IPL 2020: ആര്‍സിബി x ഹൈദരാബാദ്- ജീവന്‍ മരണ പോരാട്ടത്തിന് മുമ്പ് അറിയണം ഈ കണക്കുകള്‍
ഷാര്‍ജ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 13ാം സീസണില്‍ പ്ലേ ഓഫ് ബര്‍ത്ത് സ്വപ്‌നം കണ്ട് ആര്‍സിബി ഇന്ന് ഹൈദരാബാദിനെതിരേ. 12 മത്സരത്തില്‍ നിന്ന് 14 പോയിന്റുമായി ആര്‍സിബി പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്ത് നില്‍ക്കുമ്പോള്‍ 12 മത്സരത്തില്‍ നിന്ന് 10 പോയിന്റുള്ള ഹൈദരാബാദ് ഏഴാം സ്ഥാനത്താണ്. ഇരു ടീമിനും ഇന്നത്തെ മത്സരം ഉള്‍പ്പെടെ രണ്ട് മത്സരമാണ് ശേഷിക്കുന്നത്. രണ്ട് മത്സരങ്ങളിലും ജയിക്കാന്‍ സാധിച്ചാല്‍ ഹൈദരാബാദിന് പ്ലേ ഓഫില്‍ സീറ്റ് സാധ്യതയുണ്ട്. എന്നാല്‍ മറ്റ് ടീമുകളുടെ ഫലവും ഇതിനെ ആശ്രയിക്കും. ആര്‍സിബി-ഹൈദരബാദ് നിര്‍ണ്ണായക പോരാട്ടത്തിന് മുമ്പ് കളിക്കണക്കുകള്‍ പരിശോധിക്കാം.

മുഖാമുഖം പോരാട്ടം
ഇതുവരെ 16 തവണയാണ് ഇരു ടീമും നേര്‍ക്കുനേര്‍ പോരടിച്ചത്. ഇതില്‍ എട്ട് തവണയും ഹൈദരാബാദിന് മുന്നില്‍ ആര്‍സിബി മുട്ടുകുത്തി. ഏഴ് മത്സരത്തില്‍ ആര്‍സിബിയും ജയിച്ചു. സീസണില്‍ ആദ്യം നേര്‍ക്കുനേര്‍ വന്നപ്പോള്‍ 10 റണ്‍സിന്റെ ജയം ആര്‍സിബിക്കായിരുന്നു. എന്നാല്‍ അവസാന മത്സരത്തില്‍ വെടിക്കെട്ട് പ്രകടനം പുറത്തെടുത്ത ഹൈദരാബാദിനെ തോല്‍പ്പിക്കുക ആര്‍സിബിക്ക് ഇത്തവണ കടുപ്പമാകും.

കൂടുതല്‍ റണ്‍സ്-വിക്കറ്റ്
ഇരു ടീമും തമ്മിലുള്ള പോരാട്ടത്തില്‍ കൂടുതല്‍ റണ്‍സ് വാര്‍ണറുടെ പേരിലാണ്. 568 റണ്‍സാണ് ഹൈദരാബാദ് നായകന്‍ ആര്‍സിബിക്കെതിരേ നേടിയത്. രണ്ടാം സ്ഥാനത്ത് ആര്‍സിബി നായകന്‍ കോലിയാണ്. 518 റണ്‍സാണ് കോലിയുടെ സമ്പാദ്യം. ഉയര്‍ന്ന വ്യക്തിഗത സ്‌കോര്‍ ഹൈദരാബാദിന്റെ ജോണി ബെയര്‍സ്‌റ്റോയുടെ (114) പേരിലാണ്. ഡേവിഡ് വാര്‍ണര്‍ 100 റണ്‍സും ആര്‍സിബിക്കെതിരേ നേടിയിട്ടുണ്ട്. കൂടുതല്‍ വിക്കറ്റ് നേട്ടം ഹൈദരാബാദിന്റെ ഭുവനേശ്വര്‍ കുമാറിന്റെ പേരിലാണ്. 14 വിക്കറ്റാണ് താരം പിഴുതത്. ആര്‍സിബിയുടെ യുസ് വേന്ദ്ര ചഹാലിന്റെ പേരില്‍ 13 വിക്കറ്റുമുണ്ട്.ഇരു ടീമുകളും നേര്‍ക്കുനേര്‍ എത്തിയ മത്സരത്തില്‍ ഉയര്‍ന്ന ടീം ടോട്ടല്‍ എന്ന ബഹുമതി ഹൈദരാബാദിനാണ്. അവസാന സീസണില്‍ ആര്‍സിബിക്കെതിരേ 231 റണ്‍സാണ് ഹൈദരാബാദ് അടിച്ചെടുത്തത്. മത്സരത്തില്‍ വാര്‍ണറും ബെയര്‍സ്‌റ്റോയും ഹൈദരാബാദിനുവേണ്ടി സെഞ്ച്വറി നേടി. 118 റണ്‍സിന് ആര്‍സിബി ഈ മത്സരത്തില്‍ പരാജയപ്പെടുകയും ചെയ്തു.കുറഞ്ഞ ടീം ടോട്ടല്‍ ആര്‍സിബിക്കാണ്. 2019ല്‍ 113 റണ്‍സിനാണ് ഹൈദരാബാദിനോട് ആര്‍സിബി ഓള്‍ ഔട്ടായത്. ഹൈദരാബാദിന്റെ 231 റണ്‍സ് പിന്തുടരുമ്പോഴായിരുന്നു ആര്‍സിബിയുടെ ഈ കൂട്ടത്തകര്‍ച്ച.

കാത്തിരിക്കുന്ന നാഴികക്കല്ലുകള്‍
ഐപിഎല്ലിന്റെ ഈ സീസണില്‍ 500 റണ്‍സ് പൂര്‍ത്തിയാക്കാന്‍ കോലിക്ക് വേണ്ടത് 76 റണ്‍സ്. ആര്‍സിബി യുവതാരം ദേവ്ദത്ത് പടിക്കല്‍ 83 റണ്‍സ്‌കൂടി നേടിയാല്‍ ഈ സീസണില്‍ 500 റണ്‍സ് പൂര്‍ത്തിയാക്കും. ഹൈദരാബാദിനുവേണ്ടി 1000 റണ്‍സ് പൂര്‍ത്തിയാക്കാന്‍ മനീഷ് പാണ്ഡെയ്ക്ക് വേണ്ടത് 18 റണ്‍സ്. ഡേവിഡ് വാര്‍ണര്‍ 63 റണ്‍സ് നേടിയാല്‍ 500 റണ്‍സ് സീസണില്‍ പൂര്‍ത്തിയാകാക്കും.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications