Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2020: രോഹിത്തിന് വേണ്ടി സ്വയം വിക്കറ്റ് ത്യജിച്ചു, സൂര്യകുമാര്‍ യാദവിന് നിറകയ്യടി

ദുബായ്: മുംബൈ ഇന്ത്യന്‍സിന്റെ അഞ്ചാം ഐപിഎല്‍ കിരീട നേട്ടത്തിനിടയിലും സൂര്യകുമാര്‍ യാദവിന്റെ നിസ്വാര്‍ത്ഥമായ പ്രവൃത്തിയെയാണ് ക്രിക്കറ്റ് പ്രേമികള്‍ വാഴ്ത്തുന്നത്. ഫൈനലില്‍ മുംബൈ ഇന്ത്യന്‍സ് ബാറ്റു ചെയ്യവെ, നായകന്‍ രോഹിത് ശര്‍മയ്ക്ക് വേണ്ടി സൂര്യകുമാര്‍ യാദവ് സ്വയം ബലിയാടാവുകയായിരുന്നു. അര്‍ധ സെഞ്ച്വറിക്കരികിലെത്തിയ രോഹിത്തിനായി താരം മനഃപൂര്‍വം റണ്ണൗട്ടാവുകയാണ് ചെയ്തത്.

IPL 2020: Suryakumar Yadav sacrifices his wicket for Rohit Sharma | Oneindia Malayalam
റണ്ണൌട്ട്

ഡല്‍ഹി ഉയര്‍ത്തിയ 157 റണ്‍സ് ലക്ഷ്യത്തിലേക്ക് മുംബൈ നീങ്ങവെയാണ് ഈ സംഭവം. രവിചന്ദ്രന്‍ അശ്വിന്റെ 11 ആം ഓവറില്‍ വീണുകിട്ടിയ സുവര്‍ണാവസരം ഡല്‍ഹി ക്യാപിറ്റല്‍സ് കൃത്യമായി മുതലാക്കുകയും ചെയ്തു. പൊതുവേ റണ്ണൗട്ടുകള്‍ക്ക് കുപ്രസിദ്ധിയാര്‍ജ്ജിച്ച താരമാണ് രോഹിത് ശര്‍മ. ചൊവാഴ്ച്ചത്തെ ഫൈനലില്‍ ആരാധകര്‍ ഒരിക്കല്‍ക്കൂടി ഇതിന് സാക്ഷ്യം വഹിച്ചു.

സംഭവം ഇങ്ങനെ

ഓവറിലെ അഞ്ചാം പന്തിനെ ബാക്ക് ഫൂട്ടില്‍ ഡ്രൈവ് ചെയ്ത് ഇല്ലാത്ത റണ്ണിനായി ഓടിയതായിരുന്നു രോഹിത് ശര്‍മ. മറുപുറത്ത് നിന്ന സൂര്യകുമാര്‍ യാദവ് ഉറക്കെ വിലക്കി. പക്ഷെ മുംബൈ നായകന്‍ അതൊന്നും ഗൗനിച്ചില്ല. ഡല്‍ഹി ഫീല്‍ഡറായ പ്രവീണ്‍ ദൂബെ റിഷഭ് പന്തിനിന് നേരെ ത്രോ ചെയ്തപ്പോഴേക്കും രോഹിത് ക്രീസിന്റെ മുക്കാല്‍ ഭാഗവും പിന്നിട്ടു. രോഹിത് പുറത്തായെന്ന് ഡല്‍ഹി ഉറപ്പിച്ച നിമിഷം.

നിറകയ്യടി

എന്നാല്‍ രോഹിത്തിന്റെ ഇന്നിങ്‌സാണ് മുംബൈയ്ക്ക് ആവശ്യമെന്ന് തിരിച്ചറിഞ്ഞ സൂര്യകുമാര്‍ സ്വയം ക്രീസ് വിട്ടിറങ്ങി ഇദ്ദേഹത്തെ സുരക്ഷിതനാക്കി. ദൂബെയില്‍ നിന്ന് പന്ത് പിടിച്ചെടുത്ത റിഷഭ് പന്ത് സൂര്യകുമാര്‍ യാദവിനെ റണ്ണൗട്ടാക്കുന്നതില്‍ യാതൊരു പിഴവും വരുത്തിയില്ല. എന്തായാലും ഒട്ടും നിരാശ കൂടാതെ തലയുയര്‍ത്തിയാണ് സൂര്യകുമാര്‍ മൈതാനം വിട്ടത്. നിര്‍ണായക വേളയില്‍ അവസരോചിതമായി തീരുമാനമെടുത്ത ഇദ്ദേഹത്തെ കയ്യടിയോടുകൂടിയാണ് മുംബൈ ക്യംപ് എതിരേറ്റതും.

ഐപിഎൽ കിരീടം

മത്സരത്തില്‍ ഒരു സിക്‌സും ഒരു ഫോറുമടക്കം 20 പന്തില്‍ 19 റണ്‍സ് താരമെടുത്തു. ഇതേസമയം, സൂര്യകുമാര്‍ യാദവ് പുറത്തായതില്‍ അതീവനിരാശയോടെ ക്രീസില്‍ മുട്ടുകുത്തിയ രോഹിത് ശര്‍മയെയും ക്യാമറ പിടിച്ചെടുക്കുകയുണ്ടായി. എന്തായാലും സൂര്യകുമാര്‍ യാദവിന്റെ ത്യാഗം വെറുതെയായില്ല. രോഹിത് ശര്‍മ അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കി. 51 പന്തില്‍ 68 റണ്‍സടിച്ച രോഹിത് ശര്‍മയുടെ മികവിലാണ് മുംബൈ ഇന്ത്യന്‍സ് ഡല്‍ഹി ക്യാപിറ്റല്‍സിനെ തോല്‍പ്പിച്ചതും ഐപിഎല്‍ കിരീടം ചൂടിയതും.

ടീം പ്രധാനം

മത്സരശേഷം സംഭവത്തെ കുറിച്ച് സൂര്യകുമാര്‍ യാദവുതന്നെ വിശദീകരിച്ചിട്ടുണ്ട്. 'ആ സമയത്ത് ടീമിന് ആവശ്യം രോഹിത് ശര്‍മയുടെ സാന്നിധ്യമായിരുന്നു. അദ്ദേഹം മികച്ച ഫോമില്‍ അര്‍ധ സെഞ്ച്വറിക്ക് അരികെ നില്‍ക്കുന്നു. രോഹിത് ക്രീസിലുണ്ടെങ്കിലും മുംബൈ ജയിക്കുമെന്ന തോന്നലുണ്ടായി. അതുകൊണ്ട് ഞാന്‍ വിക്കറ്റു ത്യജിക്കാന്‍ മടികാണിച്ചില്ല. ടീമിന്റെ ജയമാണ് പ്രധാനം', സൂര്യകുമാര്‍ യാദവ് പറഞ്ഞു. ജയത്തോടെ അഞ്ചാം ഐപിഎല്‍ കിരീടമാണ് ദുബായ് രാജ്യാന്തര സ്റ്റേഡിയത്തില്‍ മുംബൈ ഇന്ത്യന്‍സ് ചൂടിയത്. സീസണില്‍ ഉടനീളം ഫോം കണ്ടെത്താനാവാതെ വിഷമിച്ച രോഹിത് ശര്‍മ കലാശക്കൊട്ടില്‍ മിന്നിത്തിളങ്ങുന്നതും ആരാധകര്‍ കണ്ടു.

Story first published: Wednesday, November 11, 2020, 0:36 [IST]
Other articles published on Nov 11, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+