IPL 2020: മുംബൈ X ഹൈദരാബാദ്- പ്ലേ ഓഫിലെ നാലാം ടീമിനെ ഇന്നറിയാം
ഷാര്‍ജ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 13ാം സീസണില്‍ ഇന്ന് നിര്‍ണ്ണായക ദിനം. പ്ലേ ഓഫിലെ അവസാന സ്ഥാനക്കാര്‍ ആരാണെന്ന് ഇന്നറിയാം. സണ്‍റൈസേഴ്‌സ് ഹൈദരാബാദും മുംബൈ ഇന്ത്യന്‍സും തമ്മിലുള്ള മത്സര ഫലമാവും അന്തിമ വിധി നിര്‍ണ്ണയിക്കുക. നിലവിലെ ചാമ്പ്യന്മാരായ മുംബൈ 13 മത്സരത്തില്‍ നിന്ന് 18 പോയിന്റുമായി നേരത്തെ തന്നെ പ്ലേ ഓഫ് ഉറപ്പിച്ചതാണ്. 13 മത്സരത്തില്‍ നിന്ന് 12 പോയിന്റുള്ള ഹൈദരാബാദ് നിലവില്‍ അഞ്ചാം സ്ഥാനത്താണ്.

ഇന്ന് മുംബൈ ഇന്ത്യന്‍സിനെ പരാജയപ്പെടുത്താനായാല്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ മറികടന്ന് നാലാം സ്ഥാനത്തെത്താന്‍ ഹൈദരാബാദിനാവും. അവസാന രണ്ട് മത്സരത്തിലും വിജയിച്ച് മികച്ച ഫോമിലാണ് ഹൈദരാബാദുള്ളത്. മുംബൈ ഇന്ത്യന്‍സ് സീസണിലുടെനീളം മിന്നും ഫോമിലാണ്. സീസണില്‍ ആദ്യം ഏറ്റുമുട്ടിയപ്പോള്‍ 34 റണ്‍സിന് മുംബൈ ഹൈദരാബാദിനെ പരാജയപ്പെടുത്തിയിരുന്നു. ഇന്ത്യന്‍ സമയം വൈകീട്ട് 7.30ന് ഷാര്‍ജയിലാണ് മത്സരം.

ഹൈദരാബാദിന് ജയിച്ചേ മതിയാകൂ
പ്ലേ ഓഫില്‍ സീറ്റുറപ്പിക്കാന്‍ ഇന്ന് ഹൈദരാബാദിന് വിജയിച്ചേ മതിയാകൂ. ഷാര്‍ജയിലെ മൈതാനത്ത് ടോസ് നിര്‍ണ്ണായകമാണ്. ആദ്യം ബാറ്റ് ചെയ്യുന്ന ടീമിന് കാര്യങ്ങള്‍ കൂടുതല്‍ ബുദ്ധിമുട്ടാകും. രണ്ടാമത് ബാറ്റ് ചെയ്യുമ്പോള്‍ മഞ്ഞ് പെയ്യുന്നത് ബൗളര്‍മാരെയും ബുദ്ധിമുട്ടിലാക്കും. ഹൈദരാബാദിന് ജയിക്കാന്‍ ബാറ്റിങ് നിരയുടെ പ്രകടനം നിര്‍ണ്ണായകമാണ്. നിലവില്‍ ഹൈദരാബാദിന്റെ ബൗളിങ് നിര മികച്ച പ്രകടനം കാഴ്ചവെക്കുന്നുണ്ട്. എന്നാല്‍ ബാറ്റിങ് നിരയ്ക്ക് സ്ഥിരതയില്ല. ഡേവിഡ് വാര്‍ണര്‍,വൃദ്ധിമാന്‍ സാഹ,കെയ്ന്‍ വില്യംസണ്‍ എന്നിവരുടെ പ്രകടനം നിര്‍ണ്ണായകമാവും. ഓള്‍റൗണ്ടര്‍ ജേസണ്‍ ഹോള്‍ഡര്‍ ശ്രദ്ധേയമായ പ്രകടനം കാഴ്ചവെക്കുന്നുണ്ട്. മധ്യനിരയില്‍ ഹോള്‍ഡറിന്റെ ബാറ്റിങ് നിര്‍ണ്ണായകമാണ്. റാഷിദ് ഖാന്റെ സ്പിന്‍ മാജിക്കിലും ഹൈദരാബാദ് പ്രതീക്ഷവെക്കുന്നു.

വഴി മുടക്കാന്‍ മുംബൈ
മുംബൈ ഇന്ത്യന്‍സിനെ സംബന്ധിച്ച് ഇന്നത്തെ മത്സരത്തില്‍ തോറ്റാലും ജയിച്ചാലും പ്രത്യേകിച്ച് ഒന്നും സംഭവിക്കാനില്ല. അഞ്ചാം തീയ്യതി നടക്കുന്ന ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ ഒന്നാം പ്ലേ ഓഫിനായുള്ള മുന്നൊരുക്കമായാവും മുംബൈ ഇന്നത്തെ മത്സരത്തെ കാണുക. മുംബൈ നിരയിലേക്ക് നായകന്‍ രോഹിത് ശര്‍മ തിരിച്ചെത്തുമെന്നാണ് വിവരം. അങ്ങനെയാണെങ്കില്‍ സൗരഭ് തിവാരി പുറത്തുപോകും. നിലവില്‍ ഇഷാന്‍ കിഷന്‍,ക്വിന്റന്‍ ഡീകോക്ക് ഓപ്പണിങ് കൂട്ടുകെട്ട് തിളങ്ങുന്നുണ്ട്. രോഹിത് വരുന്നതോടെ നാലാം നമ്പറില്‍ ഇഷാന്‍ കിഷന്‍ കളിക്കും. മുംബൈയുടെ ട്രന്റ് ബോള്‍ട്ട്,ജസ്പ്രീത് ബൂംറ പേസ് കൂട്ടുകെട്ടാണ് എതിരാളികളുടെ ചങ്കിടിപ്പ്. ഇരുവരും പവര്‍പ്ലേയില്‍ ഒന്നിലധികം താരങ്ങളെ പുറത്താക്കുന്നതാണ് മുംബൈക്ക് ആധിപത്യം നല്‍കുന്നത്. അവസാന മത്സരം കളിച്ച മുംബൈ ടീമില്‍ നിന്ന് വലിയ മാറ്റങ്ങളുണ്ടാവാന്‍ സാധ്യതയില്ല.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications