Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2020: ഹൈദരബാദ് X രാജസ്ഥാന്‍- പ്ലേ ഓഫ് പ്രതീക്ഷ കാക്കാന്‍ ഇരുകൂട്ടര്‍ക്കും ജയം അനിവാര്യം

ദുബായ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഇന്ന് നടക്കുന്ന ജീവന്‍മരണ പോരാട്ടത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദും രാജസ്ഥാന്‍ റോയല്‍സും നേര്‍ക്കുനേര്‍. പ്ലേ ഓഫ് പ്രതീക്ഷ കാക്കാന്‍ ഇരുകൂട്ടര്‍ക്കും ജയം അനിവാര്യമായതിനാല്‍ത്തന്നെ വാശിയേറിയ പോരാട്ടം പ്രതീക്ഷിക്കാം. ദുബായില്‍ രാത്രി 7.30നാണ് മത്സരം. ഡേവിഡ് വാര്‍ണറും സ്റ്റീവ് സ്മിത്തും നേര്‍ക്കുനേര്‍ എത്തുന്നു എന്ന സവിശേഷതയുമുണ്ട് ഇന്നത്തെ മത്സരത്തിന്. നിലവില്‍ 10 മത്സരത്തില്‍ നിന്ന് നാല് ജയം നേടിയ രാജസ്ഥാന്‍ ആറാം സ്ഥാനത്തും 9 മത്സരത്തില്‍ നിന്ന് മൂന്ന് ജയം നേടിയ ഹൈദരാബാദ് ഏഴാം സ്ഥാനത്തുമാണ്.സീസണില്‍ ആദ്യം നേര്‍ക്കുനേര്‍ എത്തിയ മത്സരത്തില്‍ അഞ്ച് വിക്കറ്റിന് ഹൈദരാബാദിനെ രാജസ്ഥാന്‍ തോല്‍പ്പിച്ചിരുന്നു.

രാജകീയമാക്കാന്‍ രാജസ്ഥാന്‍

രാജകീയമാക്കാന്‍ രാജസ്ഥാന്‍

നിലവില്‍ 10 മത്സരം കളിച്ച പഞ്ചാബിനും രാജസ്ഥാനും എട്ട് പോയിന്റുകള്‍ വീതമാണുള്ളത്. പഞ്ചാബ് തുടര്‍ ജയങ്ങള്‍ സ്വന്തമാക്കുന്ന സാഹചര്യത്തില്‍ പ്ലേ ഓഫ് പ്രതീക്ഷ സജീവമാക്കാന്‍ തുടര്‍ ജയങ്ങള്‍ത്തന്നെ രാജസ്ഥാന് വേണം. നിലവില്‍ ഡല്‍ഹി, ആര്‍സിബി, മുംബൈ, കെകെആര്‍ എന്നിവരാണ് ആദ്യ നാലിലുള്ളത്. ഇതില്‍ പിന്നോട്ട് പോകാന്‍ സാധ്യതയുള്ളത് നിലവില്‍ കെകെആറാണ്. അതിനാല്‍ നാലാം സ്ഥാനത്തേക്ക് കയറാന്‍ പഞ്ചാബും രാജസ്ഥാനും തമ്മില്‍ ശക്തമായ മത്സരം തന്നെയാണ് നടക്കുന്നത്. ഈ പ്രതീക്ഷ കാക്കാന്‍ ഇന്ന് ഹൈദരാബാദിനെ വീഴ്‌ത്തേണ്ടത് സ്മിത്തിനും കൂട്ടര്‍ക്കും അനിവാര്യമായ കാര്യമാണ്. എന്നാല്‍ ടോപ് ഓഡറിന്റെ ബാറ്റിങ്ങാണ് ടീമിന്റെ പ്രശ്‌നം.

രാജകീയമാക്കാന്‍ രാജസ്ഥാന്‍

ഓപ്പണര്‍ റോളിലേക്ക് എത്തിയ റോബിന്‍ ഉത്തപ്പയും മൂന്നാം നമ്പറുകാരന്‍ സഞ്ജു സാംസണും തിളങ്ങേണ്ടതുണ്ട്. ബെന്‍ സ്റ്റോക്‌സിനെ ഓപ്പണറായിത്തന്നെ ഇറക്കാനാണ് സാധ്യത. സ്റ്റീവ് സ്മിത്തും ജോസ് ബട്‌ലറും മധ്യനിരയിലേക്ക് ഇറങ്ങിയതോടെ രാജസ്ഥാന്‍ ടീമെന്ന നിലയില്‍ കൂടുതല്‍ കരുത്താര്‍ജിച്ചു. ബൗളിങ്ങില്‍ ജോഫ്ര ആര്‍ച്ചര്‍,കാര്‍ത്തിക് ത്യാഗി എന്നിവര്‍ മികച്ച രീതിയില്‍ പന്തെറിയുന്നുണ്ട്. ഓള്‍റൗണ്ടര്‍ രാഹുല്‍ തെവാത്തിയയും ബൗളിങ്ങില്‍ ശോഭിക്കുന്നു. അവസാന മത്സരത്തില്‍ സിഎസ്‌കെയെ തോല്‍പ്പിച്ചാണ് രാജസ്ഥാന്‍ എത്തുന്നത്.

ബാറ്റിങ്ങില്‍ പഴിച്ച് ഹൈദരബാദ്

ബാറ്റിങ്ങില്‍ പഴിച്ച് ഹൈദരബാദ്

കരുത്തുറ്റ ബാറ്റ്‌സ്മാന്‍മാരുള്ള ഹൈദരാബാദ് നിരയില്‍ ഫോമാണ് പ്രശ്‌നം. 2019ലെ ഓറഞ്ച് ക്യാപ് ഉടമയായ ഡേവിഡ് വാര്‍ണറില്‍ നിന്ന് ഇത്തവണ പ്രതീക്ഷിച്ച പ്രകടനം ഉണ്ടായില്ല. ജോണി ബെയര്‍സ്‌റ്റോക്കും തകര്‍ത്തടിക്കാനാവുന്നില്ല. കെയ്ന്‍ വില്യംസണ്‍ മാത്രമാണ് അല്‍പ്പം ഭേദപ്പെട്ട പ്രകടനം പുറത്തെടുക്കുന്നത്. എന്നാല്‍ കാലിന് പരിക്കേറ്റ വില്യംസണ്‍ ഇന്ന് കളിക്കുന്ന കാര്യം സംശയത്തിലാണ്. അവസാന മത്സരത്തില്‍ കെകെആറിനോട് സൂപ്പര്‍ ഓവറില്‍ തോറ്റ ക്ഷീണത്തിലാണ് ഹൈദരാബാദ് ഇറങ്ങുന്നത്.

ബാറ്റിങ്ങില്‍ പഴിച്ച് ഹൈദരബാദ്

ടോപ് ഓഡറില്‍ നിന്ന് മികച്ച പ്രകടനം ഉണ്ടായില്ലെങ്കില്‍ ഹൈദരാബാദില്‍ ഇന്നും രക്ഷയുണ്ടാകില്ല. മനീഷ് പാണ്ഡെയ്ക്കും സ്ഥിരത കണ്ടെത്താനാകുന്നില്ല. മധ്യനിരയില്‍ ഗാര്‍ഗിനും സ്ഥിരതയില്ല. കെകെആറിനെതിരേ ബാറ്റിങ് പൊസിഷന്‍ മാറിയാണ് വാര്‍ണര്‍ ഇറങ്ങിയത്. ഓപ്പണറാകാതെ മധ്യനിരയില്‍ കളിച്ച വാര്‍ണര്‍ തിളങ്ങിയിരുന്നു. ടി നടരാജന്‍,സന്ദീപ് ശര്‍മ എന്നിവര്‍ പേസ് ബൗളിങ്ങിലും റാഷിദ് ഖാന്‍ സ്പിന്നിലും മികവ് കാട്ടുന്നുണ്ടെങ്കിലും ടീമിനെ വിജയത്തിലെത്തിക്കാനാവുന്നില്ല.

Story first published: Thursday, October 22, 2020, 8:31 [IST]
Other articles published on Oct 22, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+