IPL 2020: ടീമുകളുടെ 'തുറുപ്പ്ചീട്ട്' ആരൊക്കെ? പട്ടികയില്‍ ധോണി മുതല്‍ റസല്‍വരെ

അബൂദബി: ഇന്ത്യന്‍പ്രീമിയര്‍ ലീഗിന്റെ 13ാം സീസണ്‍ സെപ്റ്റംബര്‍ 19മുതല്‍ നവംബര്‍10വരെ യുഎഇയില്‍ നടക്കാനൊരുങ്ങുകയാണ്. സ്പിന്നിനെ തുണയ്ക്കുന്ന യുഎഇയിലെ മൈതാനത്ത് ടീമുകളെല്ലാം വിജയ പ്രതീക്ഷയിലാണുള്ളത്. ഓരോ ടീമും മികച്ച താരങ്ങളെത്തന്നെ ടീമിലെത്തിച്ച് 13ാം സീസണിനായി തയ്യാറെടുത്ത് കഴിഞ്ഞു. നവംബര്‍ 10ന് കുട്ടിക്രിക്കറ്റ് പൂരത്തിന് കൊടിയിറങ്ങുമ്പോള്‍ കിരീടം നേടുക ആരെന്നത് കാത്തിരുന്ന് കാണേണ്ട കാഴ്ചയാണ്. ആധുനിക ക്രിക്കറ്റിന്റെ ആവേശം ആരാധകരെ ആവേശത്തിന്റെ പരകോടിയിലെത്തിക്കാനൊരുങ്ങുമ്പോള്‍ ഇത്തവണ എട്ട് ടീമിന്റെയും തുറുപ്പുചീട്ട് ആരെന്ന് നോക്കാം.

മുംബൈ ഇന്ത്യന്‍സ്

മുംബൈ ഇന്ത്യന്‍സ്

ജസ്പ്രീത് ബൂംറ, കീറോണ്‍ പൊള്ളാര്‍ഡ് എന്നിവരാണ് മുംബൈ ഇന്ത്യന്‍സിന്റെ വജ്രായുധം. റണ്‍സ് വഴങ്ങാന്‍ ബൂംറയോളം പിശുക്കുള്ള മറ്റൊരു ബൗളറില്ലെന്ന് തന്നെ പറയാം. ഡെത്ത് ഓവര്‍ സ്‌പെഷ്യലിസ്റ്റായ ബൂംറയുടെ പ്രകടനം മുംബൈയുടെ കുതിപ്പില്‍ നിര്‍ണ്ണായകമാവും. ഓള്‍റൗണ്ട് മികവോടെ മത്സരഫലത്തെ മാറ്റിമറിക്കാന്‍ കെല്‍പ്പുള്ള കീറോണ്‍ പൊള്ളാര്‍ഡും നാല് തവണ ചാമ്പ്യന്മാരായ മുംബൈയുടെ തുറുപ്പുചീട്ടാണെന്ന് പറയാം.

ചെന്നൈ സൂപ്പര്‍ കിങ്‌സ്

ചെന്നൈ സൂപ്പര്‍ കിങ്‌സ്

എംഎസ് ധോണി എന്ന ക്രിക്കറ്റ് ഇതിഹാസം തന്നെയാണ് ചെന്നൈയുടെ തുറുപ്പുചീട്ട്. ഏത് പ്രതിസന്ധി ഘട്ടത്തില്‍നിന്നും ടീമിനെ ഒറ്റയ്ക്ക് വിജയത്തിലെത്തിച്ച പാരമ്പര്യമുള്ള ധോണിക്ക് ഇത്തവണത്തെ സീസണില്‍ നിര്‍ണ്ണായകവുമാണ്. ഡ്വെയ്ന്‍ ബ്രാവോയാണ് ചെന്നൈയുടെ വജ്രായുധം. സ്ലോ ബൗളിലൂടെ ബാറ്റ്‌സ്മാനെ കബളിപ്പിക്കാന്‍ മിടുക്കനായ ബ്രാവോ മൂന്ന് തവണ കിരീടം ചൂടിയ ചെന്നൈയുടെ നാലാം കിരീട മോഹത്തെ സഫലീകരിക്കുമെന്ന് തന്നെ പ്രതീക്ഷിക്കാം

ഡല്‍ഹി ക്യാപിറ്റല്‍സ്

ഡല്‍ഹി ക്യാപിറ്റല്‍സ്

വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ റിഷഭ് പന്താണ് ടീമിന്റെ തുറുപ്പ്ചീട്ട്. മൈതാനത്തിന്റെ ഏത് വശത്തേക്കും അനായാസമായി ഷോട്ട് പായിക്കാന്‍ കെല്‍പ്പുള്ള റിഷഭ് അവസാന സീസണിലും മികച്ച പ്രകടനം ഡല്‍ഹിക്കുവേണ്ടി കാഴ്ചവെച്ചിരുന്നു. യുഎഇയിലെ സ്പിന്‍ മൈതാനത്ത് പഞ്ചാബ് വിട്ട് ഡല്‍ഹിയിലെത്തിയ ആര്‍ അശ്വിന്റെ പ്രകടനവും നിര്‍ണ്ണായകമാവും.

