
ഗ്ലെന്‍ മാക്‌സ്‌വെല്‍ (പഞ്ചാബ്)
2014ലെ യുഎഇ ഐപിഎല്ലില്‍ അഞ്ച് മത്സരത്തില്‍ നിന്ന് 300 റണ്‍സ് അടിച്ചുകൂട്ടിയ മാക്‌സ്‌വെല്ലിന്റെ മികവ് ഇത്തവണയും പ്രതീക്ഷിച്ച പഞ്ചാബിനും ആരാധകര്‍ക്കും തെറ്റി. സീസണില്‍ മോശം പ്രകടനം അദ്ദേഹം തുടരുകയാണ്. ബാറ്റ്‌സ്മാനാനും സ്പിന്നറായും നിരാശപ്പെടുത്തുന്നു. ഹൈദരാബാദിനെതിരേ 12 പന്തില്‍ മാക്‌സ് വെല്‍ നേടിയത് വെറും 7 റണ്‍സ്. 12 പന്ത് നേരിട്ടിട്ടും ഒരു ബൗണ്ടറിപോലും നേടാന്‍ മാക്‌സ്‌വെല്ലിന് സാധിച്ചില്ല. പന്തെറിയാന്‍ അവസരം ലഭിച്ചപ്പോള്‍ രണ്ടോവറില്‍ വഴങ്ങിയത് 26 റണ്‍സും. മാക്‌സ് വെല്ലിന്റെ ഫോം ഔട്ടാണ് മധ്യനിരയില്‍ മാക്‌സ്‌വെല്ലിന് വലിയ തിരിച്ചടി നല്‍കുന്നത്. ഇന്നലെ മാക്‌സ്‌വെല്‍ അവസരത്തിനൊത്ത് ഉയര്‍ന്നിരുന്നെങ്കില്‍ മത്സരഫലം ചിലപ്പോള്‍ മാറുമായിരുന്നു.

അബ്ദുല്‍ സമദ് (ഹൈദരാബാദ്)
സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ യുവതാരം അബ്ദുല്‍ സമദ് ഇന്നലെ നിരാശപ്പെടുത്തിക്കളഞ്ഞു. ഒരോവര്‍ പന്തെറിയാന്‍ അവസരം ലഭിച്ചപ്പോള്‍ 28 റണ്‍സാണ് താരം വിട്ടുകൊടുത്തത്. നാല് സിക്‌സും ഒരു ഫോറുമാണ് സമദ് വഴങ്ങിയത്. നിക്കോളാസ് പുരാനാണ് സമദിനെ കടന്നാക്രമിച്ചത്. ഫീല്‍ഡ് ചെയ്യുമ്പോള്‍ പുരാന്റെ ക്യാച്ചും സമദ് നഷ്ടപ്പെടുത്തിയിരുന്നു. മൂന്നാമനായി ബാറ്റ് ചെയ്യാന്‍ അവസരം ലഭിച്ചപ്പോള്‍ 7 പന്തില്‍ 8 റണ്‍സുമായി സമദിന് മടങ്ങേണ്ടി വന്നു. ഓള്‍റൗണ്ടറെന്ന നിലയില്‍ ടീമില്‍ വലിയ പ്രാധാന്യം അര്‍ഹിക്കുന്ന താരമാണ് സമദ്.

കെ എല്‍ രാഹുല്‍ (പഞ്ചാബ്)
പഞ്ചാബ് നായകന്‍ കെ എല്‍ രാഹുലിന്റെ ബാറ്റിങ്ങായിരുന്നു ടീമിന്റെ ശക്തി. എന്നാല്‍ ഹൈദരാബാദിനെതിരേ എല്ലാവിധത്തിലും രാഹുല്‍ നിരാശപ്പെടുത്തി. ജോണി ബെയര്‍സ്‌റ്റോയുടെ ക്യാച്ച് തുടക്കത്തിലെ നഷ്ടപ്പെടുത്തിയ രാഹുല്‍ ആദ്യ 15 ഓവറില്‍ നടപ്പിലാക്കാന്‍ ശ്രമിച്ച പദ്ധതികളെല്ലാം പാളിപ്പോയി. 220ന് മുകളിലേക്ക് പോകേണ്ടിയിരുന്ന റണ്‍സിനെ 201ല്‍ തളച്ചിടാനായി എന്നത് മാത്രമാണ് രാഹുലിന് ആശ്വസിക്കാനുള്ള കാര്യം. ബാറ്റിങ്ങിനിറങ്ങിയപ്പോള്‍ സമ്മര്‍ദ്ദംകൊണ്ട് രാഹുലിന് ബാറ്റ് ചെയ്യാന്‍ സാധിക്കാത്ത അവസ്ഥയായിരുന്നു. മായങ്ക് അഗര്‍വാളിനെ റണ്‍ഔട്ടാക്കിയതും രാഹുലിന്റെ പിഴവാണ്. 16 പന്തില്‍ 11 റണ്‍സുമായി പുറത്താവുകയും ചെയ്തതോടെ രാഹുലിന്റെ ഈ സീസണിലെ ഏറ്റവും മോശം പ്രകടനമായി ഇത് മാറി.


Click it and Unblock the Notifications