Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഐപിഎല്‍: അനുഷ്‌കയെ കുറിച്ച് മോശം പറഞ്ഞിട്ടില്ല, പറയാത്ത കാര്യങ്ങളാണ് പ്രചരിപ്പിച്ചതെന്ന് ഗവാസ്‌കര്‍

ദുബായ്: വിവാദ പരാമര്‍ശത്തില്‍ വിശദീകരണവുമായി സുനില്‍ ഗവാസ്‌കര്‍. താനൊരിക്കലും അനുഷ്‌കാ ശര്‍മയെ ഒന്നും പറഞ്ഞിട്ടില്ല. വിരാട് കോലിയെ കുറിച്ച് പറഞ്ഞത് പോലും വളച്ചൊടിച്ചാണ് പ്രചരിപ്പിച്ചതെന്നും ഗവാസ്‌കര്‍ പറഞ്ഞു. നേരത്തെ അനുഷ്‌ക ഗവാസ്‌കറിന്റെ പരാമര്‍ശങ്ങള്‍ വളരെ മോശമാണെന്ന് പറഞ്ഞിരുന്നു. ഈ സാഹചര്യത്തിലാണ് വിശദീകരണവുമായി എത്തിയത്. കോലി സ്‌കോര്‍ ചെയ്യുമ്പോള്‍ ആരും അനുഷ്‌കയ്ക്ക് ക്രെഡിറ്റ് നല്‍കാറില്ല. ഇക്കാര്യം ആദ്യം ഞാനാണ് പറയുന്നത്. കാമുകിമാരെയും ഭാര്യമാരെയും വിദേശ ടൂര്‍ണമെന്റ് നടക്കുമ്പോള്‍ കൊണ്ടുപോകണമെന്ന ആവശ്യം എപ്പോഴും ഉന്നയിച്ചിരുന്നത് താനാണെന്നും ഗവാസ്‌കര്‍ പറഞ്ഞു. ഇത്തരമൊരു പരാമര്‍ശം ഒരിക്കലും ഞാന്‍ നടത്തില്ലെന്നും ഗവാസ്‌കര്‍ പറഞ്ഞു.

1

താന്‍ പറഞ്ഞ വാക്കുകള്‍ വളച്ചൊടിച്ചതാണ്. ലോക്ഡൗണ്‍ കാലത്ത് ആര്‍ക്കും വേണ്ടത്ര പരിശീലനം ലഭിച്ചിട്ടില്ലെന്നാണ് ഞാന്‍ ഉദ്ദേശിച്ചത്. കോലി ഹൗസിംഗ് സൊസൈറ്റിയിലെ കോംപ്ലക്‌സില്‍ അനുഷ്‌കയ്‌ക്കൊപ്പം ക്രിക്കറ്റ് കളിക്കുന്ന കാര്യമാണ് ഞാന്‍ സൂചിപ്പിച്ചത്. ആകാശ് ചോപ്ര പരിശീലനത്തിന്റെ കാര്യമാണ് സംസാരിച്ചത്. ഒപ്പം ഞാനും ചേര്‍ന്നു. പരിശീലനത്തിന് വളരെ കുറച്ച് സമയം മാത്രമാണ് ലഭിച്ചിരിക്കുകയെന്നും പറഞ്ഞു. രോഹിത്തിന് ആദ്യ മത്സരത്തില്‍ നന്നായി കളിക്കാനായില്ല. ധോണിയും ഇതേ അവസ്ഥയുണ്ടായിരുന്നു. പിന്നീട് കോലിയും ഇതേ സ്ഥിതിയിലേക്ക് വന്നു. അക്കാര്യമാണ് ഞങ്ങള്‍ സംസാരിച്ചതെന്നും ഗവാസ്‌കര്‍ വ്യക്തമാക്കി.

ഞാന്‍ ഉദ്ദേശിച്ചത് അതാണ്. വിരാട് കോലിക്കും കാര്യമായ പരിശീലനം ഉണ്ടായിരുന്നില്ല. അനുഷ്‌കയ്‌ക്കൊത്ത് നടന്ന ആ പരിശീലനം മാത്രമാണ് കോലിക്ക് ആകെ ലഭിച്ചതെന്നാണ് ഞാന്‍ പറഞ്ഞത്. മറ്റൊരു വാക്കും ഞാന്‍ പറഞ്ഞിട്ടില്ല. എവിടെയും അനുഷ്‌കയെ ഞാന്‍ കുറ്റപ്പെടുത്തിട്ടില്ല. ഞാന്‍ സ്ത്രീവിരുദ്ധനാവുന്നത് എവിടെയാണ് ഇക്കാര്യത്തില്‍. പരിശീലനത്തിന്റെ കുറവ് ക്രിക്കറ്റ് താരങ്ങള്‍ക്കുണ്ടെന്നുള്ള പ്രശ്‌നമാണ് ഞാന്‍ ചൂണ്ടിക്കാണിച്ചത്. വിരാടിന്റെ പരാജയത്തില്‍ ഒരിക്കലും ഞാന്‍ അനുഷ്‌കയെ കുറ്റപ്പെടുത്തിയിട്ടില്ലെന്നും ഗവാസ്‌കര്‍ പറഞ്ഞു.

നിങ്ങള്‍ക്കെന്നെ നന്നായി അറിയാമല്ലോ. ക്രിക്കറ്റില്‍ സ്വാതന്ത്ര്യം വേണമെന്ന ആവശ്യത്തിനൊപ്പമാണ് എപ്പോഴും ഞാന്‍. കളിക്കാര്‍ക്കൊപ്പം ഭാര്യമാര്‍ക്കും പോവാം എന്ന രീതിയെ ഞാന്‍ പിന്തുണയ്ക്കുന്നുണ്ട്. ക്രിക്കറ്റും ഒരു ജോലിയാണ്. ഓഫീസില്‍ ഒമ്പത് മുതല്‍ അഞ്ച് മണിവരെ ജോലി ചെയ്യുന്നവരുണ്ട്. ഇവര്‍ ജോലി കഴിഞ്ഞാല്‍ ഭാര്യമാരുടെ അടുത്തേക്കാണ് വരുന്നത്. അതുപോലെ ക്രിക്കറ്റര്‍മാര്‍ക്ക് എന്തുകൊണ്ട് ഭാര്യമാരെ ഒപ്പം കൊണ്ടുപോയി കൂടാ. അവരുടെ ജോലി കഴിഞ്ഞാല്‍ ഭാര്യമാര്‍ക്കൊപ്പം സമയം ചെലവിടാനുള്ള അനുമതിയുണ്ടാവണമെന്നും ഗവാസ്‌കര്‍ പറഞ്ഞു. അതേസമയം ഗവാസ്‌കറുടെ വാക്കുകള്‍ സോഷ്യല്‍ മീഡിയ വളച്ചൊടിച്ചതാണെന്ന് വ്യക്തമാണ്. യഥാര്‍ത്ഥത്തില്‍ അദ്ദേഹം പറഞ്ഞതിന്റെ വീഡിയോ ആരാധകര്‍ പുറത്തുവിട്ടിട്ടുണ്ട്.

Story first published: Friday, September 25, 2020, 18:58 [IST]
Other articles published on Sep 25, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+