വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2020: കെകെആറിന് മികച്ച തുടക്കം ലഭിച്ചില്ലെങ്കില്‍ മോര്‍ഗനെ നായകനാക്കണം- ഗവാസ്‌കര്‍

ദുബായ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 13ാം സീസണില്‍ കിരീട സാധ്യതയില്‍ മുന്നില്‍ നില്‍ക്കുന്നവരാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്. ദിനേഷ് കാര്‍ത്തിക് നയിക്കുന്ന കെകെആറില്‍ മികച്ച താരനിര തന്നെയുണ്ട്. ഇത്തവണ ഇംഗ്ലണ്ട് നായകന്‍ ഇയാന്‍ മോര്‍ഗനെയും ഓസീസ് പേസര്‍ പാറ്റ് കമ്മിന്‍സിനെയും ടീമിലെത്തിച്ചതാണ് കെകെആറിന്റെ മികച്ച നീക്കം. ഇത്തവണ കെകെആറിന്റെ തുടക്ക മത്സരങ്ങളിലെ പ്രകടനം മോശമായാല്‍ ദിനേഷ് കാര്‍ത്തികിനെ മാറ്റി പകരം മോര്‍ഗനെ നായകനാക്കണമെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ നായകനും കമന്റേറ്ററുമായ സുനില്‍ ഗവാസ്‌കര്‍.

'വളരെ മികച്ച ആക്രമണ ബാറ്റ്‌സ്മാന്‍മാരാല്‍ ശ്രദ്ധേയമായ ടീമാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്. ഇയാന്‍ മോര്‍ഗന്‍ കൂടി മധ്യനിരയിലേക്ക് എത്തിയത് ടീമിന്റെ കരുത്തും അനുഭവസമ്പത്തും ഉയര്‍ത്തും. വളരെ അപകടകാരിയാ ബാറ്റ്‌സ്മാനാണ് താനെന്ന് അവന്‍ തെളിയിക്കും. ആദ്യ നാല് അഞ്ച് മത്സരങ്ങളില്‍ കെകെആറിന് മികച്ച രീതിയില്‍ തുടങ്ങാന്‍ സാധിച്ചില്ലെങ്കില്‍ കാര്‍ത്തികിനെ മാറ്റി മോര്‍ഗനെ നായകനാക്കണം'-സുനില്‍ ഗവാസ്‌കര്‍ പറഞ്ഞു.

eoinmorganandsinilgavaskar

ഐപിഎല്ലില്‍ ഇത്തവണ ഉയര്‍ന്ന തുകയ്ക്ക് ടീമിലെത്തിയതിന്റെ സമ്മര്‍ദ്ദം പാറ്റ് കമ്മിന്‍സിന് ഉണ്ടാവുമെന്നും ഗവാസ്‌കര്‍ അഭിപ്രായപ്പെട്ടു. 'ടി20യിലെ ഏറ്റവും മികച്ച താരമായ ആന്‍ഡ്രേ റസലും ഇത്തവണത്തെ ഏറ്റവും വിലപിടിപ്പുള്ള താരവുമായ പാറ്റ് കമ്മിന്‍സും കെകെആറിലുണ്ട്. ഇക്കഴിഞ്ഞ ഇംഗ്ലണ്ട്-ഓസ്‌ട്രേലിയ പര്യടനത്തിലെ കമ്മിന്‍സിന്റെ പ്രകടനം അത്ര മികച്ചതായിരുന്നില്ല. അതിനാല്‍ത്തന്നെ അല്‍പ്പം സമ്മര്‍ദ്ദം കമ്മിന്‍സിന് ഉണ്ടായേക്കും.

നമ്മള്‍ ഒരു വലിയ വിലയുള്ള താരമാണെങ്കില്‍ ആ വിലയുടെ ഭാരം എപ്പോഴും അവനുണ്ടാകും. എല്ലാ മത്സരങ്ങളിലും കളിക്കാന്‍ സാധിക്കുമോ എന്ന് അവന്‍ ഉറപ്പാക്കേണ്ടി വരും'-ഗവാസ്‌കര്‍ കൂട്ടിച്ചേര്‍ത്തു. നിലവില്‍ രണ്ട് തവണ ഐപിഎല്‍ കിരീടം ചൂടിയിട്ടുള്ള കെകെആര്‍ ഇത്തവണയും മികച്ച ടീമാണ്. റോബിന്‍ ഉത്തപ്പയേയും പീയൂഷ് ചൗളയേയും കെകെആര്‍ അവസാന സീസണോടെ ഒഴിവാക്കി.

സുനില്‍ നരെയ്ന്‍, ശുബ്മാന്‍ ഗില്‍, നിധീഷ് റാണ, ആന്‍ഡ്രേ റസല്‍, ദിനേഷ് കാര്‍ത്തിക്, ഇയാന്‍ മോര്‍ഗന്‍ തുടങ്ങിയ ബാറ്റിങ് നിരയ്‌ക്കൊപ്പം വിദേശ പേസര്‍മാരായി പാറ്റ് കമ്മിന്‍സും ലോക്കി ഫെര്‍ഗൂസനുമാണ് കെകെആറിലുള്ളത്. 15.5 കോടി രൂപയ്ക്കാണ് കമ്മിന്‍സിനെ കെകെആര്‍ ഇത്തവണ ടീമിലെത്തിച്ചത്. പ്രസിദ്ധ് കൃഷ്ണ,സന്ദീപ് വാര്യര്‍,ശിവം മാവി,കമലേഷ് നാഗര്‍കോട്ടി എന്നിവരും പേസര്‍മാരായുണ്ട്. സ്‌പെഷ്യലിസ്റ്റ് സ്പിന്നറായി കുല്‍ദീപ് യാദവും കെകെആറിലുണ്ട്.

Story first published: Monday, September 21, 2020, 11:32 [IST]
Other articles published on Sep 21, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X