Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2020: അവനെ മുംബൈക്ക് കൊടുത്തതാണ് വലിയ നഷ്ടം, കെകെആറിന്റെ അബദ്ധം പറഞ്ഞ് ഗംഭീര്‍

ദുബായ്: മുംബൈ ഇന്ത്യന്‍സ് കിരീടം അഞ്ചാം തവണയും ഉയര്‍ത്തിയതോടെ ഒരിക്കല്‍ കൂടി ചര്‍ച്ചയായിരിക്കുകയാണ് പല ഫ്രാഞ്ചൈസികളിലും നിന്ന് വന്ന് ടീമിന്റെ മാച്ച് വിന്നര്‍മാരായ താരങ്ങള്‍. അത്തരത്തിലൊരു വമ്പന്‍ നഷ്ടം കൊല്‍ക്കത്തയ്ക്കും സംഭവിച്ചിട്ടുണ്ടെന്ന് മുന്‍ ക്യാപ്റ്റന്‍ ഗൗതം ഗംഭീര്‍ പറഞ്ഞു. മുംബൈ ഇന്ത്യന്‍സിന് സൂര്യകുമാര്‍ യാദവിനെ കൈമാറിയതാണ് കെകെആറിന്റെ വമ്പന്‍ അബദ്ധമെന്ന് ഗംഭീര്‍ പറയുന്നു. മുംബൈ നിരയുടെ നട്ടെല്ലായി മാറിയിരിക്കുകയാണ്. സൂര്യകുമാര്‍ യാദവ്. നിര്‍ണായക മത്സരങ്ങളില്‍ സ്‌കോര്‍ ഉയര്‍ത്താനും ദീര്‍ഘ ഇന്നിംഗ്‌സുകള്‍ കളിക്കാനുമുള്ള കരുത്ത് സുര്യകുമാര്‍ യാദവ് സ്വന്തമാക്കി കഴിഞ്ഞു.

1

ഗംഭീറിന് കീഴില്‍ കൊല്‍ക്കത്ത 2012ലും 2014ലും കിരീടം നേടിയിരുന്നു. ഈ സമയം ഗംഭീറിന് കീഴില്‍ സൂര്യകുമാര്‍ കളിച്ചിരുന്നു. എന്നാല്‍ താരം പോയതിന് ശേഷം ടീമിന് ഒരു കിരീടം പോലും നേടാനായിട്ടില്ല. ടീമിന് ഒരുപാട് വലിയ നഷ്ടമാണ് സൂര്യകുമാര്‍ പോയതോടെ സംഭവിച്ചത്. മുംബൈയില്‍ എത്തിയ നാള്‍ മുതല്‍ ഗംഭീര പ്രകടനമാണ് സൂര്യകുമാര്‍ നടത്തുന്നത്. ഈ സീസണില്‍ 15 മത്സരങ്ങളില്‍ നിന്ന് 480 റണ്‍സും സൂര്യകുമാര്‍ നേടിയിരുന്നു. കൊല്‍ക്കത്തയില്‍ ഫിനിഷറുടെ റോളിലായിരുന്നു സൂര്യകുമാര്‍ കളിച്ചിരുന്നത്. എന്നാല്‍ ഇന്നത്തെ പോലെ അത്ര മികവ് സൂര്യകുമാറിനില്ലായിരുന്നു. പക്ഷേ പ്രതിഭയുള്ള ചില ഇന്നിംഗ്‌സ് അദ്ദേഹം കളിച്ചിരുന്നു.

സൂര്യകുമാര്‍ യാദവിനെ അത്ര പെട്ടെന്ന് സ്വന്തമാക്കിയതല്ല മുംബൈ ഇന്ത്യന്‍സ്. കൊല്‍ക്കത്തയാണ് ആ താരത്തെ വളര്‍ത്തിയത്. അല്ലാതെ മുംബൈ അവനെ കണ്ടെടുത്തതല്ല. കൊല്‍ക്കത്തയുടെ 13 വര്‍ഷത്തെ നഷ്ടങ്ങളില്‍ ഏറ്റവും വലുതാണ് സൂര്യകുമാര്‍ യാദവിലൂടെ സംഭവിച്ചത്. വളരെ ചെറുപ്പമായിരുന്നു സൂര്യകുമാര്‍ ടീമിലെത്തുമ്പോള്‍, നാല് വര്‍ഷത്തോളം ടീമിന് വേണ്ടി കളിച്ചു. എന്നാല്‍ അവന് വേണ്ട പൊസിഷന്‍ ടീമില്‍ നല്‍കാന്‍ ഞങ്ങള്‍ക്ക് സാധിച്ചില്ല. കാരണം അത്രയേറെ ആഴമുള്ളതായിരുന്നു ആ സമയം കെകെആറിന്റെ ബാറ്റിംഗ് ലൈനപ്പ്. അതുകൊണ്ട് മാത്രമാണ് കൂടുതല്‍ പ്രതിഭയുള്ള ഇന്നിംഗ്‌സ് സൂര്യകുമാറിന് കെകെആറില്‍ കളിക്കാന്‍ സാധിക്കാതിരുന്നതെന്നും ഗംഭീര്‍ പറഞ്ഞു.

സൂര്യകുമാര്‍ സ്വാര്‍ത്ഥത ഒട്ടുമില്ലാത്ത കളിക്കാരനാണ്. ഏത് പൊസിഷനിലും ബാറ്റ് ചെയ്യാന്‍ അദ്ദേഹം തയ്യാറാണ്. ടീം ഇനി ഏത് പൊസിഷന്‍ കൊടുത്താലും ഒരു പരാതിയുമില്ലാതെ യാദവ് കളിക്കും. അതാണ് സ്വന്തം നേട്ടങ്ങളെ കുറിച്ച് അയാള്‍ ചിന്തിക്കുന്നില്ലെന്ന് പറയാന്‍ കാരണം. ആറിലോ ഏഴിലോ ഇറക്കിയാലും സൂര്യകുമാര്‍ ബാറ്റ് ചെയ്യും. അത്രയ്ക്കും പ്രതിഭയുണ്ട് അദ്ദേഹത്തിന്. പക്ഷേ ഒരിക്കലും മൂന്നാം നമ്പറില്‍ അദ്ദേഹത്തെ കളിപ്പിക്കേണ്ട സാഹചര്യം കൊല്‍ക്കത്തയ്ക്കുണ്ടായിട്ടില്ല. തീര്‍ച്ചയായും ഒരു ടീമില്‍ സൂര്യകുമാറിനെ പോലുള്ള താരങ്ങളാണ് വേണ്ടത്. ടീം നിര്‍ദേശിച്ചാല്‍ എവിടെയും ബാറ്റ് ചെയ്യാന്‍ ആ താരത്തിന് സാധിക്കണമെന്നും ഗംഭീര്‍ പറഞ്ഞു.

Story first published: Wednesday, November 11, 2020, 15:30 [IST]
Other articles published on Nov 11, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+