IPL 2020: അവര്‍ സ്വന്തം വിജയത്തില്‍ സെല്‍ഫ് ഗോളടിച്ചു, പ്ലേഓഫിലെത്തില്ലെന്ന് മുന്‍ ഇന്ത്യന്‍ താരം!!
ദുബായ്: കിംഗ്‌സ് ഇലവന്‍ പഞ്ചാബിനെതിരായ തോല്‍വിയില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ വിമര്‍ശിച്ച് മുന്‍ ഇന്ത്യന്‍ താരം ആകാശ് ചോപ്ര. പ്ലേഓഫിലേക്കുള്ള സാധ്യതയില്‍ സെല്‍ഫ് ഗോളടിച്ചിരിക്കുകയാണ് ഹൈദരാബാദെന്ന് ചോപ്ര കുറ്റപ്പെടുത്തി. പഞ്ചാബിനെ പോലൊരു ബാറ്റിംഗ് നിരയെ അവര്‍ 126 റണ്‍സില്‍ ഒതുക്കി. അവരുടെ എല്ലാ ബൗളര്‍മാരും നന്നായി പന്തെറിഞ്ഞു. സന്ദീപ് ശര്‍മയോ റാഷിദ് ഖാനോ ആവട്ടെ, അവരൊന്നും റണ്‍സ് വിട്ടുകൊടുത്തില്ല. പഞ്ചാബിന്റെ സ്‌കോറിംഗ് ടൈറ്റാക്കിയത് ആ ബൗളിംഗ് മിടുക്ക് തന്നെയാണെന്നും ചോപ്ര പറഞ്ഞു.

അത്രയും ചെറിയ സ്‌കോര്‍ പിറന്നതോടെ തന്നെ കളി ഹൈദരാബാദിന്റെ കൈവശമായിരുന്നു. അവര്‍ ജയിക്കുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്. ഒരു പന്തില്‍ ഒരു റണ്‍സ് എന്ന നിലയില്‍ മുന്നോട്ട് പോയാല്‍ കൂടി അവര്‍ക്ക് ജയിക്കാമായിരുന്നു. ക്രീസിലുള്ളത് മനീഷ് പാണ്ഡെയും വിജയ് ശങ്കറുമായിരുന്നു. മധ്യനിരയില്‍ ഇവര്‍ മികച്ച കളിക്കാരുമാണ്. ഇത്രയൊക്കെയായിട്ടും അവസാന ഓവറില്‍ 15 റണ്‍സ് വേണമെന്ന അവസ്ഥയിലേക്ക് എങ്ങനെയാണ് ഹൈദരാബാദ് എത്തിയത്. ഈ അവസ്ഥയില്‍ തന്നെ കളി അവസാനിച്ചിരുന്നുവെന്നും ആകാശ് ചോപ്ര വ്യക്തമാക്കി.
ഹൈദരാബാദ് ഇത്തരമൊരു തോല്‍വി വഴങ്ങിയത് അവരുടെ പ്ലേഓഫ് സാധ്യതകളെ ശക്തമായി ബാധിക്കും. അതുകൊണ്ടാണ് സെല്‍ഫ് ഗോളാണ് അടിച്ചതെന്ന് പറയുന്നത്. ഈ ടീമിന് 16 പോയിന്റ് നേടാന്‍ സാധിച്ചിട്ടില്ലെങ്കില്‍ അഞ്ച് ടീമുകള്‍ക്ക് അതിന് സാധിക്കും. പഞ്ചാബും കൊല്‍ക്കത്തയും അവര്‍ മുന്നില്‍ ഈസിയായി എത്തുമെന്നും ചോപ്ര പറയുന്നു. കളി മാറ്റിയതില്‍ പലര്‍ക്കും പങ്കുണ്ട്. തീര്‍ത്തും ചെറിയ സ്‌കോറാണ് ഈ മത്സരത്തില്‍ പിറന്നത്. നിക്കോളാസ് പൂരാനെ ക്ഷമയോടെ കളിച്ച ഇന്നിംഗ്‌സ് പഞ്ചാബിന്റെ കാര്യത്തില്‍ വളരെ നിര്‍ണായകമായി മാറിയിട്ടുണ്ട്. അദ്ദേഹവും ഗെയിം ചേഞ്ചര്‍മാരില്‍ ഒരാളെന്നും ചോപ്ര പറഞ്ഞു.
അര്‍ഷ്ദീപും രവി ബിഷ്‌ണോയിയും ആ കാറ്റഗറിയില്‍ വരും. മാച്ച് വിന്നര്‍മാരായിരുന്നു ഇവര്‍. വെറും 13 റണ്‍സാണ് വിട്ടുകൊടുത്തത്. മുരുഗന്‍ അശ്വിന്‍ വളരെ നിര്‍ണായകമായ ഒരു വിക്കറ്റും എടുത്തു. ഇവരൊക്കെ കളി ജയിപ്പിക്കുന്നതില്‍ നിര്‍ണായകമായിരുന്നു. അതുകൊണ്ട് മാച്ച് വിന്നറെ തിരഞ്ഞെടുക്കുക ബുദ്ധിമുട്ടാണ്. ശരിക്കും പറഞ്ഞാല്‍ ക്രിസ് ജോര്‍ദാനാണ് കളിയെ മാറ്റിമറിച്ചത്. അവസാന ഓവറുകളില്‍ വളരെ ഗംഭീരമായിട്ടാണ് ജോര്‍ദാന്‍ പന്തെറിഞ്ഞത്. സുചിത് മനീഷ് പാണ്ഡെയെ പുറത്താക്കാനെടുത്ത ക്യാച്ചും ഗംഭീരമായിരുന്നു. എന്നാല്‍ ജയത്തിന്റെ ക്രെഡിറ്റ് ജോര്‍ദാനുള്ളതാണെന്നും ചോപ്ര പഞ്ഞു. മത്സരത്തില്‍ നാലോവറില്‍ 17 റണ്‍സ് വഴങ്ങിയാണ് മൂന്ന് വിക്കറ്റെടുത്തത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications