വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2020: ഗവാസ്‌കറിന്റെ അധിക്ഷേപത്തിന് കിടിലന്‍ മറുപടിയുമായി അനുഷ്‌ക, വിവാദം കൊഴുക്കുന്നു

ദുബായ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ കിങ്‌സ് ഇലവന്‍ പഞ്ചാബ്-ആര്‍സിബി മത്സരത്തിലെ വിരാട് കോലിയുടെ മോശം പ്രകടനത്തെ പരിഹസിക്കുന്നതിനായി തന്റെ പേര് വലിച്ചിഴച്ച സുനില്‍ ഗവാസ്‌കറിനെതിരേ പ്രതികരണവുമായി കോലിയുടെ ഭാര്യയും ബോളിവുഡ് സൂപ്പര്‍ നായികയുമായ അനുഷ്‌ക ശര്‍മ. ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെയാണ് അനുഷ്‌ക തന്റെ പ്രതിഷേധം വ്യക്തമാക്കിയത്. മത്സരത്തില്‍ കോലി വരുത്തിയിരുന്നു ഇത് ലോക്ഡൗണില്‍ കോലി അനുഷ്‌കയുടെ പന്തുകള്‍ മാത്രം നേരിട്ടതിനാലാവും എന്നാണ് ഗവാസ്‌കര്‍ പരിഹസിച്ചത്.

ഗര്‍ഭിണിയായി വീട്ടിലിരിക്കുന്ന അനുഷ്‌ക ശര്‍മയെ വിരാട് കോലിയുടെ പ്രകടനവുമായി ബന്ധപ്പെട്ട് അനാവശ്യമായി വലിച്ചിഴയ്ക്കുന്നതിനെതിരേ ആരാധകര്‍ പ്രതിഷേധവുമായി രംഗത്തെത്തിയത് പിന്നാലെയാണ് അനുഷ്‌കയും തന്റെ പ്രതികരണം അറിയിച്ചത്. ഗവാസ്‌കര്‍ നിങ്ങളുടെ കമന്റുകള്‍ അത്ര രുചികരമായിരുന്നില്ലെന്ന് പറഞ്ഞ അനുഷ്‌ക എന്തിനാണ് ഭര്‍ത്താവിന്റെ മോശം പ്രകടനത്തിന്റെ പേരില്‍ ഭാര്യയെ പഴിചാരുന്നതെന്നും ചോദിച്ചു. കമന്ററി പറയുമ്പോള്‍ ഓരോ കളിക്കാരന്റെയും സ്വകാര്യ ജീവിതത്തെ ബഹുമാനിക്കുന്നവനാണ് ഗവാസ്‌കറെന്ന് തനിക്ക് ഉറപ്പുണ്ട്.

kohliandanushka

എന്നാല്‍ ഞങ്ങളോട് തുല്യമായ ബഹുമാനം ഉണ്ടായിരിക്കണമെന്ന് കരുതുന്നില്ലേയെന്ന ചോദ്യമുയര്‍ത്തുന്നു. കഴിഞ്ഞ രാത്രി എന്റെ ഭര്‍ത്താവിന്റെ പ്രകടനത്തെക്കുറിച്ച് പറയാന്‍ നിങ്ങളുടെ മനസില്‍ മറ്റ് അനേകം വാക്കുകളുണ്ടെന്ന് എനിക്കറിയാമെന്നും എന്റെ പേര് അവിടേക്ക് വലിച്ചിഴക്കേണ്ടത് അനുയോജ്യമായിരുന്നോ എന്നും അനുഷ്‌ക ചോദിച്ചു. 'കാലം 2020 ആയിട്ടും എന്റെ കാര്യങ്ങളൊന്നും മാറിയിട്ടില്ല. എപ്പോഴാണ് എന്നെ ക്രിക്കറ്റിലേക്ക് വലിച്ചിഴയ്ക്കുന്നത് അവസാനിപ്പിക്കുന്നതും ഇത്തരം പ്രസ്താവനകളില്‍ എന്റെ പേര് ഉപയോഗിക്കാതിരിക്കുകയും ചെയ്യുന്നത്.

മിസ്റ്റര്‍ ഗവാസ്‌കര്‍ മാന്യന്മാരുടെ മത്സരമായ ക്രിക്കറ്റിലെ പ്രമുഖരുടെ പേരുകളില്‍ ഉയരത്തില്‍ നില്‍ക്കുന്നയാളാണ് താങ്കള്‍. നിങ്ങളുടെ പ്രയോഗം കേട്ടപ്പോള്‍ ഞാന്‍ ഇത്രയും നിങ്ങളോട് പറയാന്‍ ആഗ്രഹിച്ചു'- എന്നും അനുഷ്‌ക ഇന്‍സ്റ്റയില്‍ കുറിച്ചു. ഗവാസ്‌കറിന്റെ പ്രസ്താവന ദ്വയാര്‍ത്ഥമുള്ളതാണെന്നും വ്യക്തിപരമായി കോലിയെ അപമാനിച്ച ഗവാസ്‌കറെ കമന്ററി പാനലില്‍ നിന്ന് പുറത്താക്കണമെന്നാവശ്യപ്പെട്ട് നിരവധി കമന്റുകളാണ് രാവിലെ മുതല്‍ പ്രത്യക്ഷപ്പെട്ടത്. നാക്കു പിഴവാണെങ്കില്‍പ്പോലും ഇന്ത്യയുടെ ഇതിഹാസ താരങ്ങളിലൊരാളായ ഗവാസ്‌കറില്‍ നിന്നുണ്ടായ ഇത്തരമൊരു പ്രയോഗം ആരാധകരെയും ക്രിക്കറ്റ് പ്രേമികളെയും ഒരുപോലെ അലോസരപ്പെടുത്തുന്നതാണ്.

മത്സരത്തില്‍ രണ്ട് തവണ കെ എല്‍ രാഹുലിന്റെ ക്യാച്ച് വിട്ടുകളഞ്ഞ കോലിയുടെ പിഴവാണ് പഞ്ചാബിന് കരുത്തായത്. ബാറ്റിങ്ങിലും തിളങ്ങാന്‍ സാധിക്കാതിരുന്ന കോലിയുടെ നായകനെന്ന നിലയിലെ തീരുമാനങ്ങളും പിഴച്ചിരുന്നു. എന്നാല്‍ മത്സരശേഷം കോലിക്കെതിരേ വിമര്‍ശനം ഉയര്‍ന്നപ്പോള്‍ കോലിയും സാധാരണ മനുഷ്യനാണെന്നും തെറ്റുകള്‍ സംഭവിക്കാമെന്നും പറഞ്ഞ് പിന്തുണയുമായി ഗവാസ്‌കര്‍ രംഗത്തെത്തിയിരുന്നു.

anushkasharmainstastry
Story first published: Friday, September 25, 2020, 15:34 [IST]
Other articles published on Sep 25, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X