For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2020: വാര്‍ണര്‍ X സ്മിത്ത്‌ വാശിയേറിയ പോരാട്ടത്തിന് മുമ്പ് അറിയണം ഈ കണക്കുകള്‍

ദുബായ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഇന്ന് നടക്കുന്ന മത്സരത്തില്‍ രാജസ്ഥാന് റോയല്‍സും സണ്‍റൈസേഴ്‌സ് ഹൈദരാബാദും നേര്‍ക്കുനേര്‍. ഓസീസ് താരങ്ങളായ ഡേവിഡ് വാര്‍ണറും സ്റ്റീവ് സ്മിത്തും നേര്‍ക്കുനേര്‍ എത്തുന്നു എന്ന സവിശേഷതയും മത്സരത്തിനുണ്ട്. സീസണില്‍ ആദ്യം നേര്‍ക്കുനേര്‍ എത്തിയപ്പോള്‍ അഞ്ച് വിക്കറ്റിന്റെ ജയം രാജസ്ഥാനായിരുന്നു. ഇതിന് മറുപടി പറയാനുറച്ചാവും ഹൈദരാബാദ് ഇന്നിറങ്ങുക. എന്നാല്‍ നിലവിലെ ഫോമില്‍ മുന്‍തൂക്കം രാജസ്ഥാനാണ്. അവസാന മത്സരത്തില്‍ സിഎസ്‌കെയെ തോല്‍പ്പിച്ച് രാജസ്ഥാനെത്തുമ്പോള്‍ കെകെആറിനോട് സൂപ്പര്‍ ഓവറില്‍ തോറ്റാണ് ഹൈദരാബാദിന്റെ വരവ്. പ്ലേ ഓഫ് സാധ്യത സജീവമാക്കാന്‍ ഇരു കൂട്ടര്‍ക്കും ഇന്ന് ജയിക്കണം. വാശിയേറിയ പോരാട്ടത്തിന് മുമ്പ് പ്രധാന കളിക്കണക്കുകള്‍ പരിശോധിക്കാം.

നേര്‍ക്കുനേര്‍ പോരാട്ടം

നേര്‍ക്കുനേര്‍ പോരാട്ടം

ഇതുവരെ 12 മത്സരങ്ങളിലാണ് ഇരു ടീമും നേര്‍ക്കുനേര്‍ എത്തിയത്. ഇതില്‍ 6 മത്സരം വീതം ഇരു ടീമും വിജയിച്ചു. അതിനാല്‍ത്തന്നെ കണക്കുകളിലെ ആധിപത്യം ഇരുകൂട്ടര്‍ക്കും അവകാശപ്പെടാന്‍ സാധിക്കില്ല. നിലവിലെ ഫോമും അവസാന മത്സരങ്ങളിലെ പ്രകടനവും വിലയിരുത്തുമ്പോള്‍ അല്‍പ്പം മുന്‍തൂക്കം രാജസ്ഥാന്‍ റോയല്‍സിനാണ്. കെയ്ന്‍ വില്യംസണിന് പരിക്കേറ്റിരുന്നു. വില്യംസണ് ഇന്ന് കളിക്കാന്‍ സാധിച്ചില്ലെങ്കില്‍ ഹൈദരാബാദിനെ സംബന്ധിച്ചത് വലിയ തിരിച്ചടിയാവും.

