IPL 2020: ഹിറ്റ്മാന്റെ ആ ഷോട്ട് അതി ഗംഭീരം, മറ്റ് ഇന്ത്യന്‍ താരങ്ങള്‍ കണ്ടുപഠിക്കണമെന്ന് ഗവാസ്‌കര്‍!
ദുബായ്: രോഹിത് ശര്‍മയുടെ പുള്‍ ഷോട്ടിനെ അഭിനന്ദിച്ച് ക്രിക്കറ്റ് ഇതിഹാസം സുനില്‍ ഗവാസ്‌കര്‍. എന്തൊരു മനോഹരമായിട്ടാണ് രോഹിത്ത് പുള്‍ ഷോട്ടുകള്‍ കളിക്കുന്നതെന്നും ഗവാസ്‌കര്‍ പറഞ്ഞു. ചെന്നൈ-പഞ്ചാബ് മത്സരത്തിനിടെ മായങ്ക് അഗര്‍വാള്‍ ശാര്‍ദുല്‍ താക്കൂറിന്റെ ഷോര്‍ട്ട് ബോള്‍ ബൗണ്ടറി അടിച്ചിരുന്നു. ഇത് പരാമര്‍ശിക്കവെയാണ് രോഹിത്തിനെ ഗവാസ്‌കര്‍ അഭിനന്ദിച്ചത്. ഷോട്ടിന്റെ ഭാരം ഫ്രണ്ട് ഫൂട്ടില്‍ കൊണ്ടുവന്ന ശേഷം പുള്‍ ഷോട്ട് കളിക്കുന്നതാണ് രോഹിത്തിന്റെ രീതി. അത് അപാരമായ സാങ്കേതികത്വമാണെന്നും ഗവാസ്‌കര്‍ പറഞ്ഞു.

നേരത്തെ ഹൈദരാബാദിനെതിരായ മത്സരത്തിലും പുള്‍ ഷോട്ടിലൂടെ രോഹിത് സിക്‌സറടിച്ചിരുന്നു. അതിന് മുമ്പ് പഞ്ചാബിനെതിരെ ഗംഭീര ഇന്നിംഗ്‌സും രോഹിത് കളിച്ചിരുന്നു. ഇതുവരെ ടൂര്‍ണമെന്റില്‍ 176 റണ്‍സ് നേടിയിട്ടുണ്ട് രോഹിത്. ഹിറ്റ്മാന്‍ നയിക്കുന്ന മുംബൈ ഇന്ത്യന്‍സ് ടൂര്‍ണമെന്റില്‍ ഇപ്പോള്‍ ഒന്നാം സ്ഥാനത്താണ്. ആദ്യ മത്സരം തോറ്റ് തുടങ്ങിയ മുംബൈ പിന്നീട് തകര്‍പ്പന്‍ തിരിച്ചുവരാണ് നടത്തിയത്. അതേസമയം ടീമിലെ മൂന്ന് പവര്‍ ഹിറ്റര്‍മാരെ രോഹിത്ത് തന്നെ വെളിപ്പെടുത്തി.
ടീമില്‍ മൂന്ന് പവര്‍ ഹിറ്റര്‍മാരുണ്ടാക്കുന്നത് വലിയ തലവേദനയാണ്. ഇവര്‍ മൂന്ന് പേരും ഫോമില്‍ കളിക്കുന്നതാണ് ഏറ്റവും പ്രധാനം. ക്രുണാല്‍ പാണ്ഡ്യ ടൂര്‍ണമെന്റില്‍ അധികം ബാറ്റ് ചെയ്തിട്ടില്ല. എന്നാല്‍ ഹൈദരാബാദിനെതിരെ അവസരം മുതലെടുത്ത് ക്രുണാല്‍ തന്റെ കരുത്ത് തെളിയിച്ചു. മത്സരം അവസാനിക്കുമ്പോള്‍ 200 റണ്‍സെന്നതായിരുന്നു എന്റെ മനസ്സില്‍. ഒരു ഘട്ടത്തില്‍ അത് നേടാനാകുമോ എന്ന് വ്യക്തമല്ലായിരുന്നു. എന്നാല്‍ നാല് പന്തില്‍ 20 റണ്‍സടിച്ച് ക്രുണാല്‍ എല്ലാവരെയും ഞെട്ടിച്ചു. 200 റണ്‍സ് സാധ്യമായത് ആ ഷോട്ടുകളിലാണെന്നും രോഹിത് പറഞ്ഞു.
കിരണ്‍ പൊള്ളാര്‍ഡും ഹര്‍ദിക്കും തകര്‍ത്തടിച്ചു. ഇവര്‍ ടീമിലെ വമ്പടിക്കാരാണ്. എന്നാല്‍ ക്രുണാല്‍ കൂടി വന്നതോടെ ടീമില്‍ മൂന്ന് പവര്‍ ഹിറ്റര്‍മാരാണ് ഉള്ളതെന്നും രോഹിത് പറഞ്ഞു. ബാറ്റിംഗിന് അനുയോജ്യമായ പിച്ചായിരുന്നു അത്. 200 റണ്‍സ് അടിച്ചിരുന്നില്ലെങ്കില്‍ അത് വളരെ ചെറുതായി പോകുമായിരുന്നു. എന്നാല്‍ ഇത്ര ടോട്ടല്‍ നേടണമെന്ന് കരുതിയല്ല കളിച്ചത്. ഞങ്ങള്‍ ബൗളര്‍മാരില്‍ വിശ്വസിച്ചിരുന്നു. ആ വിശ്വാസം അവര്‍ കാത്തു. വളരെ മികച്ച പ്രകടനമാണ് ബൗളര്‍മാര്‍ നടത്തിയത്. എല്ലാവരും നന്നായി കളിച്ച ഓള്‍റൗണ്ട ്പ്രകടനമാണ് കണ്ടതെന്ന് രോഹിത് പറഞ്ഞു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications