വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2020: സിഎസ്‌കെയിലേക്ക് ഇനി റെയ്‌ന മടങ്ങിവരില്ല, ഔദ്യോഗിക വെബ്‌സെറ്റില്‍ നിന്നും പുറത്ത്

ദുബായ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 13ാം സീസണില്‍ ആരാധകര്‍ ഏറ്റവും മിസ് ചെയ്യുന്ന താരമാരെന്ന ചോദ്യത്തിന് സുരേഷ് റെയ്‌ന എന്നു തന്നെയാണ് ഉത്തരം. കാരണം ഐപിഎല്ലില്‍ ഏറ്റവും മികച്ച റെക്കോഡുള്ള താരങ്ങളിലൊരാളാണ് റെയ്‌ന. ചെന്നൈ സൂപ്പര്‍ കിങ്‌സില്‍ നായകന്‍ എം എസ് ധോണിക്കൊപ്പം തന്നെ ആരാധക പിന്തുണയുള്ള താരമാണ് റെയ്‌ന. ടീമിന്റെ ഉപനായകനും കൂടിയായിരുന്ന റെയ്‌ന ഇത്തവണ ടീമിനൊപ്പം യുഎഇയിലെത്തിയ ശേഷം ടീമുമായി ഉടക്കി പിരിഞ്ഞ് നാട്ടിലേക്ക് മടങ്ങുകയായിരുന്നു.

No comeback for Suresh Raina as CSK remove his name from official website | Oneindia Malayalam

റെയ്‌ന സിഎസ്‌കെയിലേക്ക് മടങ്ങിവരുമെന്ന് കാത്തിരിക്കുന്നവര്‍ ഇനി അത് പ്രതീക്ഷിക്കരുത്. കാരണം സിഎസ്‌കെയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ നിന്നും റെയ്‌നയുടെ പേര് നീക്കിയിരിക്കുകയാണ്. ഇനി ഒരിക്കലും സിഎസ്‌കെയുടെ മഞ്ഞ ജഴ്‌സിയില്‍ മൂന്നാം നമ്പറില്‍ ബാറ്റുമായി റെയ്‌ന എത്തില്ലെന്ന് ഇതോടെ ഉറപ്പായിക്കഴിഞ്ഞു. കഴിഞ്ഞ ദിവസം സിഎസ്‌കെയെ റെയ്‌ന ട്വിറ്ററില്‍ അണ്‍ഫോളോ ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് റെയ്‌നയെ ഔദ്യോഗിക വെബ്‌സൈറ്റില്‍ നിന്ന് ടീം നീക്കിയത്.

rainacsk

സീസണില്‍ മോശം ഫോം സിഎസ്‌കെ തുടരുമ്പോള്‍ റെയ്‌നയെ തിരികെ എത്തിക്കണമെന്ന് നിരവധി ആരാധകര്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ ആവിശ്യപ്പെട്ടിരുന്നു. എന്നാല്‍ ആരാധകര്‍ ക്ഷമിക്കണമെന്നും റെയ്‌ന ടീമില്‍ മടങ്ങി എത്തില്ലെന്നും സിഎസ്‌കെ സിഇഒ തന്നെ വ്യക്തമാക്കിയിരുന്നു. അതിനാല്‍ത്തന്നെ റെയ്‌ന ഇനി ഒരിക്കലും സിഎസ്‌കെയ്ക്കുവേണ്ടി കളിക്കില്ല. ധോണി വിരമിച്ച അതേ ദിവസം തന്നെ റെയ്‌നയും അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നു.

ഐപിഎല്ലിലെ റണ്‍വേട്ടക്കാരില്‍ വിരാട് കോലിക്ക് തൊട്ടുപിന്നിലായി രണ്ടാം സ്ഥാനത്താണ് റെയ്‌ന ഉള്ളത്. മൂന്നാം നമ്പറില്‍ ഏറ്റവും മികച്ച ഐപിഎല്‍ റെക്കോഡും റെയ്‌നയുടെ പേരിലാണ്. ഈ സീസണില്‍ സിഎസ്‌കെ ഏറ്റവും കൂടുതല്‍ വിഷമിക്കുന്നതും റെയ്‌നയുടെ പകരക്കാരനില്ലാത്തതാണ്. മൂന്നാം നമ്പറില്‍ റെയ്‌നയെപ്പോലൊരു ഹാഡ് ഹിറ്ററുടെ ബാറ്റിങ് വിടവ് നികത്താന്‍ നിലവില്‍ സിഎസ്‌കെയില്‍ ആളില്ലെന്നതാണ് വാസ്തവം. സീസണില്‍ മുംബൈയോട് ജയിച്ച് തുടങ്ങിയെങ്കിലും രാജസ്ഥാന്‍ റോയല്‍സിനോടും ഡല്‍ഹി ക്യാപിറ്റല്‍സിനോടും ടീം പരാജയപ്പെട്ടിരുന്നു.

സിഎസ്‌കെ യുഎഇയില്‍ നായകനും പരിശീലകനും നല്‍കിയ അതേ സൗകര്യമുള്ള മുറി അനുവദിക്കാത്തതിനാലാണ് റെയ്‌ന ടീമുമായി ഉടക്കി പിരിഞ്ഞതെന്നാണ് റിപ്പോര്‍ട്ടുകളുണ്ടായിരുന്നത്. അദ്ദേഹത്തിന്റെ അമ്മാവന്റെ കുടുംബത്തിന് നേരെ അക്രമം ഉണ്ടായിരുന്നു. അതിനാലാണ് അദ്ദേഹം നാട്ടിലേക്ക് മടങ്ങിയതെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതില്‍ ടീമുമായുള്ള ഉടക്കാണ് താരത്തിന്റെ മടങ്ങിപ്പോക്കിന് കാരണമെന്നതാണ് നിലവിലെ സാഹചര്യത്തില്‍ സത്യം. സിഎസ്‌കെയുടെ ചിന്നത്തലയെ അടുത്ത സീസണില്‍ പുതിയ ക്ലബ്ബിനൊപ്പം ഇനി ചിലപ്പോള്‍ കാണാന്‍ സാധിച്ചേക്കും.

Story first published: Tuesday, September 29, 2020, 11:59 [IST]
Other articles published on Sep 29, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X