Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2020: രണ്ട് ലോകോത്തര ലെഗ് സ്പിന്നര്‍മാര്‍ പന്തെറിയുമ്പോള്‍ ജയം എളുപ്പമല്ല- കെയ്ന്‍ വില്യംസണ്‍

അബുദാബി: വിരാട് കോലിയുടെയും സംഘത്തിന്റെയും കന്നി ഐപിഎല്‍ മോഹത്തിനായുള്ള കാത്തിരിപ്പ് വീണ്ടും നീണ്ടിരിക്കുകയാണ്. എലിമിനേറ്ററില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനോട് നന്നായി പൊരുതിയെങ്കിലും ആറ് വിക്കറ്റിന് തോല്‍വി വഴങ്ങേണ്ടി വന്നു. ഹൈദരാബാദിന്റെ കെയ്ന്‍ വില്യംസണിന്റെ (50*) തകര്‍പ്പന്‍ ബാറ്റിങ്ങാണ് ഹൈദരാബാദിനെ വിജയത്തിലേക്കെത്തിച്ചത്. 132 എന്ന ചെറിയ വിജയലക്ഷ്യമായിരുന്നു ഹൈദരാബാദിന് ജയിക്കാന്‍ വേണ്ടിയിരുന്നതെങ്കിലും 19.4 ഓവറുകള്‍ വേണ്ടിവന്നു വാര്‍ണറിനും സംഘത്തിനും വിജയം സ്വന്തമാക്കാന്‍. ഇപ്പോഴിതാ ആര്‍സിബിക്കെതിരായ മത്സരം കടുത്തതായിരുന്നെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് കെയ്ന്‍ വില്യംസണ്‍.

1

'കടുപ്പമേറിയ മത്സരമായിരുന്നു ഇത്. ആര്‍സിബിയെപ്പോലൊരു ക്ലാസ് ടീമിനെ 131 എന്ന സ്‌കോറിലേക്ക് ഒതുക്കാനായി. മികച്ച ബാറ്റിങ് നിരയുള്ള അവര്‍ക്കെതിരേ ഇത് അത്ര എളുപ്പമല്ല. അവരെ ചെറിയ സ്‌കോറില്‍ പിടിച്ചുനിര്‍ത്താന്‍ ഞങ്ങളുടെ ബൗളര്‍മാരുടെ മികവിന് സാധിച്ചു. അവര്‍ക്കൊപ്പം രണ്ട് ലോകോത്തര സ്പിന്നര്‍മാരുണ്ടായിരുന്നതിനാല്‍ ജയം അത്ര എളുപ്പമായിരുന്നില്ല. അവരുടെ ഓവറുകളെ കരുതലോടെയാണ് കളിച്ചത്. ഓരോരുത്തരും അവരുടെ റോള്‍ ഏറ്റവും ഗംഭിയാക്കി ചെയ്യാനാണ് ശ്രമിച്ചത്. നാലാം നമ്പറില്‍ ബാറ്റ് ചെയ്യുമ്പോള്‍ സന്തുഷ്ടവാനാണ്. അവസാന രണ്ടാഴ്ച ഞങ്ങളെ സംബന്ധിച്ച് പ്രധാനപ്പെട്ടതായിരുന്നു. ജേസണ്‍ ഹോള്‍ഡര്‍ എന്നേക്കാളും സമ്മര്‍ദ്ദം കുറവുള്ള താരമാണ്. വളരെ മനോഹരമായി അവന്‍ കളിച്ചു'- കെയ്ന്‍ വില്യംസണ്‍ പറഞ്ഞു.

2

ചെറിയ വിജയലക്ഷ്യമായിരുന്നുവെങ്കിലും ഹൈദരാബാദ് ബാറ്റ്‌സ്മാന്‍മാര്‍ റണ്‍സ് കണ്ടെത്താന്‍ വല്ലാതെ ബുദ്ധിമുട്ടി. ആര്‍സിബി സ്പിന്നര്‍ ആദം സാംബ നാല് ഓവറില്‍ 12 റണ്‍സ് വഴങ്ങി 1 വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ചഹാല്‍ നാല് ഓവറില്‍ 24 റണ്‍സ് വിട്ടുകൊടുത്താണ് 1 വിക്കറ്റ് വീഴ്ത്തിയത്. അതേ സമയം വാഷിങ്ടണ്‍ സുന്ദര്‍ 2 ഓവറില്‍ 21 റണ്‍സ് വിട്ടുകൊടുത്തു. മോയിന്‍ അലിക്ക് ഒരോവര്‍ മാത്രമാണ് ലഭിച്ചത്. നാല് റണ്‍സാണ് അദ്ദേഹം വഴങ്ങിയത്. സ്പിന്നര്‍മാരെല്ലാം മികച്ച രീതിയില്‍ പന്തെറിഞ്ഞതോടെ ഹൈദരാബാദ് ബാറ്റിങ് നിര വിറച്ചെങ്കിലും അവസാന ഓവറില്‍ രണ്ട് ബൗണ്ടറി നേടി ജേസണ്‍ ഹോള്‍ഡര്‍ ഹൈദരാബാദിനെ വിജയിപ്പിക്കുകയായിരുന്നു.

3

രണ്ട് പേസര്‍മാരെ മാത്രമാണ് ആര്‍സിബി ഇന്നലെ കളിപ്പിച്ചത്. നാല് സ്പിന്നര്‍മാരാണ് ഇന്നലെ പ്ലേയിങ് ഇലവനില്‍ ഇടം പിടിച്ചത്. മുഹമ്മദ് സിറാജിന്റെ ആദ്യ സ്‌പെല്‍ ഹൈദരാബാദിനെ ശരിക്കും വിറപ്പിച്ചു. ശ്രീവത്സ് ഗോസാമിയെ (0) പുറത്താക്കിയ സിറാജ് ഡേവിഡ് വാര്‍ണറെയും (17) പുറത്താക്കി. മനീഷ് പാണ്ഡെയെ (24) ആദം സാംബയും പ്രിയം ഗാര്‍ഗിനെ ചഹാലും (7) പുറത്താക്കി. എന്നാല്‍ അഞ്ചാം വിക്കറ്റ് കൂട്ടുകെട്ട് ജയം ആര്‍സിബിയില്‍ നിന്ന് തട്ടിത്തെറിപ്പിക്കുകയായിരുന്നു. വില്യംസണ്‍ 44 പന്തില്‍ രണ്ട് ഫോറും രണ്ട് സിക്‌സും ഉള്‍പ്പെടെ അര്‍ധ ശതകം പൂര്‍ത്തിയാക്കിയപ്പോള്‍ ജേസണ്‍ ഹോള്‍ഡര്‍ 20 പന്തില്‍ മൂന്ന് ഫോര്‍ ഉള്‍പ്പെടെയാണ് 24 റണ്‍സ് നേടിയത്. ഈ കൂട്ടുകെട്ടില്‍ പിഴവുകള്‍ സംഭവിച്ചില്ല. വില്യംസണിന്റെ അനുഭവസമ്പത്തിന് മുന്നിലാണ് ആര്‍സിബിക്ക് അടിപതറിയത്. എന്തായാലും ഐപിഎല്‍ കിരീടത്തിനായി ആര്‍സിബിക്ക് ഇനിയും കാത്തിരിക്കണം.

Story first published: Saturday, November 7, 2020, 10:24 [IST]
Other articles published on Nov 7, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+