Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2020: മുംബൈ X ഹൈദരാബാദ്- നിര്‍ണ്ണായക പോരാട്ടത്തിന് മുമ്പ് അറിയണം ഈ കണക്കുകള്‍

ഷാര്‍ജ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 13ാം സീസണില്‍ പ്ലേ ഓഫില്‍ കടക്കുന്ന നാലാമത്തെ ടീമേതെന്ന് ഇന്നറിയാം. മുംബൈ ഇന്ത്യന്‍സ്,ഡല്‍ഹി ക്യാപിറ്റല്‍സ്,ആര്‍സിബി ടീമുകള്‍ ഇതിനോടകം പ്ലേ ഓഫില്‍ കടന്നു. 14 മത്സരത്തില്‍ നിന്ന് 14 പോയിന്റുമായി കെകെആറാണ് നിലവില്‍ നാലാം സ്ഥാനത്ത്. ഹൈദരാബാദിന് 13 മത്സരത്തില്‍ നിന്ന് 12 പോയിന്റാണുള്ളത്. ഇന്ന് മുംബൈയെ വീഴ്ത്തിയാല്‍ നെറ്റ് റണ്‍റേറ്റിന്റെ കരുത്തില്‍ കെകെആറിനെ മറികടന്ന് നാലാം സ്ഥാനത്തെത്താന്‍ ഹൈദരാബാദിനാവും.

പ്ലേ ഓഫ്

മുംബൈ നേരത്തെ തന്നെ പ്ലേ ഓഫ് ഉറപ്പിച്ചതിനാല്‍ ഇന്നത്തെ മത്സരത്തിലെ ജയവും തോല്‍വിയും അവരെ കാര്യമായി ബാധിക്കില്ല. 13 മത്സരത്തില്‍ നിന്ന് 18 പോയിന്റുമായി നിലവില്‍ തലപ്പത്താണ് മുംബൈ. അഞ്ചാം തീയ്യതി നടക്കുന്ന ആദ്യ പ്ലേ ഓഫില്‍ ഡല്‍ഹി ക്യാപിറ്റല്‍സാണ് മുംബൈയുടെ എതിരാളികള്‍. ഹൈദരാബാദോ കെകെആറോ പ്ലേ ഓഫിലെ നാലാമത്തെ ടീമെന്ന് അറിയാനുള്ള ആകാംക്ഷയിലാണ് ആരാധകര്‍. നിര്‍ണ്ണായക പോരാട്ടത്തിന് മുമ്പ് മുംബൈ-ഹൈദരാബാദ് കളിക്കണക്കുകള്‍ നോക്കാം.

 നേര്‍ക്കുനേര്‍ പോരാട്ടം

നേര്‍ക്കുനേര്‍ പോരാട്ടം

ഇതുവരെ 15 മത്സരങ്ങളില്‍ മുംബൈയും ഹൈദരാബാദും നേര്‍ക്കുനേര്‍ എത്തിയപ്പോള്‍ എട്ട് തവണ മുംബൈയും ഏഴ് തവണ ഹൈദരാബാദും വിജയിച്ചു. നിലവിലെ ഫോമില്‍ വിജയ സാധ്യതയില്‍ അല്‍പ്പം മുന്‍തൂക്കം മുംബൈക്കുണ്ട്. എന്നാല്‍ ഹൈദരാബാദും താരസമ്പന്നമാണ്. എന്നാല്‍ സ്ഥിരത കണ്ടെത്താന്‍ അവര്‍ക്ക് ഇത്തവണ സാധിച്ചിട്ടില്ല.

കൂടുതല്‍ റണ്‍സ്-വിക്കറ്റ്

കൂടുതല്‍ റണ്‍സ്-വിക്കറ്റ്

ഇരു ടീമും തമ്മിലുള്ള നേര്‍ക്കുനേര്‍ പോരാട്ടത്തില്‍ ഹൈദരാബാദിനുവേണ്ടി കൂടുതല്‍ റണ്‍സ് ഡേവിഡ് വാര്‍ണറുടെ (403) പേരിലാണ്. മുംബൈ ഇന്ത്യന്‍സ് നിരയില്‍ കീറോണ്‍ പൊള്ളാര്‍ഡാണ് (342) മുന്നില്‍. ഇരു താരങ്ങളും തരക്കേടില്ലാത്ത പ്രകടനമാണ് സീസണില്‍ കാഴ്ചവെക്കുന്നത്. എന്നാല്‍ പതിവ് ഫോമിലേക്ക് ഉയരാന്‍ വാര്‍ണര്‍ക്ക് സാധിച്ചിട്ടില്ല. ഹൈദരാബാദിനുവേണ്ടി കൂടുതല്‍ വിക്കറ്റ് സിദ്ധാര്‍ത്ഥ് കൗളിന്റെ (12) പേരിലാണ്.

കൂടുതല്‍ റണ്‍സ്-വിക്കറ്റ്

മുംബൈ നിരയില്‍ ജസ്പ്രീത് ബൂംറയാണ് (12) കേമന്‍. ഈ സീസണില്‍ 23 വിക്കറ്റുമായി വിക്കറ്റ് വേട്ടക്കാരില്‍ രണ്ടാം സ്ഥാനത്താണ് നിലവില്‍ ബൂംറ. ഹൈദരാബാദിനുവേണ്ടി കൂടുതല്‍ ക്യാച്ച് വിജയ് ശങ്കറിന്റെയും റാഷിദ് ഖാന്റെയും (3) പേരിലാണ്. മുംബൈക്കുവേണ്ടി കൂടുതല്‍ ക്യാച്ച് പൊള്ളാര്‍ഡിന്റെ (11) പേരിലും. മുംബൈക്കെതിരേ ഹൈദരാബാദിന്റെ ശരാശരി സ്‌കോര്‍ 147 റണ്‍സും മുംബൈയുടെ ശരാശരി സ്‌കോര്‍ 145 റണ്‍സുമാണ്.

കാത്തിരിക്കുന്ന നാഴികക്കല്ലുകള്‍

കാത്തിരിക്കുന്ന നാഴികക്കല്ലുകള്‍

ഈ സീസണില്‍ 500 റണ്‍സ് പൂര്‍ത്തിയാക്കാന്‍ ഡേവിഡ് വാര്‍ണര്‍ക്ക് വേണ്ടത് 56 റണ്‍സാണ്. വൃദ്ധിമാന്‍ സാഹക്ക് 2000 റണ്‍സ് ക്ലബ്ബില്‍ ഇടം നേടാന്‍ വേണ്ടത് 79 റണ്‍സാണ്. ക്വിന്റന്‍ ഡീകോക്ക് 82 റണ്‍സ് നേടിയാല്‍ 500 റണ്‍സ് ഈ സീസണില്‍ പൂര്‍ത്തിയാക്കും. കീറോണ്‍ പൊള്ളാര്‍ഡ് 6 സിക്‌സുകള്‍ നേടിയാല്‍ 200 ഐപിഎല്‍ സിക്‌സുകള്‍ പൂര്‍ത്തിയാക്കും.

Story first published: Tuesday, November 3, 2020, 9:43 [IST]
Other articles published on Nov 3, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+