Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2020: ഒരിക്കല്‍പ്പോലും തോല്‍വിയെക്കുറിച്ച് ആരും ടീമിനുള്ളില്‍ പറഞ്ഞില്ല; ഡേവിഡ് വാര്‍ണര്‍

ഷാര്‍ജ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ ആവേശകരമായ നിര്‍ണ്ണായക മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യന്‍സിനെ 10 വിക്കറ്റിന് തകര്‍ത്ത് സണ്‍റൈസേഴ്‌സ് ഹൈദരാബാദ് പ്ലേ ഓഫില്‍ കടന്നിരിക്കുകയാണ്. മുംബൈ മുന്നോട്ടുവെച്ച 150 റണ്‍സ് വിജയലക്ഷ്യത്തെ അനായാസമായി ഹൈദരാബാദ് മറികടക്കുകയായിരുന്നു. ഡേവിഡ് വാര്‍ണര്‍ (85*),വൃദ്ധിമാന്‍ സാഹ (58*) എന്നിവരുടെ പ്രകടനമാണ് ഹൈദരാബാദിന് അനായാസ ജയം സമ്മാനിച്ചത്.

ഹൈദരാബാദിന്റെ ജയത്തോടെ കെകെആറിന്റെ പ്ലേ ഓഫ് സാധ്യതകളും അവസാനിച്ചു. 14 മത്സരത്തില്‍ നിന്ന് 14 പോയിന്റുമായി ഹൈദരാബാദ് മൂന്നാം സ്ഥാനക്കാരാണ്. പ്ലേ ഓഫില്‍ വിരാട് കോലി നയിക്കുന്ന ആര്‍സിബിയാണ് ഹൈദരാബാദിന്റെ എതിരാളി. ഇപ്പോഴിതാ പ്ലേ ഓഫില്‍ കടന്നതിന് സഹ താരങ്ങളെ പ്രശംസിച്ചിരിക്കുകയാണ് വാര്‍ണര്‍.

davidwarneripl

ഒരിക്കല്‍ പോലും തോല്‍വിയെക്കുറിച്ച് ആരും പറഞ്ഞിരുന്നില്ലെന്നാണ് വാര്‍ണര്‍ പറഞ്ഞത്. 'പഞ്ചാബിനെതിരേ ചെറിയ സ്‌കോര്‍ പിന്തുടര്‍ന്ന് തോല്‍ക്കേണ്ടി വന്നിരുന്നു. ഇപ്പോള്‍ വളരെ സന്തോഷം തോന്നുന്നു. അവര്‍ ചില താരങ്ങള്‍ക്ക് വിശ്രമം നല്‍കിയിരുന്നെങ്കിലും ഷാര്‍ജയില്‍ 150ല്‍ താഴെ അവരെ ഒതുക്കാന്‍ സാധിച്ചത് മഹത്തായ കാര്യമാണ്. ബൗളര്‍മാരാണ് അഭിനന്ദിനം അര്‍ഹിക്കുന്നത്. നദീം സൂപ്പര്‍ പ്രകടനമാണ് കാഴ്ചവെച്ചത്. ബാറ്റുകൊണ്ടും തിളങ്ങാന്‍ സാധിച്ചതിനാല്‍ വളരെ സന്തോഷം. ഏറ്റവും മികച്ച രീതിയില്‍ മുന്നോട്ട് ചുവടുവെക്കാന്‍ ശ്രമിക്കും.

ഫ്രാഞ്ചൈസി ഉടമകള്‍ കുടുംബാഗങ്ങളെപ്പോലെയാണ്. ഒരിക്കലും തോല്‍വിയെക്കുറിച്ച് ഞങ്ങള്‍ പറഞ്ഞിരുന്നില്ല. അങ്ങനെയാണ് ഓരോ മത്സരത്തെയും ഞങ്ങള്‍ സമീപിക്കുന്നത്'-വാര്‍ണര്‍ പറഞ്ഞു. മുംബൈ നിരയില്‍ സ്റ്റാര്‍ പേസര്‍മാരില്ലായിരുന്നുവെങ്കിലും ഒട്ടുമിക്ക ബാറ്റ്‌സ്മാന്‍മാരും ടീമിലുണ്ടായിരുന്നു. അവരെ 149 ഒതുക്കാനായതാണ് വഴിത്തിരിവായത്. സന്ദീപ് ശര്‍മ മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ജേസണ്‍ ഹോള്‍ഡര്‍,ഷഹബാസ് നദീം എന്നിവര്‍ രണ്ട് വിക്കറ്റും റാഷിദ് ഖാന്‍ ഒരു വിക്കറ്റും വീഴ്ത്തി.

സീസണില്‍ തന്റെ പഴയ ഫോമിലേക്കെത്താന്‍ സാധിക്കാതിരുന്ന വാര്‍ണര്‍ നിര്‍ണ്ണായക സമയത്ത് ടീമിനെ മുന്നില്‍ നിന്ന് നയിച്ചു. 58 പന്തില്‍ 10 ഫോറും 1 സിക്‌സും ഉള്‍പ്പെടെയാണ് വാര്‍ണറുടെ തകര്‍പ്പന്‍ പ്രകടനം. സാഹ 45 പന്തില്‍ 7 ഫോറും 1 സിക്‌സും നേടി. ജോണി ബെയര്‍സ്‌റ്റോയെ പുറത്തിരുത്തി സാഹയെ കളിപ്പിക്കാനുള്ള ഹൈദരാബാദിന്റെ തീരുമാനമാണ് ടീമിന്റെ തിരിച്ചുവരവിന് കാരണമായത്.

IPL 2020 : Another Incredible Record For David Warner | Oneindia Malayalam

ഇത്തവണ പരിക്ക് ഏറ്റവും കൂടുതല്‍ ബാധിച്ച ടീമുകളിലൊന്ന് ഹൈദരാബാദായിരുന്നു. ഭുവനേശ്വര്‍ കുമാര്‍ പരിക്കേറ്റ് സീസണിന്റെ തുടക്കത്തില്‍ തന്നെ മടങ്ങിയിരുന്നു. കഴിഞ്ഞിടെ വിജയ് ശങ്കറും പരിക്കേറ്റ് പിന്മാറിയിരുന്നു. പ്ലേ ഓഫില്‍ ആര്‍സിബിയില്‍ ജയിച്ചാലും മുംബൈ-ഡല്‍ഹി പ്ലേ ഓഫില്‍ തോല്‍ക്കുന്ന ടീമുമായും കളിച്ച് ജയിച്ചാലെ ഫൈനലിലെത്താന്‍ സാധിക്കൂ.

Story first published: Wednesday, November 4, 2020, 8:13 [IST]
Other articles published on Nov 4, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+