Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2020: ഓഫ് സൈഡില്‍ മികവുകാട്ടാന്‍ സഹായിച്ചതെന്ത്? തുറന്ന് പറഞ്ഞ് സൂര്യകുമാര്‍ യാദവ്

അബുദാബി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 13ാം സീസണിലും മികച്ച പ്രകടനമാണ് നിലവിലെ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യന്‍സ് കാഴ്ചവെക്കുന്നത്. ആറ് മത്സരത്തില്‍ നാലിലും ജയിച്ച മുംബൈ നിലവില്‍ പോയിന്റ് പട്ടികയില്‍ തലപ്പത്താണ്. അവസാന മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിനെ 57 റണ്‍സിനാണ് മുംബൈ പരാജയപ്പെടുത്തിയത്. മത്സരത്തില്‍ തകര്‍പ്പന്‍ ബാറ്റിങ്ങുമായി മുംബൈക്ക് വിജയം സമ്മാനിച്ചത് സൂര്യകുമാര്‍ യാദവാണ്.

മൂന്നാമനായി ക്രീസിലെത്തി 47 പന്തില്‍ 11 ഫോറും രണ്ട് സിക്‌സും ഉള്‍പ്പെടെ 79 റണ്‍സാണ് സൂര്യകുമാര്‍ അടിച്ചെടുത്തത്. മൈതാനത്തിന്റെ എല്ലാ വശത്തേക്കും ഒരുപോലെ ഷോട്ടുകള്‍ പായിച്ച് കൈയടി നേടിയ സൂര്യകുമാര്‍ തന്റെ മികച്ച പ്രകടനത്തിന് കാരണമായ കാര്യത്തെക്കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ്. 'ഈ മത്സരത്തില്‍ മികച്ച പ്രകടനം പുറത്തെടുക്കാന്‍ സാധിക്കുമെന്ന് മനസ് പറയുന്നുണ്ടായിരുന്നു. കാരണം അവസാന മത്സരങ്ങളിലൊന്നും പ്രതീക്ഷിച്ച പ്രകടനം കാഴ്ചവെക്കാന്‍ സാധിച്ചിരുന്നില്ല.

suryakumaryadavipl

ഇത്തവണ മുഴുവന്‍ സമയവും ക്രീസില്‍ നില്‍ക്കണമെന്ന് ആഗ്രഹിച്ചു. ടോപ് ഓഡറില്‍ ഉത്തരവാദിത്തം നല്‍കുന്നതിനെ ഇഷ്ടപ്പെടുന്നു. എന്റെ തനത് ശൈലി തന്നെ പുറത്തെടുക്കാനാണ് ശ്രമിച്ചത്. ഓഫ് സൈഡിലെ മികവ് ഉയരാന്‍ ലോക്ഡൗണ്‍ സഹായിച്ചു. ലെഗ് സൈഡില്‍ കൂടുതല്‍ കളിക്കുന്നതിലുപരിയായി ഓഫ് സൈഡിലും കളിക്കാന്‍ പരിശീലിച്ചു. ടീമിന്റെ വിജയത്തിലും ടീമിനെ മികച്ച ടോട്ടലിലേക്ക് എത്തിക്കാനായതിലും സന്തോഷമുണ്ട്. ബൗളര്‍മാര്‍ മികച്ച രീതിയില്‍ മത്സരം പൂര്‍ത്തിയാക്കി'-സൂര്യകുമാര്‍ പറഞ്ഞു.

ആദ്യ അഞ്ച് മത്സരത്തിലും കാര്യമായ പ്രകടനം കാഴ്ചവെക്കാന്‍ സൂര്യകുമാറിന് സാധിച്ചിരുന്നില്ല. മൂന്നാം നമ്പറില്‍ മുംബൈയുടെ വിശ്വസ്തനായ സൂര്യകുമാറിന്റെ മോശം പ്രകടനം ടീമിന് സാരമായി ബാധിച്ചിരുന്നെങ്കിലും താരത്തില്‍ വിശ്വാസം അര്‍പ്പിച്ച മുംബൈക്ക് പിഴച്ചില്ല. രാജസ്ഥാനെതിരേ രോഹിതും ഇഷാന്‍ കിഷനും അടുത്തടുത്ത പന്തുകളില്‍ മടങ്ങിയിട്ടും കരുതലോടെ ബാറ്റുവീശിയ സൂര്യകുമാര്‍ മുംബൈയെ മികച്ച സ്‌കോറിലേക്ക് നയിക്കുകയായിരുന്നു. സൂര്യകുമാറിന്റെ ഐപിഎല്ലിലെ ഉയര്‍ന്ന വ്യക്തിഗത സ്‌കോറാണ് രാജസ്ഥാനെതിരേ നേടിയത്.

നേരത്തെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ താരമായിരുന്ന സൂര്യകുമാറിനെ മധ്യനിരയിലേക്കാണ് അവര്‍ കൂടുതല്‍ പരിഗണിച്ചിരുന്നത്. എന്നാല്‍ മുംബൈ ഇന്ത്യന്‍സിലെത്തിയതോടെ ഓപ്പണര്‍ റോളാണ് സൂര്യകുമാറിന് ലഭിച്ചത്. എന്നാല്‍ ഇപ്പോള്‍ മൂന്നാം നമ്പറില്‍ ടീമിന്റെ നെടുന്തൂണായി സൂര്യകുമാര്‍ മാറിക്കഴിഞ്ഞു. 13ാം സീസണില്‍ പോരാട്ടം മുറുകവെ ഇനിയുള്ള മത്സരങ്ങള്‍ പ്രധാനമാണ്. ഉദ്ഘാടന മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനോടും സൂപ്പര്‍ ഓവറിനൊടുവില്‍ ആര്‍സിബിയോടുമാണ് മുംബൈ ഇന്ത്യന്‍സ് പരാജയപ്പെട്ടത്.

Story first published: Wednesday, October 7, 2020, 11:39 [IST]
Other articles published on Oct 7, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+