For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2020: മുംബൈ കിരീടം നിലനിര്‍ത്തും; കാരണങ്ങള്‍ വിശദീകരിച്ച് സുനില്‍ ഗവാസ്‌കര്‍

ദുബായ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ ഏറ്റവും കരുത്തന്‍മാരുടെ നിര തന്നെയാണ് ഇത്തവണയും മുംബൈ ഇന്ത്യന്‍സ്. നിലവിലെ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യന്‍സ് ഇത്തവണഅല്‍പ്പം കൂടി കരുത്തുയര്‍ത്തിയാണ് എത്തിയിരിക്കുന്നത്. രോഹിത് ശര്‍മ നയിക്കുന്ന മുംബൈ ഇത്തവണയും ഫേവറേറ്റുകളുടെ പട്ടികയിലെ മുന്‍നിരയിലാണ്. ഇപ്പോഴിതാ വലിയ ആരാധക പിന്തുണയുള്ള മുംബൈ ഇന്ത്യന്‍സിന്റെ പ്രധാന കരുത്ത് എന്താണെന്ന് വ്യക്തമാക്കിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകനും ഇതിഹാസ താരവുമായ സുനില്‍ ഗവാസ്‌കര്‍.

അനുഭവസമ്പത്ത് കരുത്ത്

അനുഭവസമ്പത്ത് കരുത്ത്

പ്രതിസന്ധി ഘട്ടങ്ങളെ തരണം ചെയ്തുള്ള അനുഭവസമ്പത്താണ് മുംബൈയുടെ കരുത്തെന്നാണ് ഗവാസ്‌കര്‍ പറയുന്നത്. 'നിങ്ങള്‍ക്ക് ഒരു ടീമിനെ തിരഞ്ഞെടുത്ത് അവര്‍ കിരീടം നേടുമെന്ന് ഉറപ്പിച്ച് പറയുക സാധ്യമല്ല. കാരണം ടി20 ഫോര്‍മാറ്റില്‍ ഒരു ഓവറില്‍ കാര്യങ്ങള്‍ മാറി മറിയും. ഗ്രൂപ്പ് ഘട്ടങ്ങളില്‍ കളിക്കുകയെന്നതും നോക്കൗട്ടിലും ഫൈനലിലും കളിക്കുകയെന്നതും വ്യത്യാസപ്പെട്ടിരിക്കുന്നു. മുംബൈ ഇന്ത്യന്‍സ് നാല് തവണ ഐപിഎല്‍ കിരീടം നേടിയിരിക്കുന്നു. അത് പ്രതിസന്ധി ഘട്ടങ്ങളെ എങ്ങനെ തരണം ചെയ്യണമെന്ന് അവര്‍ക്കറിയുന്നതുകൊണ്ടാണ്. അതിനാലാണ് ഇത്തവണയും കിരീടം നേടാന്‍ മുംബൈ ഇന്ത്യന്‍സിന് വലിയ പ്രയാസമുണ്ടാകില്ലെന്ന് എനിക്ക് തോന്നാന്‍ കാരണം'-ഗവാസ്‌കര്‍ പറഞ്ഞു.

