For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2020: റാഷിദ് ഖാനെപ്പോലൊരു താരത്തെ ഏതൊരു നായകനും ആഗ്രഹിക്കും- പുകഴ്ത്തി ഗവാസ്‌കര്‍

ദുബായ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 13ാം സീസണിലും ബാറ്റ്‌സ്മാന്റെ ഉറക്കം കെടുത്തുകയാണ് സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ അഫ്ഗാന്‍ സ്പിന്നര്‍ റാഷിദ് ഖാന്‍. ബാറ്റ്‌സ്മാന്‍മാര്‍ റാഷിദ് ഖാനെ എത്രമാത്രം ഭയപ്പെടുന്നുവെന്ന് അദ്ദേഹം വഴങ്ങുന്ന റണ്‍സ് തന്നെ വ്യക്തമാക്കും. കിങ്‌സ് ഇലവന്‍ പഞ്ചാബിനെതിരായ മത്സരത്തില്‍ റാഷിദ് ഖാന്റെ സ്‌പെല്ലിനെ വര്‍ണിക്കാന്‍ സാധിക്കുന്നതിലും അപ്പുറമാണ്.

നാല് ഓവറില്‍ 12 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റാണ് റാഷിദ് പിഴുതത്. ഇതില്‍ രണ്ട് വിക്കറ്റും ഒരു മെയ്ഡന്‍ ഓവറിലാണെന്നതാണ് ശ്രദ്ധേയം. റാഷിദ് സ്പിന്‍ ബൗളിങ്ങില്‍ വിസ്മയ പ്രകടനം തുടരുമ്പോള്‍ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ഇതിഹാസം സുനില്‍ ഗവാസ്‌കര്‍. ഏതൊരു നായകനും റാഷിദിനെപ്പോലൊരു സ്പിന്നറെ ആഗ്രഹിക്കുമെന്നാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്.

sunilgavaskar

'നിങ്ങള്‍ ഏത് ഫ്രാഞ്ചൈസികളുടെയും നായകന്മാരോട് ചോദിച്ച് നോക്കുക, ഏത് ബൗളറെയാണ് നിങ്ങള്‍ക്ക് ടീമില്‍ വേണ്ടതെന്ന്.അതില്‍ മിക്കവരും പറയുക റാഷിദ് ഖാനെയായിരിക്കും. എത്ര മനോഹരമായാണ് റാഷിദ് പന്ത് എറിയുന്നതെന്ന് നോക്കുക. വിക്കറ്റുകള്‍ നേടുന്നു. ഡോട്ട് ബോളുകള്‍ സൃഷ്ടിക്കുന്നു. അവന്റെ എക്കോണമി നോക്കുക. ലെഗ് സ്പിന്നര്‍മാര്‍ സാധാരണയായി ഫുള്‍ ടോസും ഷോര്‍ട്ട് ബോളും എറിയാറുണ്ട്.

അവന്‍ മിക്കപ്പോഴും ഈ തെറ്റ് വരുത്താറില്ല. മനോഹരമായി ഗൂഗ്ലിയെറിയാന്‍ റാഷിദിന് സവിശേഷമായ മികവുണ്ട്. മിക്ക ബാറ്റ്‌സ്മാനും റാഷിദിനെ നേരിടാന്‍ പ്രയാസപ്പെടുകയാണ്. അത്രത്തോളം മികച്ച ബൗളിങ്ങാണ്. മികച്ച കണ്‍ഡ്രോളാണ് പന്തില്‍, ഏത് ക്യാപ്റ്റനും ആ ബൗളറെ തരുമോയെന്ന് ചോദിച്ച് പോകും'-ഗവാസ്‌കര്‍ പറഞ്ഞു. സീസണിന്റെ തുടക്ക മത്സരങ്ങളില്‍ നിരാശപ്പെടുത്തിയ റാഷിദ് ഖാന്‍ പിന്നീടുള്ള മത്സരങ്ങളില്‍ താളം കണ്ടെത്തുകയായിരുന്നു.

ടീമിന്റെ വിജയത്തിന് കാരണം ഹൈദരാബാദിന്റെ മികച്ച ബൗളിങ് കൂട്ടുകെട്ടാണെന്ന് റാഷിദ് ഖാന്‍ പ്രതികരിച്ചിരുന്നു. 'മികച്ച ടോട്ടല്‍ ഞങ്ങളുടെ സ്‌കോര്‍ബോര്‍ഡിലുണ്ടായിരുന്നു. ഏറ്റവും മികച്ച ബൗളിങ് പുറത്തെടുക്കാനാണ് ശ്രമിച്ചത്. ഭുവനേശ്വര്‍ കുമാറിനെയും മിച്ചല്‍ മാര്‍ഷിനെയും നഷ്ടമായത് വലിയ തിരിച്ചടിയായി.ടീമെന്ന നിലയില്‍ മികച്ച കൂട്ടുകെട്ടാണുള്ളത്. യുവതാരങ്ങള്‍ ഉത്തരവാദിത്തം ഏറ്റെടുക്കുന്നത് മികച്ച കാഴ്ചയാണ്'-റാഷിദ് ഖാന്‍ പറഞ്ഞു. ആറ് മത്സരങ്ങളില്‍ നിന്ന് മൂന്ന് ജയം ഉള്‍പ്പെടെ 6 പോയിന്റുമായി മൂന്നാം സ്ഥാനത്താണ് നിലവില്‍ ഹൈദരബാദ്.

Story first published: Friday, October 9, 2020, 13:59 [IST]
Other articles published on Oct 9, 2020
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+