Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഐപിഎല്‍: ആ 2 പേരും എന്തുകൊണ്ട് നേരത്തെ ഇറങ്ങിയില്ല, കെകെആറിന്റെ തോല്‍വിക്ക് കാരണമായെന്ന് ഗവാസ്‌കര്‍

ദുബായ്: മുംബൈ ഇന്ത്യന്‍സിനെതിരായ തോല്‍വിയില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ വിമര്‍ശിച്ച് സുനില്‍ ഗവാസ്‌കര്‍. കെകെആറിന്റെ പല തീരുമാനങ്ങളും തന്നെ അദ്ഭുതപ്പെടുത്തിയെന്ന് ഗവാസ്‌കര്‍ പറയുന്നു. പ്രധാനമായും രണ്ട് താരങ്ങളെ നേരത്തെ ഇറക്കാതിരുന്നത് എന്തുകൊണ്ടാണെന്നും അദ്ദേഹം ചോദിക്കുന്നു. വലിയ സ്‌കോര്‍ പിന്തുടരുമ്പോള്‍ കാണിക്കേണ്ടിയിരുന്ന തന്ത്രങ്ങളൊന്നും കെകെആറില്‍ പ്രകടമായിരുന്നില്ലെന്നും ഗവാസ്‌കര്‍ പറഞ്ഞു.

എവിടെ പോയി അവര്‍

എവിടെ പോയി അവര്‍

കെകെആറിന്റെ ബാറ്റിംഗ് ലൈനപ്പില്‍ ഞാന്‍ ശരിക്കും അമ്പരന്ന് പോയി. വെടിക്കെട്ട് താരമായ ബ്രണ്ടന്‍ മക്കല്ലം പരിശീലിപ്പിച്ചിട്ട് കൂടി അഗ്രസീവായിട്ടുള്ള ബാറ്റ്‌സ്മാന്മാരെ ആ സമയത്ത് ഇറക്കാന്‍ കെകെആര് തയ്യാറായില്ല. ആ സമയത്ത് എന്തുകൊണ്ട് ബിഗ് ഹിറ്റര്‍മാര്‍ ഇറങ്ങിയില്ല എന്ന് അദ്ഭുതം തോന്നിയിരുന്നു. ആേ്രന്ദ റസ്സലും ഓയിന്‍ മോര്‍ഗനും എന്തുകൊണ്ട് നേരത്തെ ഇറങ്ങിയില്ല എന്ന് മനസ്സിലാവുന്നില്ല. സമ്മര്‍ദത്തിലേക്ക് അവരെ തള്ളിയിടുകയായിരുന്നുവെന്ന് ഗവസ്‌കര്‍ പറഞ്ഞു.

കാര്‍ത്തിക്കിന് മുമ്പേ വേണമായിരുന്നു

കാര്‍ത്തിക്കിന് മുമ്പേ വേണമായിരുന്നു

ദിനേഷ് കാര്‍ത്തിക്കിനും നിതീഷ് റാണയ്ക്കും മുമ്പേ റസ്സലും മോര്‍ഗനും ഇറങ്ങേണ്ടതായിരുന്നു. യുഎഇയിലെ വമ്പന്‍ സ്റ്റേഡിയങ്ങളുടെ സാഹചര്യം മക്കല്ലം മനസ്സിലാക്കണമായിരുന്നു. വമ്പനടിക്കാരെ നേരത്തെ ഇറക്കിയിരുന്നെങ്കില്‍ കളി മാറി മറിഞ്ഞേനെ. കഴിഞ്ഞ തവണത്തെ ഐപിഎല്ലിലും ഇതേ പിഴവുകള്‍ ആവര്‍ത്തിച്ച് അവര്‍ തോറ്റിരുന്നു. കൊല്‍ക്കത്ത ആദ്യത്തെ പത്തോവറില്‍ വെറും 71 റണ്‍സാണ് സ്‌കോര്‍ ചെയ്തത്. 196 റണ്‍സ് പോലൊരു വമ്പന്‍ സ്‌കോര്‍ ആണ് ടീം ചേസ് ചെയ്തതെന്ന് ആലോചിക്കണം. കാര്‍ത്തിക്കും റാണയും ബൗണ്ടറികള്‍ കണ്ടെത്താന്‍ ബുദ്ധിമുട്ടി.

ചെന്നൈയും ആ അബദ്ധം കാണിച്ചു

ചെന്നൈയും ആ അബദ്ധം കാണിച്ചു

നിങ്ങള്‍ വലിയൊരു സ്‌കോര്‍ പിന്തുടരുമ്പോള്‍ വമ്പനടിക്കാര്‍ കളത്തിലിറങ്ങണമെന്നത് സ്വാഭാവിക തന്ത്രമാണ്. ചെന്നൈ സൂപ്പര്‍ കിംഗ്‌സ് രാജസ്ഥാനെതിരെ ഇതേ പിഴവ് ആവര്‍ത്തിച്ചിരുന്നു. സാം കറന് ശേഷം മഹേന്ദ്ര സിംഗ് ധോണിയായിരുന്നു ഇറങ്ങേണ്ടിയിരുന്നത്. അതുപോലെ ഇവിടെ നാലാം നമ്പറില്‍ ആേ്രന്ദ റസ്സലും അഞ്ചാമത് മോര്‍ഗനും ഇറങ്ങേണ്ടിയിരുന്നു. അത് കളി കെകെആറിന് അനുകൂലമായി മാറ്റിയേനെ. ടി20യിലെ രാജാക്കന്‍മാരാണ് റസ്സലും മോര്‍ഗനും, വലിയ ഗ്രൗണ്ടില്‍ ഇവര്‍ക്കാണ് ആധിപത്യം നേടാനാവുകയെന്നും ഗവാസ്‌കര്‍ പറഞ്ഞു.

ക്യാപ്റ്റനെ മാറ്റണം

ക്യാപ്റ്റനെ മാറ്റണം

നേരത്തെയും ഗവാസ്‌കര്‍ കെകെആറിന്റെ തീരുമാനത്തിനെതിരെ രംഗത്ത് വന്നിരുന്നു. കെകെആര്‍ ടൂര്‍ണമെന്റില്‍ വിജയം നേടാന്‍ ബുദ്ധിമുട്ടിയാല്‍ ദിനേഷ് കാര്‍ത്തിക്കിനെ ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് മാറ്റണമെന്ന് ഗവാസ്‌കര്‍ ആവശ്യപ്പെട്ടിരുന്നു. മോര്‍ഗന്‍ കെകെആറിനെ അപകടകാരിയാക്കുന്നുണ്ട്. ആദ്യ നാല് മത്സരങ്ങളില്‍ കെകെആര്‍ നന്നായി കളിച്ചിട്ടില്ലെങ്കില്‍, മോര്‍ഗന്‍ ക്യാപ്റ്റനാവുന്നതാണ് നല്ലത്. അതേസമയം 15.5 കോടിക്ക് വാങ്ങിയ പാറ്റ് കമ്മിന്‍സ് ആ വിലയ്‌ക്കൊത്ത പ്രകടനം നടത്താന്‍ ബുദ്ധിമുട്ടുമെന്നും ഗവാസ്‌കര്‍ പറഞ്ഞിരുന്നു.

Story first published: Thursday, September 24, 2020, 22:57 [IST]
Other articles published on Sep 24, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+