ടീമിന്റെ പ്രശ്നമെന്ത്

ടീമിന്റെ പ്രശ്നമെന്ത്

രോഹിത് ശര്‍മ, ക്വിന്റന്‍ ഡീകോക്ക്, സൂര്യകുമാര്‍ യാദവ്, ഇഷാന്‍ കിഷന്‍, ഹര്‍ദിക് പാണ്ഡ്യ, ക്രുണാല്‍ പാണ്ഡ്യ, കീറോണ്‍ പൊള്ളാര്‍ഡ്, ജസ്പ്രീത് ബൂംറ, ട്രന്റ് ബോള്‍ട്ട് ഇങ്ങനെ നീളുന്ന കരുത്തുറ്റ നിരയാണ് മുംബൈ. 2014ല്‍ യുഎഇയില്‍ ഐപിഎല്‍ നടന്നപ്പോള്‍ തരക്കേടില്ലാതെ കളിക്കാനും അവര്‍ക്ക് സാധിച്ചിരുന്നു. ഇത്തവണയും ഏറെ പ്രതീക്ഷയോടെ ആരാധകര്‍ വീക്ഷിക്കുന്ന മുംബൈ നിരയില്‍ ഇത്തവണ ഒരു ദൗര്‍ബല്യം ഉണ്ടെന്ന് ഗവാസ്‌കര്‍ അഭിപ്രായപ്പെട്ടു. അനുഭവസമ്പന്നരായ സ്പിന്‍ ബൗളര്‍മാരുടെ അഭാവമാണ് ഗവാസ്‌കര്‍ ചൂണ്ടിക്കാട്ടുന്നത്. രാഹുല്‍ ചാഹര്‍, ജയന്ത് യാദവ്, ക്രുണാല്‍ പാണ്ഡ്യ എന്നിവരാണ് മുംബൈയുടെ പ്രധാന സ്പിന്‍ ഓപ്ഷന്‍സ്. എന്നാല്‍ യുഎഇയിലെ സ്പിന്‍ മൈതാനത്ത് സ്പെഷ്യലിസ്റ്റ് സ്പിന്‍ ബൗളറുടെ അഭാവം മുംബൈയ്ക്ക് തിരിച്ചടി നല്‍കാന്‍ സാധ്യതയേറെയാണ്.

രോഹിത് എവിടെ ബാറ്റ് ചെയ്യണം?

രോഹിത് എവിടെ ബാറ്റ് ചെയ്യണം?

യുഎഇയിലെെൈ മതാനത്ത് വലിയ റണ്ണൊഴുക്ക് ഉണ്ടാകാനിടയില്ല. അതിനാല്‍ 160-180 റണ്‍സാവും ഇത്തവണത്തെ ശരാശരി സ്‌കോര്‍. രോഹിത് ശര്‍മ ആദ്യം കുറച്ച് മത്സരങ്ങള്‍ ഓപ്പണറായി ഇറങ്ങണം തിളങ്ങാന്‍ സാധിച്ചില്ലെങ്കില്‍ മൂന്നാം നമ്പറില്‍ ഇറങ്ങണം. നാലാം നമ്പറില്‍ ഇഷാന്‍ കിഷനാണ് ഏറ്റവും യോജ്യനായ താരമെന്നും ഗവാസ്‌കര്‍ അഭിപ്രായപ്പെട്ടു. രോഹിത് ശര്‍മ മൂന്നാം നമ്പറിലേക്കിറങ്ങിയാല്‍ സൂര്യകുമാര്‍ യാദവിനെ ക്വിന്റന്‍ ഡീകോക്കിനൊപ്പം ഓപ്പണറായി ഇറക്കും.

മുംബൈ പ്ലേയിങ് ഇലവന്‍

മുംബൈ പ്ലേയിങ് ഇലവന്‍

മുംബൈ ഇന്ത്യന്‍സിന്റെ ഇത്തവണത്തെ പ്ലേയിങ് ഇലവനും സുനില്‍ ഗവാസ്‌കര്‍ തിരഞ്ഞെടുത്തു. ടീം ഇങ്ങനെ-രോഹിത് ശര്‍മ (ക്യാപ്റ്റന്‍), സൂര്യകുമാര്‍ യാദവ്, ക്വിന്റന്‍ ഡീകോക്ക്, ഇഷാന്‍ കിഷന്‍, ഹര്‍ദിക് പാണ്ഡ്യ, കീറോണ്‍ പൊള്ളാര്‍ഡ്, ക്രുണാല്‍ പാണ്ഡ്യ, നഥാന്‍ കോള്‍ട്ടര്‍ നെയ്ല്‍, രാഹുല്‍ ചഹാര്‍, ട്രന്റ്ബോള്‍ട്ട്നമിച്ചല്‍ മഗ്ലെങ്ങന്‍, ജസ്പ്രീത് ബൂംറ

Story first published: Thursday, September 17, 2020, 15:20 [IST]
Other articles published on Sep 17, 2020
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+