കൂടുതല്‍ റണ്‍സ്-വിക്കറ്റ്

കൂടുതല്‍ റണ്‍സ്-വിക്കറ്റ്

ഇരു ടീമും തമ്മിലുള്ള നേര്‍ക്കുനേര്‍ പോരാട്ടത്തില്‍ ഹൈദരാബാദിനെതിരേ കൂടുതല്‍ റണ്‍സുള്ള നിലവിലെ രാജസ്ഥാന്‍ താരം സഞ്ജു സാംസണാണ് (346). സീസണില്‍ ഗംഭീരമായി തുടങ്ങിയ സഞ്ജു അവസാന എട്ട് മത്സരങ്ങളിലും ബാറ്റിങ്ങില്‍ നിറം മങ്ങി. പ്ലേ ഓഫ് ബെര്‍ത്തിനായുള്ള പോരാട്ടം ശക്തമാകവെ സഞ്ജുവിന്റെ മോശം ഫോം രാജസ്ഥാന് തലവേദനയാകുന്നുണ്ട്. ഹൈദരാബാദ് നിരയില്‍ കൂടുതല്‍ റണ്‍സ് നായകന്‍ ഡേവിഡ് വാര്‍ണറിന്റെ (237) പേരിലാണ്. മോശം ഫോമിനെത്തുടര്‍ന്ന് അവസാന മത്സരത്തില്‍ മധ്യനിരയിലാണ് വാര്‍ണര്‍ ബാറ്റിങ്ങിനിറങ്ങിയത്.

കൂടുതല്‍ റണ്‍സ്-വിക്കറ്റ്

ഡേവിഡ് വാര്‍ണര്‍-ജോണി ബെയര്‍സ്‌റ്റോ എന്നിവരുടെ കൂട്ടുകെട്ടാണ് ഹൈദരാബാദിന്റെ വിജയക്കുതിപ്പിന്റെ അടിസ്ഥാനം. രാജസ്ഥാനെതിരേ കൂടുതല്‍ വിക്കറ്റുള്ള നിലവിലെ ഹൈദരാബാദ് താരം റാഷിദ് ഖാനാണ്. മികച്ച ഫോമിലുള്ള റാഷിദ് ഖാനെ പ്രതിരോധിച്ച് രക്ഷപെടുകയാണ് നിലവില്‍ എതിര്‍ ബാറ്റ്‌സ്മാന്‍മാര്‍. രാജസ്ഥാനില്‍ ജയദേവ് ഉനദ്ഘട്ടാണ് (6) കേമന്‍. എന്നാല്‍ മോശം ഫോമിലുള്ള ഉനദ്ഘട്ട് ഇന്ന് പ്ലേ ഓഫില്‍ ഉണ്ടായേക്കില്ല. രാജസ്ഥാനുവേണ്ടി കൂടുതല്‍ ക്യാച്ച് സഞജുവിന്റെ പേരിലും (9) ഹൈദരാബാദിനുവേണ്ടി കൂടുതല്‍ ക്യാച്ച് വാര്‍ണറുടെ (4) പേരിലുമാണ്. രാജസ്ഥാനെതിരേ ഹൈദരബാദിന്റെ ശരാശരി സ്‌കോര്‍ 150 റണ്‍സും രാജസ്ഥാന്റെ ശരാശരി സ്‌കോര്‍ 145 റണ്‍സുമാണ്.

കാത്തിരിക്കുന്ന നാഴികക്കല്ലുകള്‍

കാത്തിരിക്കുന്ന നാഴികക്കല്ലുകള്‍

2500 ഐപിഎല്‍ റണ്‍സ് പൂര്‍ത്തിയാക്കാന്‍ സഞ്ജു സാംസണ് വേണ്ടത് 55 റണ്‍സ്. 4500 ഐപിഎല്‍ റണ്‍സ് നേടാന്‍ റോബിന്‍ ഉത്തപ്പയ്ക്ക് വേണ്ടത് നാല് റണ്‍സ്. സന്ദീപ് ശര്‍മ ഒരു വിക്കറ്റ് കൂടി നേടിയാല്‍ 100 ഐപിഎല്‍ വിക്കറ്റ് എന്ന നേട്ടത്തിലെത്താം. കെയ്ന്‍ വില്യംസണ്‍ 1 സിക്‌സും 17 റണ്‍സും നേടിയാല്‍ 50 സിക്‌സ് ക്ലബ്ബിലും 1500 റണ്‍സ് ക്ലബ്ബിലും ഇടം നേടാം.

Story first published: Thursday, October 22, 2020, 9:05 [IST]
Other articles published on Oct 22, 2020
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+