല്‍സിനുണ്ട്. ഇംഗ്ലണ്ടിന്റെ ജോസ് ബട്‌ലറാവും ഒന്നാം നമ്പര്‍ കീപ്പര്‍. രണ്ടാം നമ്പറായി മലയാളി താരം സഞ്ജു സാംസണാണ് അവസരം. മൂന്നാമനായി റോബിന്‍ ഉത്തപ്പയും ടീമിലുണ്ട്. നാലാമനായി പരിഗണിക്കാന്‍ അനുജ് റാവത്തും രാജസ്ഥാനൊപ്പമുണ്ട്.


Click it and Unblock the Notifications