കിങ്‌സ് ഇലവന്‍ പഞ്ചാബ്

കിങ്‌സ് ഇലവന്‍ പഞ്ചാബ്

നായകന്‍ കെ എല്‍ രാഹുലാണ് ടീമിന്റെ നട്ടെല്ല്. സമീപകാലത്തായി അസാമാന്യ പ്രകടനം കാഴ്ചവെക്കുന്ന രാഹുല്‍ ടീമിനെ ഒറ്റയ്ക്ക് വിജയത്തിലേക്ക് നയിക്കാന്‍ കെല്‍പ്പുള്ളവനാണ്. അഫ്ഗാന്‍ സ്പിന്നര്‍ മുജീബുര്‍ റഹ്മാന്‍ പഞ്ചാബിന്റെ വജ്രായുധമാണ്. യുഎഇയിലെ സ്പിന്‍ പിച്ചില്‍ മുജീബിന് നിര്‍ണ്ണായക റോളുണ്ട്. ക്രിസ് ഗെയ്ല്‍,നിക്കോളാസ് പുരാന്‍ എന്നീ കരീബിയന്‍ വെടിക്കെട്ട് കരുത്തും ടീമിനൊപ്പമുണ്ട്.

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്

രണ്ട് തവണ ഐപിഎല്‍ കിരീടം ചൂടിയ കൊല്‍ക്കത്തയുടെ വജ്രായുധം കരീബിയന്‍ കരുത്ത് ആന്‍േ്രഡ റസലാണ്. ബാറ്റുകൊണ്ടും പന്തുകൊണ്ടും ഒരുപോലെ മത്സര ഫലത്തെ സ്വാധീനിക്കുന്ന റസലിനെ ഇത്തവണയും കൊല്‍ക്കത്ത നന്നായി ആശ്രയിക്കും. 15.5 കോടി രൂപയ്ക്ക് ടീമിലെത്തിച്ച പാറ്റ് കമ്മിന്‍സിന്റെ പേസ് കരുത്തും ഈ സീസണില്‍ കൊല്‍ക്കത്തയുടെ കരുത്താണ്.

രാജസ്ഥാന്‍ റോയല്‍സ്

രാജസ്ഥാന്‍ റോയല്‍സ്

ഐപിഎല്‍ പ്രഥമ സീസണ്‍ ചാമ്പ്യന്മാരായ രാജസ്ഥാന്‍ റോയല്‍സിന്റെ ശക്തി രണ്ട് വിദേശ താരങ്ങളാണ്. ഓസീസ് താരം സ്റ്റീവ് സ്മിത്തും ഇംഗ്ലണ്ട് ഓള്‍റൗണ്ടര്‍ ബെന്‍ സ്‌റ്റോക്‌സുമാണ് ടീമിന്റെ വജ്രായുധങ്ങള്‍. നായകമികവുകൊണ്ട് സ്മിത്ത് ശ്രദ്ധേയനാകുമ്പോള്‍ ഓള്‍റൗണ്ട് മികവാണ് സ്റ്റോക്‌സിനെ ആരാധകര്‍ക്ക് പ്രിയങ്കരനാക്കുന്നത്.

റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരു

റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരു

പതിവ് പോലെ വിരാട് കോലി, എബി ഡിവില്ലിയേഴ്‌സ് എന്നീ പേരുകളെ ആശ്രയിച്ചായിരിക്കും റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന്റെ പ്രതീക്ഷ. എല്ലാ സീസണിലും ഇരുവരും തിളങ്ങുന്നുണ്ടെങ്കിലും ഇതുവരെ കിരീടം നേടാന്‍ സാധിച്ചിട്ടില്ല. കരുത്തുറ്റ താരങ്ങളുണ്ടായിട്ടും കിരീടത്തിലേക്കെത്താന്‍ സാധിക്കാത്തിന്റെ ചീത്തപ്പേര് ഇത്തവണ ഗംഭീര ടീമുമായാണ് ബംഗളൂരു എത്തുന്നത്.

സണ്‍റൈസേഴ്‌സ് ഹൈദരാബാദ്

സണ്‍റൈസേഴ്‌സ് ഹൈദരാബാദ്

2016ലെ ചാമ്പ്യന്മാരായ ഹൈദരാബാദിന്റെ തുറപ്പുചീട്ട് നായകനും ഓപ്പണറുമായ ഡേവിഡ് വാര്‍ണറാണ്. കൂടാതെ അഫ്ഗാന്‍ സ്പിന്നര്‍ റാഷിദ്ഖാനും ടീമിന്റെ കരുത്താണ്. സ്പിന്നിനെ തുണയ്ക്കുന്ന യുഎഇയില്‍ റാഷിദിന്റെ ലെഗ് സ്പിന്‍ എതിരാളികളെ വലയ്ക്കുമെന്നുറപ്പ്. അഫ്ഗാന്‍ ഓള്‍റൗണ്ടര്‍ മുഹമ്മദ് നബിയും ടീമിന് ശക്തിപകരും.

For Quick Alerts
ALLOW NOTIFICATIONS
For Daily Alerts

ക്രിക്കറ്റ് ഇഷ്ടമാണോ? എന്നാല്‍ അതു തെളിയിക്കൂ, മൈഖേല്‍ ഫാന്റസി ക്രിക്കറ്റ് കളിയ്ക്കൂ

Story first published: Friday, August 14, 2020, 15:47 [IST]
Other articles published on Aug 14, 2020
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X